Image

ജര്‍മനിയില്‍ എടത്വാമേള ഓഗസ്റ്റ് 20ന്

Published on 18 August, 2016
ജര്‍മനിയില്‍ എടത്വാമേള ഓഗസ്റ്റ് 20ന്

 കൊളോണ്‍: കുട്ടനാടിന്റെ ഹൃദയത്തുടിപ്പുമായി രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ട ജര്‍മനിയിലെ കുട്ടനാടന്‍ മലയാളികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ ഇരുപത്തിയൊന്നാം വാര്‍ഷികസമ്മേളനം കൊളോണിലെ പോര്‍സില്‍ നടക്കും. 

ഓഗസ്റ്റ് 20നു (ശനി) വൈകുന്നേരം 4.30ന് സെന്റ് ഫ്രോണ്‍ലൈഷ്‌നാം ദേവാലയത്തില്‍ (St. Corpus Christ Church Pfarrsaal,Ohm Str.51145 Koelnദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു പാരീഷ് ഹാളില്‍ സൗഹൃദസമ്മേളനവും കലാസായാഹ്‌നവും കാപ്പിസല്‍ക്കാരവും കുട്ടനാടന്‍ വിരുന്നും നടക്കും. ചടങ്ങില്‍ കൊളോണിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന അച്ചന്‍കുഞ്ഞിന്റെ (ഏബ്രഹാം വി. തോമസ്) സ്മരണയ്ക്കായി എടത്വാമേളയുടെ ആഭിമുഖ്യത്തില്‍ ജുലൈ 23നു നടത്തിയ ചീട്ടുകളി മല്‍സരത്തില്‍ വിജയികളായവര്‍ക്ക് അച്ചന്‍കുഞ്ഞ് എവര്‍ റോളിംഗ് ട്രോഫി സമ്മേളനത്തില്‍ സമ്മാനിക്കും. മല്‍സരത്തില്‍ തോമസ് പഴമണ്ണില്‍ ക്യാപ്റ്റനായി ബേബിച്ചന്‍ കലേത്തുംമുറിയില്‍ ഗ്രേസി പഴമണ്ണില്‍ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ജോളി തടത്തില്‍ ക്യാപ്റ്റനായി സോബിച്ചന്‍ ചേന്നങ്കര, മേഴ്‌സി തടത്തില്‍ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി. 

സൗഹൃദത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്ന കുട്ടനാട്ടുകാരുടെ സ്‌നേഹമേളയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മേളയുടെ പ്രവര്‍ത്തകസമിതി അറിയിച്ചു.

വിവരങ്ങള്‍ക്ക്: തങ്കപ്പന്‍ പട്ടത്താനം 02203 55254, സൂസന്‍ കോലത്ത് 02131 271279, വര്‍ഗീസ് ചന്ദ്രത്തില്‍ 02203 38954, ജോസ് തോമസ് കുറിച്ചിയില്‍ 0228 662572, ഗ്രേസി മുളപ്പന്‍ചേരില്‍ 02203 33139,ടോമിച്ചന്‍ കണിയാംപറമ്പില്‍ 02241 911458, അമ്മിണി മണമേല്‍ 02336 18965, സോബിച്ചന്‍ ചേന്ദങ്കര 02336 83729.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക