Image

രാമായണമാസം, ചിലരാവണചിന്തകള്‍­-(2) സുധീര്‍ പണിക്കവീട്ടില്‍

Published on 03 August, 2016
രാമായണമാസം, ചിലരാവണചിന്തകള്‍­-(2) സുധീര്‍ പണിക്കവീട്ടില്‍
കൈകേയിയുടെ വെണ്മാടത്തിന്റെ മട്ടുപ്പാവില്‍നിന്നു മന്ഥരനോക്കിയപ്പോള്‍ അയോദ്ധ്യപുരി അണിഞ്ഞൊരുങ്ങുന്നു. എങ്ങും ആഘോഷത്തിന്റെ അലയൊലികള്‍. സര്‍വ്വവാദ്യനിസ്വനങ്ങള്‍, മാലകളും പ്രസാദവുമായി പുരോഹിതര്‍, വേദമന്ത്രോചാരണങ്ങള്‍, ചെത്തിമിനുക്കിയ വീട്ടുമുറ്റങ്ങള്‍, പതാക പാറികളിക്കുന്ന വീടുകള്‍, ഹോ എന്താണിതെന്നു അവര്‍ ശങ്കിച്ചുപോയി. ഒരു ഭ്രുത്യയോട് തന്റെ സംശയനിവര്‍ത്തി വരുത്തി. നാളെശ്രീരാമഭിഷേകം. അതുകേട്ട് ത്രിവക്രയായ (മൂന്നുവളവുകളും കൂനുമുള്ള) ധാത്രിയുടെ കോപം വര്‍ദ്ധിച്ചു.അവള്‍ കൊട്ടാരത്തിന്റെ മുകളില്‍നിന്നും പടിയിറങ്ങി.

മെത്തയില്‍ ശയിക്കയായിരുന്ന കൈകേയിയോട് ഉണര്‍ത്തിച്ചു. രാമന്‍ രാജാവാകാന്‍ പോകുന്നു. ദശരഥ മഹാരാജാവ് ഭരതനെ അമ്മയുടെവീട്ടിലേക്ക് പറഞ്ഞയച്ച് നാളെ രാമനെ യുവരാജാവായി അഭിഷേകം കഴിക്കും. പിന്നെ നിന്റെയും നിന്റെ മകന്റേയും ജീവിതം ദുസ്സഹം .ശുദ്ധഗതികാരിയായ നിനക്ക് രാജവിന്റെ കുതന്ത്രങ്ങള്‍ മനസ്സിലാകുന്നില്ല. അതുകൊണ്ട് സുന്ദരി സമയം കളയാതെ വേണ്ടത്‌ചെയ്യുക. മന്ഥരയുടെ വാക്കുകള്‍ കേട്ട് ശരത്കാലത്തെ ചന്ദ്രലേഖപോലെ ഹര്‍ഷ സമ്പൂര്‍ണ്ണയായി കൈകേയിമെത്തയില്‍ നിന്നും ഏണീറ്റു. അവര്‍ അതീവ സന്തുഷ്ടയായ് ആ കൂനിക്ക് ഒരാഭരണം സമ്മാനമായിനല്‍കി.

എഴുത്തഛന്‍ എഴുതിയിരിക്കുന്നത് ഒരു സ്വര്‍ണനൂപുരം നല്‍കിയെന്നാണു.(ചാമീകരനൂപുരം) കാരണം ആ വാര്‍ത്ത കൈകേയിയെ സന്തോഷിപ്പിച്ചിരുന്നു. അവര്‍ പറഞ്ഞു എനിക്ക് രാമനും ഭരതനും വ്യത്യാസമില്ല. ഇത്രയും നല്ല വാര്‍ത്ത കൊണ്ട്‌വന്നതിനു എന്തുവരമാണു നിനക്ക്‌വേണ്ടത്.
എന്നാല്‍ മന്ഥര പൊന്നാഭരണം താഴെവലിച്ചെറിഞ്ഞ് കോപ ദുഃഖസമന്വിതയായി കൈകേയിലെകൈകേയിയെ ശാസിച്ചു..വിഷമങ്ങളുടെ നടുക്കടലിലാണെന്നറിയാത്ത വെറും ബാലികയാണു നീ. മന്ഥരയുടെ വാക്കുകള്‍ ഒന്നും കൈകേയിയെ കുറെനേരത്തേക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.മന്ഥരദീര്‍ഘശ്വാസം വിട്ട് വീണ്ടും തന്റെ കുടിലതന്ത്രങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ ആരംഭിച്ചു.. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ അമ്മാത്ത് നിന്നും ഭരതനു കാട്ടില്‍പോകുന്നതാണു നല്ലത്.പാപ ദര്‍ശിനിയായ മന്ഥരയുടെ ദുര്‍ബോധനത്തില്‍ അവസാനം വശംവദയായ കൈകേയി ഭരതനെ രാജാവാക്കാനുള്ള ഉപായങ്ങളും മന്ഥരയോട് ചോദിക്കുന്നു. തന്റെ യജമാനത്തിയോട് സ്‌നേഹമുള്ള മന്ഥര എല്ലാപദ്ധതികളും വിവരിച്ചുകൊടുക്കുന്നു. (വിവരിക്കുന്നില്ല, കാരണം ലേഖനോദ്ദേശ്യം അതല്ല)
പതിവ്‌പോലെ കാമമോഹിതനായി ദശരഥന്‍തന്റെ ഇഷ്ടപ്രാണേശ്വരിയെ പ്രാപിക്കാന്‍ കൈകേയിയുടെ അറയില്‍ എത്തുമ്പോള്‍ അവള്‍ അവിടെയില്ല. അവള്‍ വേറൊരുമുറിയില്‍ മുഷിഞ്ഞ വസ്ര്തങ്ങളുമായി പിണങ്ങി കിടപ്പാണു. രാജാവ് കാരണം അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടികേട്ട് (ഭരതനെ രാജാവാക്കുക, രാമനെ കാട്ടിലേക്കയക്കുക) രാജന്‍ മുറിച്ചിട്ടമരം പോലെവീണുപോയി .ഭരതനെ രാജാവാക്കാം എന്നാല്‍ എന്തിനാണു രാമനെപതിന്നാലു വര്‍ഷം വനവാസത്തിനു വിടുന്നതെന്നു രാജാവു ചോദിച്ചു. രാജാവ് കാലുപിടിക്കാന്‍വരെ തയ്യാറായി എന്നാല്‍ കൈകേയി തന്റെ തീരുമാനത്തില്‍നിന്നും ഇളകിയില്ല. അവസാനം രാമനെ ആളയച്ചു വരുത്തി. രാമന്‍ വന്നാപ്പോള്‍ "രാമ'' എന്നുപറഞ്ഞ് ദശരഥന്‍ മൗനം ഭജിച്ചു. രാജാവിന്റെ സത്യം (വരദാനം) നിലനിര്‍ത്താന്‍ രാമന്‍ കാട്ടില്‍പോകണമെന്നു കൈകേയിയാണു രാമനോട് പറയുന്നത്. കൈകേയിയുടെ ആഗ്രഹ നിവ്രുത്തിക്കായി അഛന്‍ അങ്ങനെ ഒരു തീരുമാനം ചെയ്യുമ്പോള്‍ അതില്‍ എന്തു ധര്‍മ്മമ്മാണുള്ളത്.

കൈകെയി പറഞ്ഞയുടനെ രാമന്‍ കാട്ടില്‍ പോകാന്‍ തുള്ളിപുറപ്പെട്ടു.രണ്ടാനമ്മയോട് അഛനുള്ളപ്രിയം രാമന്‍മാനിക്കുന്നത് ശരിയായിരിക്കാം പക്ഷെ അതെങ്ങനെ ധര്‍മ്മമാകും.ഒരു കുറ്റവും ചെയ്യാത്തരാമനെ കാട്ടിലേക്ക് പറഞ്ഞയക്കാനുള്ളവരം ചോദിക്കാന്‍ കൈകേയിക്ക ്ധര്‍മ്മികമായ അവകാശമില്ല.ധര്‍മ്മവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം അവരെ അനുസരിക്കുമ്പോള്‍ മര്യാദപുരുഷോത്തമനാകുമെന്നു ആരാണു സമ്മതിക്കുക.ശിക്ഷിക്കേണ്ടത് രാജാവാണെങ്കിലും. രാജാവ് ഇവിടെ സ്ര്തീലമ്പടനായി നിസ്സഹായത വെളിപ്പെടുത്തുന്നു.രാമന്റെ തീരുമാനത്തോട് ലക്ഷ്മണന്‍ യോജിക്കുന്നില്ല. അദ്ദേഹം രാജാവായ അഛനോട് യുദ്ധം ചെയ്യാന്‍ തയ്യാരാകുന്നു.അവകാശം അങ്ങനെ പിടിച്ചു പറ്റരുത്, പുത്രന്‍ എന്ന നിലക്ക് അഛന്റെ ആജ്ഞ പാലിക്കുക എന്ന കടമ നിര്‍വ്വഹിക്കുക എന്ന കാര്യത്തില്‍ രാമന്‍ ഉറച്ച് നില്‍ക്കുന്നു. തനിക്ക് ഹിതകരമായ്ത് ചെയ്യാതിരിക്കുന്നതത്രെ ധര്‍മ്മം.ദശരഥനു മകന്‍ കാട്ടില്‍പോകുന്ന കാര്യം ചിന്തിക്കകൂടി വയ്യ. കൈകേയിക്കാണു അതിനു ആഗ്രഹം. കൈകേയിയുടെ അധാര്‍മ്മികമായ ആഗ്രഹത്തിനുവഴങ്ങുന്നത് ധര്‍മ്മനിഷ്ഠയാകുന്നില്ല.. ഇങ്ങനെ വളരെയധികം വസ്തുതകള്‍ നമ്മള്‍ വായിക്കുമ്പോള്‍ മര്യാദപുരുഷോത്തമനായ രാമന്‍ എന്നുമുഴുവനായി വിശ്വസിക്കാന്‍ സാധാരണകാര്‍ക്ക് വിഷമമാണു. പണ്ഡിതന്മാര്‍ എന്തൊക്കെവ്യഖ്യാനങ്ങള്‍ നിരത്തിയാലും. എന്നാല്‍ ഒരു വ്യാഖ്യാനവും ഇല്ലാതെ ഉത്തമപുരുഷനായി ശ്രീയേശുദേവനെ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നു.

(തുട­രും)
Join WhatsApp News
Udayabhanu 2016-11-03 19:47:10
ഭാരതത്തിന്റെ പൈതൃകത്തെപ്പറ്റി വളരെയേറെ തെറ്റിദ്ധാരണകൾ നിലവിലുണ്ടു്. ഈ പൈതൃകത്തിനുള്ളിൽ ഉള്ളവർക്കും വെളിയിലുള്ളവർക്കും; വെളിയിലുള്ളവരുടെ തെറ്റിദ്ധാരണയെക്കാൾ ഉള്ളിലുള്ളവരുടെ തെറ്റിദ്ധാരണകളാണു് കൂടുതൽ അപകടകരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക