Image

സീറോ മലബാര്‍ കള്‍ചറല്‍ ഫെസ്റ്റ് വര്‍ണാഭമായി

Published on 12 August, 2016
സീറോ മലബാര്‍ കള്‍ചറല്‍ ഫെസ്റ്റ് വര്‍ണാഭമായി

 ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച സീറോ മലബാര്‍ കള്‍ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2016' വര്‍ണാഭമായി.

ചെംസൈഡ് വെസ്റ്റ് ക്രേഗ്‌സലി സ്റ്റേറ്റ് സ്‌കൂള്‍ ഹാളില്‍ നടന്ന ദിവ്യബലിക്ക് ഫാ. ഫെര്‍ണാഡോ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം ക്യൂന്‍സ്‌ലാന്‍ഡ് പ്രതിപക്ഷ നേതാവ് ടിം നിക്കോള്‍സ് എംപി, ക്യൂന്‍സ്‌ലാന്‍ഡ് വികസന മന്ത്രി ആന്റണി ലൈനം എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്തു. സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. വര്‍ഗീസ് വാവോലി പ്രസംഗിച്ചു.

തുടര്‍ന്നു ക്രിസ്തീയ പാരമ്പര്യം പ്രതിഫലിക്കുന്ന മാര്‍ഗം കളി, ബൈബിള്‍ നാടകം തുടങ്ങിയ വിവിധ കലാപരിപാടികള്‍ക്ക് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക