Image

ഒഐസിസി ഓസ്‌ട്രേലിയ അനുമോദിച്ചു

Published on 26 August, 2016
ഒഐസിസി ഓസ്‌ട്രേലിയ അനുമോദിച്ചു

 ഗോള്‍ഡ്‌ഗോസ്റ്റ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഗോള്‍ഡ് കോസ്റ്റിലെ മലയാളി വിദ്യാര്‍ഥികളെ ഒഐസിസി ഓസ്‌ട്രേലിയ അനുമോദിച്ചു. 

പ്രസിഡന്റ് ഷോജി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗോള്‍ഡ് കോസ്റ്റിലെ നിറാങ്ക് സ്റ്റേറ്റ് ഹൈസ്‌കൂളില്‍നിന്നും പന്ത്രണ്ടാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ അന്ന എലിസബത്ത് സാജു, അന്ന റെജി, അന്‍ഷു അഗസ്റ്റിന്‍, കെവിന്‍ ഏബ്രഹാം കുരുവിള, നെവിന്‍ ഏബ്രഹാം കുരുവിള, ജോഷ്വ തമ്പി എന്നിവര്‍ക്ക് ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മാത്യു ട്രോഫികള്‍ സമ്മാനിച്ചു. ചടങ്ങില്‍ ഒഐസിസി നാഷണല്‍ ചെയര്‍മാന്‍ സി.പി. സാജു മുഖ്യപ്രഭാഷണം നടത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക