Image

ചില രാവണചിന്തകള്‍ (രാമായണമാസം­ -1: സുധീര്‍ പണിക്കവീട്ടില്‍)

Published on 01 August, 2016
ചില രാവണചിന്തകള്‍ (രാമായണമാസം­ -1: സുധീര്‍ പണിക്കവീട്ടില്‍)
രാമായണത്തിനു മുന്നോറോളം ഭാഷ്യങ്ങള്‍ ഉണ്ടെന്ന് ശ്രീ എ.കെ രാമാനുജന്റെ (പ്രശസ്ത കവി, ഭാരതീയ സാഹിത്യപണ്ഡിതന്‍ 1929-1993 ) ഒരു പ്രബന്ധത്തില്‍ അദ്ദേഹം എഴുതിയപ്പോള്‍ അത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.മൂലക്രുതിയായ വാല്‍മികിയുടെ രാമായണത്തില്‍നിന്നും ആശയം ഉള്‍ക്കൊണ്ട് പല ഭാരതീയ ഭാഷകളിലും വിദേശഭാഷകളിലും രാമയാണം എഴുതപ്പെട്ടിട്ടുണ്ട്.. എന്നാല്‍ എഴുതിയവരൊക്കെ അവരുടെ ആശയങ്ങള്‍ അതില്‍ ചേര്‍ത്തപ്പോള്‍ പല രാമായണങ്ങള്‍ ഉണ്ടായി.ഒരു പക്ഷെ മുന്നൂറില്‍ കൂടുതല്‍ രാമായണങ്ങള്‍ ഉണ്ടായിരിക്കാം.മൂലക്രുതിയെഴുതിയ ഭാഷയില്‍നിന്നും മറ്റ്ഭാഷകളിലേക്ക് പരിഭാഷ ചെയ്യുമ്പോള്‍ അര്‍ത്ഥങ്ങള്‍ക്ക് വ്യത്യാസം വരുന്നു. ഒരു പക്ഷെ മൂലഭാഷക്ക് തുല്യമായ പദം പരിഭാഷചെയ്യപ്പെടുന്ന ഭാഷയില്‍ ഉണ്ടാകില്ല. ലോകമെമ്പാടും ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ബൈബിള്‍ പോലും പല തരത്തില്‍ വ്യാനിക്കുന്നതായി കാണുന്നു.

എപ്പോഴും എവിടേയും ഏത്‌സമയത്തും പ്രത്യക്ഷപ്പെടാനുള്ള അനുഗ്രഹമുണ്ടായിരുന്ന നാരദന്‍ ഒരു ദിവസം വാല്‍മികിയുടെ ആശ്രമം സന്ദര്‍ശിക്ലപ്പോള്‍വാല്‍മികിചോദിച്ചു, സര്‍വ്വ ഗുണങ്ങളും തികഞ്ഞ ഒരു മനുഷ്യന്‍ ഈ ലോകത്തില്‍ ഉണ്ടോ? ശ്രദ്ധിക്കുക - മനുഷ്യന്‍ എന്നാണു ചോദിച്ചത്? ദിവ്യാവതാരമെന്നല്ല .എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു മനുഷ്യനെ കണ്ടെത്തുക പ്രയാസമാണു. എന്നാല്‍ അയോദ്ധ്യയിലെ രാജാവായ രാമനെ എക്ലാ ഗുണങ്ങളും തികഞ്ഞമനുഷ്യനായി കരുതാം. വാല്‍മികിയുടെ മനസ്സില്‍ ആ സംശയം അങ്ങനെ കിടന്നു. അപ്പോഴാണു തമസ്സാനദിക്കരയില്‍ സ്‌നാനത്തിനായി അദ്ദേഹം ചെന്നപ്പോള്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ വേടന്‍ അമ്പെയ്ത്‌വീഴ്ത്തുന്നത്.
വാല്‍മികി ക്രോധാവേശത്താല്‍ വേടനെ ശപിച്ചു. ആ ശാപം മുനിയുടെ വായില്‍നിന്നും വീണത് അനുഷ്ടുപ്പ് വ്രുത്തത്തിലായിരുന്നു. മുനിയറിയാതെയാണെങ്കിലും വ്രുത്ത നിബദ്ധമായി പ്രവഹിച്ച ആ വരികള്‍ മനുഷ്യരാശിയുടെ ആദികാവ്യമായി ഭാരതീയര്‍ കരുതുന്നു. കാവ്യരൂപത്തില്‍ ആ സമയത്ത് വേദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ ദേവന്മാര്‍ ഋഷികള്‍ക്ക് പറഞ്ഞ്‌കൊടുത്ത് എഴുതിക്ലതാണെന്നുവിശ്വസിക്ലുവരുന്നു.

ശാപവും സ്‌നാനവുമൊക്കെ കഴിഞ്ഞ് ആശ്രമത്തിലെത്തിയ വാല്‍മികിയെ ബ്രഹ്മാവ് കാത്തിരിപ്പുണ്ടായിരുന്നു. കവിതാരൂപത്തില്‍ ശപിക്കാനുള്ള കഴിവ് ബ്രഹ്മാവ് കൊടുത്തതാണെന്നും ആ വ്രുത്തത്തില്‍ നാരദനില്‍നിന്നും കേട്ടരാമന്റെ കഥയെഴുതണമെന്നും ബ്രഹ്മാവ് വാല്‍മികിയോട് അഭ്യര്‍ത്ഥിച്ചു.നീ എഴുതാനിരിക്കുമ്പോള്‍ രാമന്റെ കഥ നടന്നതും, നടന്നു കൊണ്ടിരിക്കുന്നതും, നടക്കാനിരിക്കുന്നതും എല്ലാം നിന്റെ മനോമുകുരത്തില്‍ കാണാനുള്ള കഴിവ് നിനക്കുണ്ടാകും. അതുകൊണ്ട് എഴുതുക, ഹ്രുദയത്തിനു ആഹ്ലാദം നല്‍കുന്ന, സുക്രുതം ലഭ്യമാകുന്നരാമന്റെ കഥ. ഭൂമിയില്‍ പര്‍വ്വതങ്ങളും, പുഴകളും ഉള്ള കാലം രാമന്റെ കഥ തഴച്ചുകൊണ്ടിരിക്കും.പിതാവും പുത്രനും (ബ്രഹ്മാവും, നാരദനും) നല്‍കിയ പ്രോത്സാഹനത്തിന്റെ പ്രസരിപ്പോടെ വാല്‍മികി രാമയണ കഥയെഴുതി.

യുഗാന്തരങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ ഭാഷയും, സംസ്കാരവും, ജീവിത രീതികളും മാറികൊണ്ടിരിക്കും അപ്പോള്‍ മര്യാദപുരുഷോത്തമനായി താന്‍ ചിത്രീകരിക്കുന്നരാമനില്‍ അവര്‍ കുറ്റങ്ങള്‍ കണ്ടെത്തുമെന്നൊന്നും വാല്‍മികി ചിന്തിക്കാന്‍വഴിയിക്ല.രാമന്റെ പ്രവ്രുത്തികള്‍പലതും ഇന്നത്തെ മനുഷ്യര്‍ക്ക് ശരിയെന്ന് തോന്നാതിരിക്കുമ്പോള്‍ അദ്ദേഹം ഉത്തമ പുരുഷന്‍ ആകുന്നില്ല.ഉത്തമ പുരുഷനായിവാല്‍മികി എഴുതിയുണ്ടാക്കിയരാമായണത്തില്‍ കവി ധര്‍മ്മം പാലിച്ചു കൊണ്ട് അദ്ദേഹംസത്യങ്ങള്‍ എല്ലാം തുറന്നെഴുതിയപ്പോള്‍ അതു പുലിവാലാകുമെന്ന് മനസ്സിലാക്കി് പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ അവിശ്വനീയങ്ങളായ വ്യ്യാനങ്ങളുമായി എത്തിയെങ്കിലും ഇന്നും രാമന്‍ വിമര്‍ശിക്കപ്പെടുന്നു. താനെഴുതുന്ന രാമന്‍ മനുഷ്യനാണു അവനില്‍ അഥവാ കുറ്റങ്ങള്‍ കണ്ടെത്തുന്നവരെതിരുത്താന്‍വേറൊരു ജനവിഭാഗം ഉണ്ടാകുമെന്നും തപസ്വിയായ അദ്ദേഹത്തിനറിയാമായിരിക്കാം.എന്തായാലും രാമനെപ്പറ്റി സത്യസന്ധമായി എഴുതുക അതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ വന്നല്‍ കപട ഭകതിയുടേയും അന്ധമായ ഭക്തിയുടെയും അടിമകള്‍ ആകാന്‍ പോകുന്ന ജനത അതൊക്കെ എന്തെങ്കിലും വിധത്തില്‍ വ്യ്യാനിച്ച സമധാനം കണ്ടെത്തുമെന്നും അദ്ദേഹം അറിഞ്ഞ് കാണും. ഒരാളെ ഉത്തമ പുരുഷനാക്കുന്ന ഗുണങ്ങള്‍ ഓരോ യുഗത്തിലും

വ്യത്യസ്തമായിരിക്കും. അങ്ങനെയെങ്കില്‍ ത്രേതയുഗത്തില്‍ എഴുതിയരാമായണത്തിലെ രാമന്‍ ഉത്തമ പുരുഷന്‍ തന്നെ. അന്നു തിരുവായ്ക്ക് എതിര്‍വായയില്ലായിരുന്നു. എന്നാല്‍ കലിയുഗത്തില്‍ എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. വൈദ്യുതിയില്ലായിരുന്ന കാലത്തെ കേരളത്തിലെ കര്‍ക്കടക മാസം ഭയപ്പെടുത്തുന്നതായിരുന്നു.പകല്‍പോലും അന്ധകാരം പരത്തുന്ന കനത്ത മഴ. കൂടാതെ ഭക്ഷണസാധനങ്ങളുടെ കുറവ്. ജനം എന്തുചെയ്യും.അപ്പോള്‍ രക്ഷക്കെത്തുന്നത് ഭക്തിയും ദിവ്യമായ ചിന്തകളുമാണ്.. അങ്ങനെ കര്‍ക്കടക മാസം പുണ്യമാസമാകുന്നു, അല്ലെങ്കില്‍ അങ്ങനെപരിഗണിക്കപ്പെടുന്നു.ഭാരതത്തിലെമറ്റുസംസ്ഥാനങ്ങളില്‍ ഇങ്ങനെ ഒരു മാസം രാമായണ വായനക്കായിതിരഞ്ഞെടുത്തതായി കാണുന്നില്ല. ഇതില്‍നിന്നും എന്തുമനസ്സിലാക്കുന്നു, ഭൂരിപക്ഷം ജനം തീരുമാനിച്ചാല്‍ ദൈവം മനുഷ്യനും മനുഷ്യന്‍ ദൈവവുമാകുന്നു.

പരിപൂര്‍ണ്ണനായ ഒരു മനുഷ്യന്‍ ഉണ്ടൊ എന്നായിരുന്നു വാല്‍മികിയുടെ സംശയം. അതിനുമറുപടിപറഞ്ഞത് നാരദനും, ബ്രഹ്മാവുമാണു.ഉണ്ട്, അയോദ്ധയിലെ രാജവായ രാമന്‍.എന്നാല്‍ വാല്‍മികി എഴുതിവന്നപ്പോള്‍ അദ്ദേഹത്തിനു അത് ബോദ്ധ്യമായില്ലെന്നു ചില സംഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നതിലൂടെ നമുക്ക് മനസ്സിലാക്കാം.

ആരണ്യകാണ്ഡത്തില്‍ സീതയോടും ലക്ഷമണനോടും കൂടിയിരിക്കുന്ന രാമന്റെ സൗന്ദര്യം കണ്ടു കാമമോഹിതയായി (എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് മീനകേതനബാണപീഢിതയായി) അവരെ സമീപിക്കുന്നു.രാമന്‍ സുന്ദരന്‍ തന്നെ, സ്വയംവരത്തിനു മാലയുമായി എത്തിയ സീതാദേവിഃ വന്നുടന്‍ നേത്രോല്‍ പ്പമാലയുമിട്ടാള്‍മുന്നേ, പിന്നാലേവരണര്‍ത്ഥമാലയുമിട്ടീടിനാള്‍''എന്നു എഴുത്തച്ഛന്‍. വാല്‍മികിരാമന്റെ സൗന്ദര്യം വര്‍ണ്ണിച്ചിരിക്കുന്നത് ഇങ്ങനെ. ദീപ്താസ്യം- (ഭാസുരതേജ്വസിയായ) ,മഹാബാഹുവായ, കമലദളങ്ങള്‍പോലെ ആയതനേത്രങ്ങള്‍ ഉള്ള, ഗജവിക്രാന്ത ഗമനനായ, ജടമണ്ഡലങ്ങള്‍ ധരിച്ച, സുകുമാരമഹാസത്വം, ഇന്ദീവരനിറമുള്ള, കാമദേവനുസദ്രുസ്യനായ, ഇന്ദ്രനെപോലെയുള്ള, രാജകീയ പ്രൗഢിയുള്ള, രാമനെ കണ്ട്ശൂര്‍പ്പണക കാമന്‍ കടുന്തുടികൊട്ടുന്ന മനസ്സുമായി മോഹിച്ച് അടുക്കുന്നു.

രാക്ഷസിമാര്‍ കാമരൂപിണികളാണ്. അവര്‍ക്ക് എന്തുരൂപം വേണമെങ്കിലും എടുക്കാം എഴുത്തച്ഛന്‍ അധികമൊന്നും വര്‍ണ്ണിക്കാതെ ശൂര്‍പ്പണയുടെ ഭംഗിരണ്ടു വരികളില്‍ ഒപ്പിച്ചു. സുന്ദരവേഷത്തോടും മന്ദഹാസവും പൊഴിഞ്ഞിന്ദിരാവരനോട്മന്ദമായുരചെയ്താള്‍'.എന്നോട് കൂടെപ്പോന്നുരമിച്ചു കൊള്ളേണം നീ, നിന്നേയും പിരിഞ്ഞ്‌പോവാന്‍ മമ ശക്തിപോരാ.. എന്നെനീപരിഗ്രഹിക്ലീടേണം മടിയാതെ (എഴുത്തച്ഛന്‍)നിന്നെ കണ്ട മാത്രയില്‍പുരുഷന്മാരില്‍ ഏറ്റവും ഉത്തമനാണുനീനീയാണു എന്റെഭര്‍ത്താവേണ്ടവന്‍ എന്ന ചിന്ത എനിക്കുണ്ടായിയെന്നു വാല്‍മികിശൂര്‍പ്പണയെ കൊണ്ട്പറയിക്കുന്നുണ്ട്. അവള്‍ പറയുന്ന ഉത്തമന്‍ ബാഹ്യ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണ്.. ശൂര്‍പ്പണ വീണ്ടും രാമനൊട് പറയുന്നു, നിന്നെ സ്വതന്ത്രനാക്കാന്‍ ഞാന്‍ സീതയേയും, നിന്റെ സഹോദരനേയും കൊന്നുതിന്നാം. ഇതുകേട്ടുരാമന്‍ ചിരിയടക്കിപിടിച്ച് (പ്രഹസ്യ എന്ന വാക്കുപയോഗിച്ചിരിക്കുന്നു വാല്‍മികി) ഒരു കള്ളം പറയുന്നു. എന്റെ ഭാര്യ എന്റെ കൂടെയുണ്ട് എന്നാല്‍ എന്റെ അനിയന്‍ "അക്രുതദാരനാണു'.ഭാര്യയില്ലാത്തവന്‍. അവനോട് നിന്റെ ആഗ്രഹം ഉണര്‍ത്തിക്കുക.ഈ ഭാഗം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചിലര്‍രാമനെ പ്രമാണീകരിച്ചും ചിലര്‍ അല്ലാതേയും. രാമന്‍ മര്യാദപുരുഷോത്തമന്‍ ആണെന്നുവാദിക്കുന്നവര്‍ക്ക് രാമായണത്തിലെ ഇത്തരം സംഭവങ്ങള്‍ സുഖരമല്ല. രാമന്‍ ശൂര്‍പ്പണയെ കളിയാക്കിയതാണെന്നും ഭാര്യയില്ലാത്തവന്‍ എന്ന വാക്കിനര്‍ത്ഥം അക്രുതദാര = അവിവാഹിതന്‍ അല്ലെങ്കില്‍ ഭാര്യ കൂടെയില്ലാത്തവന്‍ എന്ന അര്‍ത്ഥമാണെന്നും വ്യാ്യാനങ്ങള്‍ ഉണ്ട്. സാധാരണ മനുഷ്യന്റെ ചോദ്യംഃ കളിയായാലും കാര്യമായാലും ഒരു മര്യാദപുരുഷോത്തമന്‍ ഒരു പരസ്ര്തീയെ സ്വന്തം അനിയന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നത് ഉചിതമോ?. സുചരിതനായ അനിയന്റെ സ്വഭാവത്തില്‍ വിശ്വാസമുണ്ടെന്ന കാരണത്താല്‍ അങ്ങനെപറഞ്ഞുവിട്ടുവെന്നു വാദിക്കുമ്പോഴും എല്ലാ നന്മകളും തികഞ്ഞുവെന്നു അവകാശപ്പെടുന്ന ഒരാള്‍ക്ക് അത് യോജിച്ചതോ? വാല്‍മികി രാമായണത്തില്‍ രാമന്‍ ഇങ്ങനെ പറയുന്നതായി എഴുതീട്ടുണ്ട്. സുന്ദരനായ അവന്‍ (ലക്ഷ്മണന്‍) നിനക്ക് ഭര്‍ത്താവാകാന്‍ യോഗ്യനാണ്. അവന്റെ ഭാര്യ കൂടെയില്ല, അവനു ഒരു ഭാര്യയുടെ ആവശ്യമുണ്ട്. വാല്‍മികി ഉപയോഗിച്ചിരിക്കുന്ന സംസ്ക്രുത പദങ്ങളുടെ അര്‍ത്ഥം മലയാളത്തില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ സംസ്ക്രുത പദങ്ങള്‍ സ്വതന്ത്രമായിതന്നെ വിശകലനം ചെയ്യുമ്പോള്‍ അര്‍ത്ഥങ്ങള്‍ക്ക് വ്യത്യാസം വരുന്നു.ലക്ഷമണന്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നിയായ ഊര്‍മ്മിളയുടെ അഭാവം അറിയുന്നു അവനു ഊര്‍മ്മിളയെ ഭാര്യയായിവേണമെന്നും ആണു രാമന്‍ ഉദ്ദേശിട്ടത് എന്നുപണ്ഡിതന്മാര്‍ വ്യ്യാനിച്ചിട്ടുണ്ട്.

രാമകഥയില്‍ വായനകാര്‍ക്ക് മനസ്സിലാകാത്ത ഭാഗങ്ങള്‍ രാമന്‍ നേരമ്പോക്ക് കാണിച്ചതാണ്, അല്ലെങ്കില്‍ പ്രവ്രുത്തിച്ചതാണ് എന്നൊക്കെ വ്യഖ്യാനിച്ച് മര്യാദപുരുഷോത്തമന്‍ എന്ന പദവി കാത്ത്‌സൂക്ഷിക്ക്‌പ്പെടുമ്പോള്‍ സാധാരണ മനുഷ്യനും ഓരൊ തെറ്റുകള്‍ ചെയ്യുമ്പോല്‍ അത് "തമാശക്ക്"എന്നുപറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്നത്‌സ്വാഭാവികം.രാമന്‍മര്യാദപുരുഷോത്തമനോ അല്ലാതെയോ ഇരിക്കുന്നത്‌കൊണ്ട് മനുഷ്യരാശിയുടെ രാശിഫലങ്ങളില്‍ ഒരു ചുക്കും സംഭവിക്കാന്‍പോകുന്നില്ല. എന്നാലും അങ്ങനെയുള്ള കഥാപാത്രങ്ങളെക്കുറിച്ചുള്ള കൗതുകമാര്‍ന്ന സംഭവങ്ങളിലേക്ക് ഒന്നു എത്തിനോക്കുന്നു എന്നുമാത്രം .ഈ എത്തി നോക്കലും അപൂര്‍ണ്ണമാണു, കാരണം ഇത് ഈ ലേകന്റെ പരിമിതമായ അറിവിന്റെ പരിധിയില്‍നിന്നും ഉയരുന്ന സംശയങ്ങളാണ്. ഇനിയും സംശയങ്ങളുമായി വീണ്ടും കാണാം.

(തുടരും)
Join WhatsApp News
andrew 2016-08-03 14:38:23

Incarnations -the man made gods & their books- the scriptures

അവതാരങ്ങള്‍:- മനുഴന്‍റെ കുറവുകള്‍ അവനില്‍ അപകര്‍ഷത ഉണ്ടാക്കിയപോള്‍ അവന്‍ കണ്ടു പിടിച്ച പരിഹാരം ആണ് അവതാരങ്ങള്‍. They were never divine. Man dumped on them attributes of divinity. Man's foolishness reached epitome when he began to regard common humans as incarnations of gods. That cultured and cultivated religion. From that time on man filled his brains and deeds with evil. And man's craziness even went to the abomination of making gods in his own image.

All 'Vedas' claim divinity and so is all religious books of 4000+ religions of humans. But all so called 'scriptures' of all religions are the fantasy and creative imagination of the Alpha male. He thinks he is superior to other humans, men, women ….They wrote in their religious books that women are inferior & subordinate to men and so are slaves. Hilary is facing that uphill battle with the religious fundamentalists of USA even in 2016. A Nation which is the champion of the World is unfortunately and pathetically controlled by Christian fanatics & fundamentalists. Thick headed cunning people like Pat Robinson is still their mouth piece. They want to create a Theocratic Government in US, at the same time they ridicule theocratic government in Iran. Theocracy always change to theo- crazy and cultivate internal chaos to racial supremacy to cleansers like ISIS. There was no peaceful religion in the face of Earth so far.

The concept 'perfect man' [ ഉത്തമ പുരുഷന്‍ ]- the Philosopher King is highly related to the time he lived so they are outdated in the time we live. The alpha males wrote scriptures – fables, myths and associated them to real places and events and cunningly presented them to us as historical gods. But those men or gods were never real. They were the product of human imagination. Many of these man made gods became extinct or disappeared for ever- Apollo, Zeus, Bal Ra,....all gone. Now we have the new gods- Jesus, Rama, Krishna- they too will follow the fate of the old gods.

Religions always promoted poverty. The poor, the hungry they are the ones who look up to gods because that is their only hope. Governments failed to take care of its poor and needy people. Religions thrive in poverty & hunger. Instead of feeding the hungry they are told to be indulged in religious thoughts. Keep reading & reciting them.

Look at the sermon on the mount in the gospel according to Mathew- it is telling the hungry, poor, needy – be happy, they have a heaven waiting for them in the future. But the future must be now. The priests will only give you a perverted interpretation of the sermon on the mount. It must be read as :- the poor, needy, hungry,humiliated, oppressed, discriminated.....awake and arise from what you are, fight and capture your rights. You are not inferior to any. There is no superiority in race, color of skin. Some are born in better conditions by chance. You or your father did not do any wrong to be poor. You were born into poverty due to the selfishness of the rich and unfair distribution of wealth.

The 'fair skinned upper class'- they are not but they claim and pretend. Religion is always supporting them & suppressing the poor & blocks justice to all. So throw out religions & their books;unite under democracy and fight for your rights. No one is there to give it to you unless you fight and earn it. So put those bible, Gita, Ramayana.... all out. Occupy your rights.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക