Image

സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published on 08 August, 2016
സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

 സിംഗപ്പൂര്‍: പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സിംഗപ്പൂര്‍ കല്ലാംഗ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിംഗപ്പൂര്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തക ദയ ബായി ഏറ്റുവാങ്ങി.

സംഗീത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നണി ഗായകന്‍ ജി. വേണുഗോപാലും പത്രപ്രവര്‍ത്തന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള കൗമുദി കണ്ണൂര്‍ യൂണിറ്റ് ചീഫ് എം.പി. ശ്യാം കുമാറും യൂത്ത് ചോയ്‌സ് അവാര്‍ഡ് സിനിമാതാരം പാര്‍വതി നമ്പ്യാരും ഏറ്റുവാങ്ങി.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മുന്‍ മന്ത്രിയും സിനിമാതാരവുമായ ഗണേഷ് കുമാര്‍ സിംഗപ്പൂര്‍ നാടക രംഗത്ത് 50 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൈരളി കലാ നിലയത്തിന്റെ പുനര്‍ സമര്‍പ്പണം നിര്‍വഹിച്ചു.

സിംഗപ്പൂര്‍ കൈരളി കലാ നിലയം പ്രസിഡന്റ് ജി. രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, സിതാര, സച്ചിന്‍ വാര്യര്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും കൈരളി കലാനിലയം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച 'കണ്ണാടി' എന്ന നാടകവും അരങ്ങേറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക