Image

മെല്‍ബണില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം സെപ്റ്റംബര്‍ മൂന്നിന്

Published on 04 August, 2016
മെല്‍ബണില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം സെപ്റ്റംബര്‍ മൂന്നിന്

 മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ തിരുവോണത്തോടനുബന്ധിച്ചു മെല്‍ബണില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ മൂന്നിനു (ശനി) രാവിലെ 10നാണ് മത്സരം. 501 ഡോളറും ഒരു കുല പഴവും ആണ് ജേതാക്കളെ കാത്തിരിക്കുന്നത്. 251 ഡോളരാണ് രണ്ടാം സമ്മാനം. രജിസ്‌ട്രേഷന്‍ ഫീസ് നൂറു ഡോളറാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനായി സൂരജ് സണ്ണി 0433 181 347, ബെന്നി കൊച്ചുമുട്ടം 0405 046 292 എന്നിവരെ ബന്ധപ്പെടുക മത്സരങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍. 

12നു ഓണ സദ്യയും ഉച്ചകഴിഞ്ഞു 2.30 മുതല്‍ ഓണാഘോഷങ്ങളും മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ നാല്പതാം വാര്‍ഷിക ആഘോഷങ്ങളും നടക്കും. സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍  ആണ് ഓണാഘോഷ പരിപാടികള്‍. പി.സി. ജോര്‍ജ്, ജയരാജ് വാരിയര്‍ എന്നിവരാണ് ഈ വര്‍ഷത്തെ അതിഥികള്‍. 

ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തോമസ് വതപ്പള്ളി 0412 126 009, സജി മുണ്ടക്കന്‍ 0435 901 661 എന്നിവരെ ബന്ധപ്പെടുക. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക