Image

പി.സി.ജോര്‍ജ് എംഎല്‍എയുടെ ഓണം 'അമ്മ'യ്‌ക്കൊപ്പം

Published on 26 August, 2016
പി.സി.ജോര്‍ജ് എംഎല്‍എയുടെ ഓണം 'അമ്മ'യ്‌ക്കൊപ്പം

   സിഡ്‌നി: ഓസ്‌ട്രേലിയയിലെ മുഴുവന്‍ ഓണാഘോഷങ്ങള്‍ക്കും നാന്ദി കുറിച്ചുകൊണ്ട് അത്തം നാളില്‍ ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ (അമ്മ) 2016 ലെ ഓണാഘോഷത്തിനു തിരികൊളുത്തുന്നു. 'അത്തപ്പുലരി' എന്നു പേരില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സെപ്റ്റംബര്‍ നാലിനു (ഞായര്‍) രാവിലെ 10.30മുതല്‍ ലിവര്‍പൂളിലെ ഓള്‍ സെയിന്റ്‌സ് ചര്‍ച്ച് ഹാളിലാണ് (All Saints Church Hall, 48 George Street, Liverpool) അരങ്ങേറുക.

പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജും ആഘോഷങ്ങളില്‍ മുഖ്യാതിഥിയായിരിക്കും. അംഗങ്ങള്‍ക്ക് സൗജന്യമായും മുതിര്‍ന്നവര്‍ക്ക് 20 ഡോളറും കുട്ടികള്‍ക്ക് 15 ഡോളറും എന്ന നിരക്കിലുള്ള രുചിയേറിയ ഓണസദ്യ ലഭ്യമാണ്. ചടങ്ങില്‍ അസോസിയേഷനിലേക്ക് പുതിയ അംഗങ്ങളെ ലൈഫ് ടൈം മെംബര്‍ഷിപ്പു നല്‍കി സ്വീകരിക്കുമെന്നു പ്രസിഡന്റ് ജസ്റ്റിന്‍ ആബേല്‍, സെക്രട്ടറി സ്മിത പിള്ള, പ്രോഗ്രാം കണ്‍വീനര്‍ ആന്റണി യേശുദാസ് എന്നിവര്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്: ammaaustaliamail@gmail.com

റിപ്പോര്‍ട്ട്: ജിന്‍സ് ജോര്‍ജ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക