Image

സോക്കര്‍ ടൂര്‍ണമെന്റ്: കാല്‍വരി കൂടാരയോഗം ചാമ്പ്യന്മാര്‍

Published on 13 August, 2016
സോക്കര്‍ ടൂര്‍ണമെന്റ്: കാല്‍വരി കൂടാരയോഗം ചാമ്പ്യന്മാര്‍

  മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഇടവക ദിനത്തോട് അനുബന്ധിച്ചു നടത്തിയ പാലക്കാട്ട് ജഫറി മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ കാല്‍വരി കൂടാരയോഗം വിജയികളായി. സെഹിയോന്‍ കൂടാരയോത്തിനാണ് രണ്ടാം സ്ഥാനം.

ജേതാക്കള്‍ക്ക് 201 ഡോളര്‍ കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 101 ഡോളര്‍ കാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കി. 

അത്യന്തം വാശിയേറിയ സോക്കര്‍ ടൂര്‍ണമെന്റ് ആദ്യം മുതല്‍ നിയന്ത്രിച്ചത് പ്രശസ്ത സോക്കര്‍ താരം ജോസ് ഏബ്രഹാം കട്ടപ്പന ആയിരിന്നു. വിജയികളെ ചാപ്ലെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍ അഭിനന്ദിച്ചു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക