Image

ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റെ ഓണാഘോഷം ഓഗസ്റ്റ് 21ന്

Published on 18 August, 2016
ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റെ ഓണാഘോഷം ഓഗസ്റ്റ് 21ന്

  മെല്‍ബണ്‍: ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റേയും ശ്രീനാരായണ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും (ടചഋക) നേതൃത്വത്തില്‍ മെല്‍ബണില്‍ ഓഗസ്റ്റ് 21നു (ഞായര്‍) ഓണവും ചതയ ദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നു. 

രാവിലെ 11നു ഹാലം സീനിയര്‍ കോളജിലാണ് ആഘോഷ പരിപാടികള്‍. തിരുവാതിരകളി, ഒപ്പന, മാര്‍ഗംകളി, പുലിക്കളി, വള്ളംകളി, ഓണംകളി തുടങ്ങി വിവിധ നൃത്തനിര്‍ത്യങ്ങളും ഉത്സവ പറമ്പിലെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ബാലെ, ഓണാക്കാഴ്ചകള്‍, മോഹിനിയാട്ടം, ക്ലാസിക്കല്‍, സെമിക്ലാസിക്കല്‍, രാജസ്ഥാനി നൃത്തങ്ങള്‍ തുടങ്ങി അമ്പതിലേറെ പരിപാടികളാല്‍ സമ്പന്നമാണ് ശ്രീനാരായണ മിഷന്‍ കലാകാരികളുടെയും കലാകാരന്മാരുടെയും നേതൃത്വത്തില്‍ നടക്കുന്ന ഓണാഘോഷം.

രാവിലെ 11 മുതല്‍ ഒന്നു വരെ ഹാലം സീനിയര്‍ കോളജ് ഓഡിറ്റോറിയത്തില്‍ (Hallam Senior college, 74/84 Frawley Rd, Hallam VIC 3803)ആയിരിക്കും ഓണസദ്യ എന്നു ഭാരവാഹികള്‍ അറിയിച്ചു. 

ടിക്കറ്റ് ഓണ്‍ലൈനില്‍ വേണ്ടവര്‍ https://wwwt.rybooking.com/20714 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വിവരങ്ങള്‍ക്ക്: സതീഷ് പള്ളിയില്‍ 0429 690 402, വിഷ്ണു കുമാര്‍ 0470 206 090. 

റിപ്പോര്‍ട്ട്: വിഷ്ണുകുമാര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക