Image

ടെക്‌സസ് കോളേജുകളില്‍ കണ്‍സീല്‍ഡ് ഗണ്‍ നിരോധിക്കുന്നതിനുള്ള അവസാനശ്രമവും പരാജയപ്പെട്ടു.

പി.പി.ചെറിയാന്‍ Published on 23 August, 2016
ടെക്‌സസ് കോളേജുകളില്‍ കണ്‍സീല്‍ഡ് ഗണ്‍ നിരോധിക്കുന്നതിനുള്ള അവസാനശ്രമവും പരാജയപ്പെട്ടു.
ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റുമിലേക്കും, ഡോമിലേക്കും, താമസിക്കുന്ന മറ്റു കെട്ടിങ്ങളിലേക്കും കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിനുള്ള അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മൂന്ന് പ്രൊഫസര്‍മാര്‍ സമര്‍പ്പിച്ച അപ്പീല്‍ യു.എസ്. ഡിസ്ട്രിക്റ്റ് കോടതി അനുവദിച്ചില്ല.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുന്നതിനനുകൂലമായ നിയമം അംഗീകരിച്ചു നടപ്പിലാക്കിയത്.

ക്ലാസ് റൂമുകളിലേക്ക് തോക്കു കൊണ്ടുവരുന്നത് അപകടകരമാണെന്ന് ചൂണ്ടികാട്ടിയാണ് പ്രൊഫസര്‍മാര്‍ കോടതിയെ സമീപിച്ചത്.

50,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ ഗണ്‍നിയമം പാസ്സാക്കിയതു മുതല്‍ അനുകൂലമായും, പ്രതികൂലമായും സജ്ജീവ ചര്‍ച്ചകള്‍ നടന്നിരുന്നു.
നിയമസഭാ സാമാജികരോ, യൂണിവേഴ്‌സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികള്‍ എവിടേക്ക് ഗണ്‍ കൊണ്ടുവരണമെന്ന് അവകാശത്തിന്മേല്‍ ഇടപെടുന്നതിനെതിരെ ഡിസ്ട്രിക്റ്റ് ജഡ്ജി ലി യക്കീല്‍ ശക്തമായ അഭിപ്രായമാണ് സ്വീകരിച്ചത്.

ഫാള്‍ സെമസ്റ്റിര്‍ ആരംഭിക്കുന്ന ആഗസ്റ്റ് 22 തിങ്കളാഴ്ചക്ക് രണ്ടു ദിവസം മുമ്പ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രൊഫസര്‍മാര്‍ അഭിപ്രായപ്പെട്ടു. 1995 മുതല്‍ ടെക്‌സസ്സില്‍ പൊതുസ്ഥലങ്ങളില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടു നടക്കുന്നതിനുള്ള നിയമം നിലവില്‍ വന്നിരുന്നു.

ടെക്‌സസ് കോളേജുകളില്‍ കണ്‍സീല്‍ഡ് ഗണ്‍ നിരോധിക്കുന്നതിനുള്ള അവസാനശ്രമവും പരാജയപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക