Image

ഭൂമിക്കുമേല്‍ ഒരു മുദ്ര (അസ്വാദനം ജോണ്‍ ഇളമത)

Published on 26 August, 2016
ഭൂമിക്കുമേല്‍ ഒരു മുദ്ര (അസ്വാദനം ജോണ്‍ ഇളമത)
നോവല്‍ ­-ജോണ്‍ മാത്യു

ജോണ്‍ മാത്യുവിന്‍െറ ആദ്യത്തെ നോവലാണ് "ഭൂമിക്കു മേല്‍ ഒരു മുദ്ര'. ശീര്‍ഷകം പോലെ ഉള്ളടക്കവും രചനാതന്ത്രവും പുതുമ പകരുന്നതു തന്നെ, എന്നെനിക്ക് ആ നോവല്‍ വായിച്ചപ്പോള്‍ തോന്നി. ടി.പത്മനാഭനെ പോലെ കഥകളില്‍ മാത്രം ഒതുങ്ങി നല്‍ക്കാതെ നോവലിലേക്കുള്ള ജോണ്‍ മാത്യുവിന്‍െറ പ്രയാണം യാദൃഛികമെങ്കിലും അത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ജോണ്‍ മാതുവിന്‍െറ രചനകള്‍ വായനാനുഭവം പകരുന്നവയാണ്. ചെറിയ വാക്കുകളിലുള്ള വര്‍ണ്ണനയും, പ്രത്യേകതരം ചെത്തിമിനുക്കയുള്ള രചനാ വൈഭവവും അതിന് ഏറെ വ്യക്തിത്വം നല്‍കുന്നു.

കഥാകൃത്തുതന്നെ നോവലിറങ്ങും മമ്പ് നോവലിനെ പരിചയപ്പെടത്തിയതും നന്ന്. കഥകളില്‍ നിന്ന് നോവലുകളിലേക്കുള്ള പ്രയാണം അത്ര എളുപ്പമായിരിക്കില്ല. രണ്ടിന്‍െറയും പ്രയോഗികതകളും, അഖ്യാനരീതികളും മനസിലാക്കി സൃഷ്ടിയിലേക്കിറങ്ങുന്നവര്‍ക്കു മാത്രമെ അത് ക്രിയാത്മകമായ ആഖ്യാനം ആക്കി തീര്‍ക്കാനാകൂ. ഇവിടെ പലരും എഴുതുന്ന ഒരെഴുത്തു സമ്പ്രദായമല്ലിത്,അതുകൊണ്ട് തികച്ചും മൗലികത ജോണ്‍ മാത്യുവിന്‍െറ എഴുത്തിനുണ്ടതാണ്, അതിന്‍െറ പ്രത്യേകത.

നോവലില്‍ വര്‍ണ്ണനകള്‍ വിരസമാകാതെ കാര്യമാത്ര പ്രസക്തമായിരിക്കണം.മറിച്ച് കഥകളില്‍ കൊള്ളാത്ത വര്‍ണ്ണനകള്‍ കുത്തിതിരുകിയാല്‍ കഥയുടെ കഥതന്നെ കഴിയും. പറഞ്ഞുവന്നത് ഈ രണ്ടു സാഹിത്യ വിഭാഗങ്ങള്‍ക്കുമുള്ള ഉള്‍ക്കാഴ്ചയുടെ പൊരുള്‍ കഥാകാരന്‍ സൃഷ്ടിക്കു മുമ്പെ ചിട്ടപ്പെടുണമെന്നു തന്നെ. രണ്ട് സാഹിത്യ സൃഷ്ടികളുടെയും ജിവന്‍ നിലനിര്‍ത്തുന്നത് ജിഞ്ജാസ തന്നെ. അപ്പോള്‍ തുടര്‍വായനക്ക് നമ്മെ പ്രേരിപ്പിക്കുന്നത് "ക്യൂറിയോസിറ്റി' അല്ലങ്കില്‍ ജിഞ്ജാസ എന്ന രചനാതന്ത്രം തന്നെ.ആകര്‍ഷകമായ തനിതു ശൈലി സൃഷ്ടിച്ചെഴുതാന്‍ കഴിയുന്നവര്‍ക്ക് മാത്രമെ ഇതരം രചനകള്‍ കൈപിടിയില്‍ ഒതുങ്ങി നില്‍ക്കൂ.

അത്തരമൊരു രചനാ തന്ത്രത്തില്‍ സ്വായത്ത വര്‍ണ്ണനകള്‍ സൃഷ്ടിച്ച് കൊച്ച് അദ്ധ്യായ ങ്ങളിലൂടെ, ഉപാദ്ധ്യായങ്ങളിലൂടെ ഇതള്‍ വിരിയുന്ന നോവലാണ്, ജോണ്‍ മാത്യുവിന്‍െറ ''ഭൂമിക്കു മേല്‍ ഒരുമുദ്ര''.ഭൂലോക സഞ്ചാരികളായി ഭൂലേകത്തില്‍ ചുറ്റിതിരിയുന്ന മലയാളി കുടയേറ്റത്തിന്‍െറ പല രൂപഭാവങ്ങളാണ് ജോണ്‍ മത്യു ഇതിലൂടെ അവതരിപ്പിക്കുന്നത്.കേന്ദ്രബിന്ദു, അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത മലയാളികളുടെ തന്നെ, അതും ഡില്‍ഹിയില്‍ നിന്നും മറ്റും ഡിട്രോയിറ്റിലേക്കും വന്നുവര്‍.

മല്ലപ്പള്ളിയും, മല്ലപ്പള്ളിക്കു ചുറ്റുമുള്ള 1955-60 കളിലെ മദ്ധ്യതിരുവിതാംകൂര്‍ ചരിത്രവും, കാക്കി തൊപ്പിക്കു മേല്‍ കൂര്‍ത്ത കൊച്ചു കര്‍ഡിനല്‍ തൊപ്പി വച്ച് നിക്കറിട്ട് ,കാലില്‍ പട്ടീസു കെട്ടി കള്ളനെ പിടിക്കാന്‍ തയാറായി നില്‍ക്കുന്ന തിരുവിതാംകൂര്‍ പോലീസിനെയും, ''എന്തതിശയമേ! ദൈവത്തിന്‍ സ്‌നേഹം എത്ര മനോഹരമെ''എന്നോ അല്ലെങ്കില്‍ ''ഫറവോന് ഞാനിനി അടിമയല്ല,പരമസീയോന് ഞാനിനി അടിമയല്ല' എന്നിങ്ങിനയുള്ള ക്രിസ്ത്യന്‍ നവോധാന കാലങ്ങളെയും, ഈ നോവല്‍ അടയാളപ്പെടുത്തുന്നു .ശേഷം നോവ­ലില്‍! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക