ന്യൂയോര്‍ക്ക്: കെ.പി.സി.സി പ്രസിഡന്റും എംഎല്‍എയുമായ രമേശ് ചെന്നിത്തലയ്‌ക്ക്
ന്യൂയോര്‍ക്കിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ യാത്രയയപ്പ് നല്‍കി.
ഹൃസ്വസന്ദര്‍ശനമാണിതെങ്കിലും വളരെ ഫലപ്രദമായ വരവാണിതെന്നും, രാഷ്‌ട്രീയ-സാമൂഹിക-മത
നേതാക്കന്മാരേയും കാണുവാനും പ്രശ്‌നങ്ങള്‍ പഠിക്കുവാനും സാധിച്ചു എന്നതില്‍ താന്‍
കൃതാര്‍ത്ഥനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള സംസ്ഥാനത്തിന്റെ
പുരോഗതിയ്‌ക്കായി എല്ലാ സംഘടനകളും വിഭാഗീയതകളും, അഭിപ്രായ വ്യത്യാസങ്ങളും
മാറ്റിവെച്ച് കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്‌തു. ജോര്‍ജ്
ഏബ്രഹാം (ഐ.എന്‍.ഒ.സി), കളത്തില്‍ വര്‍ഗീസ് (ഐ.എന്‍.ഒ.സി കേരള), ചാരുംമൂട് ജോസ്
( ഐ.എന്‍.ഒ.സി കേരള), സജി ഏബ്രഹാം (ഐ.എന്‍.ഒ.സി കേരള), രമേശ് ചെന്നിത്തലയുടെ
സഹപാഠിയും സുഹൃത്തുമായ ജോര്‍ജ് മാത്യു (മോനച്ചന്‍) ഭാര്യ സാറാമ്മ ജോര്‍ജ്
(ഗ്രേസ്), ജോസ് ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു. ജൂണ്‍ 18-ന് രാത്രി
പത്തുമണിയോടുകൂടി അദ്ദേഹം കേരളത്തിലേക്ക് മടങ്ങി.