Image

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അഭിമാനമായി ജിതിന്‍ ജെയിംസും ജെറില്‍ ജോസും

Published on 18 August, 2016
അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അഭിമാനമായി ജിതിന്‍ ജെയിംസും ജെറില്‍ ജോസും

  ഡബ്ലിന്‍: ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 590 പോയിന്റുമായി സ്വോര്‍ഡ്‌സില്‍നിന്നുള്ള ജിതിന്‍ ജെയിംസും 565 പോയിന്റുമായി പാമേഴ്‌സ് ടൗണില്‍ നിന്നുള്ള ജെറില്‍ മാത്യു ജോസും അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അഭിമാനമായി.

സ്വോര്‍ഡ്‌സ് കൊളസ്റ്റേ കോളിം കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിതിന്‍ യുസിഡി കോളജില്‍ എന്‍ജിനിയറിംഗില്‍ ഉപരിപഠനത്തിനു തയാറെടുക്കുന്നു. പാലാ പ്രവിത്താനം ഇലവനാട് ജെയിംസിന്റെയും താരാവിന്‍ ഡ്രോപ് സ്റ്റാഫ് നഴ്‌സ് മേരിക്കുട്ടിയുടെയും മകനാണ്. 

ഡ്രിമ്‌നാ കാസില്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ജെറില്‍ മാത്യു ജോസ്, ഡബ്ലിന്‍ യുസിഡി കോളജില്‍ സയന്‍സ് വിഭാഗത്തില്‍ ഉപരിപഠനത്തിനു തയാറെടുക്കുന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ആനിക്കാട് കോലംകുഴിയില്‍ ജോസിന്റെയും മേരിയുടെയും പുത്രനാണ്. 

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക