Image

ജയിന്‍ ജോസഫിന്റെ Chackos@Chestnut Avenue.com പ്രകാശനം ചെയ്തു

Published on 16 August, 2016
ജയിന്‍ ജോസഫിന്റെ Chackos@Chestnut Avenue.com പ്രകാശനം ചെയ്തു
ഓസ്റ്റിന്‍: ടെക്‌സസില്‍ താമസിക്കുന്ന എഴുത്തുകാരി ജയിന്‍ ജോസഫിന്റെ ആദ്യ പുസ്തകം "Chackos@Chestnut Avenue.com' എന്ന ചെറുകഥാ സമാഹാരം ജൂലൈ 25-ന് എറണാകുളം ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ സേതു പ്രകാശനം ചെയ്തു. 

ജയിനിന്റെ മാതാവ് റിട്ട. ഹെഡ്മിസ്ട്രസ് പെണ്ണമ്മ ജോസഫ് പുസ്തകം ഏറ്റുവാങ്ങി. പ്രകാശ് ബാരെ, ഡോ. മുഞ്ഞനാട് പത്മകുമാര്‍, അനില്‍ വേഗ, പ്രിയ മേനോന്‍, സന്‍ജേഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡെയ്‌ലി ഹണ്ട് ഇറക്കുന്ന പുസ്തകത്തിന്റെ ഇ-ബുക്കിന്റെ പ്രകാശനവും സേതു നിര്‍വഹിച്ചു. ജയിനിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങിയ നിറഞ്ഞ സദസ് മുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിച്ചു.

പൂര്‍ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ 24 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ശ്രീ. സേതുവിന്റെ മനോഹരമായ അവതാരിക ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നു. കഥകളെല്ലാം തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഈ ചെറുകഥാ സമാഹാരത്തിന്റെ ഒരു പ്രത്യേകതയാണ്. ഒരു അദ്ധ്യയന വര്‍ഷമാണ് ഇതിലെ സമയക്രമം. 

ഋതുഭേദങ്ങളുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ കഥകള്‍ ശരത്കാലത്തില്‍ തുടങ്ങി ഗ്രീഷ്മത്തില്‍ അവസാനിക്കുന്നു. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന അനില്‍ ചാക്കോ, ഭാര്യ നീന, കുട്ടികളായ റോഷന്‍, ലിയ എന്നവരുടേയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഒക്കെ കഥകളാണ് ഇതിലെ പ്രതിപാദ്യം. 

തികച്ചും ലളിതമായ ഭാഷയില്‍ കുടുംബബന്ധങ്ങളുടെ കഥപറയുന്ന പുസ്തകം ആരും ഇഷ്ടപ്പെടുമെന്നതാണ്. മറ്റൊരു പ്രത്യേകത ഈ പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള എട്ടിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള മലയാളി കുട്ടികളാണ്. നാഷണല്‍ ബുക്‌സ് വിതരണം നിര്‍വഹിക്കുന്നു. indulekha.com, dailyhunt (Android App), Amazone എന്നിവടങ്ങളില്‍ പുസ്തകം ലഭ്യമാ­ണ്.

ജയിന്‍ ജോസഫിന്റെ Chackos@Chestnut Avenue.com പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക