Image

ഗോള്‍ഡ് കോസ്റ്റിലെ ആദ്യകാല മലയാളിയെ ആദരിച്ചു

Published on 24 August, 2016
ഗോള്‍ഡ് കോസ്റ്റിലെ ആദ്യകാല മലയാളിയെ ആദരിച്ചു

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ആദ്യകാല മലയാളി കുടുംബാംഗമായ കെ.കെ. തമ്പി, ഭാര്യ സൂസന്‍ എന്നിവരെ ആദരിച്ചു. 

ഒഐസിസി ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ഗോള്‍ഡ് കോസ്റ്റിലെ നിറാങ്കില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഒഐസിസി നാഷണല്‍ ചെയര്‍മാന്‍ സി.പി. സാജുവാണു പൊന്നാട അണിയിച്ചാദരിച്ചത്. 

സ്വര്‍ണതീരം എന്നറിയപ്പെടുന്ന ഗോള്‍ഡ് കോസ്റ്റില്‍ ആദ്യമെത്തിയ മലയാളി കുടുംബമായിരുന്നു കെ.കെ. തമ്പിയുടേത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് സ്വദേശികളാണിവര്‍. മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ എത്തിച്ചേരുകയും വര്‍ഷങ്ങളോളം മറ്റു മലയാളികള്‍ ഒന്നും ഇവിടെ ഇല്ലാതെ ജീവിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇന്നു നാനൂറോളം മലയാളി കുടുംബങ്ങള്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 

ഒഐസിസി നല്‍കിയ സ്വീകരണത്തിനും ആധരവിനും കെ.കെ തമ്പിയും കുടുംബവും നന്ദി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക