Image

ഒഐസിസി ഓസ്‌ട്രേലിയ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published on 23 August, 2016
ഒഐസിസി ഓസ്‌ട്രേലിയ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 ഗോള്‍ഡ് കോസ്റ്റ്: ഒഐസിസി ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 

നിറാങ്കിലെ റിവര്‍സ്പ്രിംഗ് ഹാളില്‍ ദേശഭക്തിഗാനാലാപനത്തോടെ ആരംഭിച്ച പരിപാടി നാഷണല്‍ ചെയര്‍മാന്‍ സി.പി. സാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരായ കെ.കെ. തമ്പി- സൂസന്‍ തമ്പി ദമ്പതികളെ ആദരിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങിയ ഗോള്‍ഡ് കോസ്റ്റിലെ മലയാളി കുട്ടികളെ ആദരിച്ചു. ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മാത്യു, ബ്രദര്‍ ആല്‍വിന്‍ ജോസഫ്, സിന്‍സണ്‍ ബാബു, കിഷോര്‍ എല്‍ദോ, ഒഐസിസി സെക്രട്ടറി ബിജു കുര്യന്‍, ഏബ്രഹാം കുരുവിള എന്നിവര്‍ സംസാരിച്ചു. സ്‌നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. 

ഒഐസിസി നേതാക്കളായ അനീഷ് രവി, രാജന്‍ വര്‍ഗീസ്, ജിജോ തോമസ്, മധുകുമാര്‍, എബി ഏബ്രഹാം, സിബി ജോര്‍ജ്, രവി പൂവത്തിങ്കല്‍, സാജന്‍ ആന്റണി, ചെറിയാന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക