Image

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ സമാരംഭം പ.കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.

ജോര്‍ജ് തുമ്പയില്‍ Published on 25 August, 2016
ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ സമാരംഭം പ.കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2017 ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ സമാരംഭം. സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.

ഫ്‌ളോറല്‍ പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ പള്ളിയില്‍ ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ നടക്കുന്ന കാതോലിക്കാദിന ധനശേഖരണ സമ്മേളനത്തിനിടെയാണ് രജിസ്‌ട്രേഷന്റെ ഔപചാരികമായി ഉദ്ഘാടനം നടക്കുന്നത്.

ഭദ്രാസനാദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹാശിസുകളോടെയും, ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുമാണ്, ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. ഇതിന് വേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ച് വരുന്നതേയുള്ളൂ. വിര്‍ജീനിയ മുതല്‍ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക് വരെയുള്ള സ്ഥലങ്ങളിലെ വിവിധ റിസോര്‍ട്ടുകളും ഹോട്ടലുകളും സജീവമായ പരിഗണനയിലാണ്.
ഭദ്രാസന ജനങ്ങളുടെ ആത്മീയവും, ഭൗതീകവും സാംസ്‌കാരികപരവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ രൂപരേഖ തയ്യാറാക്കുന്നത്.


ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ സമാരംഭം പ.കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക