Image

മെസ്‌ക്കീറ്റ് ദേവാലയത്തില്‍ ശ്രേഷ്ഠ ബാവായ്ക്ക് ഗംഭീര വരവേല്‍പ്പ്

Published on 26 August, 2016
മെസ്‌ക്കീറ്റ് ദേവാലയത്തില്‍ ശ്രേഷ്ഠ ബാവായ്ക്ക് ഗംഭീര വരവേല്‍പ്പ്
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട മെസ്‌ക്കീറ്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ ആഗസ്റ്റ് 28(ഞായര്‍) വൈകീട്ട് 5 മണിക്ക് ശ്രേഷ്ഠ കാതോലിക്കാ, ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമനസ്സുകൊണ്ട് സന്ദര്‍ശനം നടത്തുന്നു.

കഴിഞ്ഞ ഒരു മാസത്തിലധികമായി, അമേരിക്കയിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ശ്രേഷ്ഠ ബാവാ, കഴിഞ്ഞ തിങ്കളാഴ്ചയാണ് 10 ദിവസത്തെ സന്ദര്‍ശനത്തിനായി ഡാളസില്‍ എത്തിച്ചേര്‍ന്നത്. 28-ാം തീയ്യതി(ഞായറാഴ്ച) സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ ബാവാ വി.കുര്‍ബ്ബാന അര്‍പ്പിക്കും. വൈകീട്ട് 5 മണിക്ക് ഇദംപ്രദമായി മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ എത്തിച്ചേരുന്ന ബാവായെ വികാരി റവ.ഫാ.പോള്‍ തോട്ടക്കാടിന്റെ നേതൃത്വത്തില്‍ കത്തിച്ച മെഴുകുതിരികളുമേന്തി മുത്തുക്കുട കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി ഇടവക ജനങ്ങള്‍ സ്വീകരിച്ചാനയിക്കും. ഇടവകയില്‍ നിന്നും സമീപ ഇടവകയില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. ലൂത്തീനിയക്ക് ശേഷം സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്ന് ശ്രേഷ്ഠ ബാവായുടെ അനുഗ്രഹീത പ്രഭാഷണവും നടക്കും. റവ.ഫാ.പോള്‍ തോട്ടക്കാട് (വികാരി), ഷെറി ജോര്‍ജ്(വൈസ് പ്രസിഡന്റ്), പ്രിന്‍സ് ജോണ്‍(സെക്രട്ടറി), ഷോണ്‍ ജോര്‍ജ്(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണസമിതി ശ്രേഷ്ഠ ബാവായുടെ സ്വീകരണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. ഈ ധന്യമൂഹൂര്‍ത്തത്തിന് സാക്ഷികളാകുവാനും, അനുഗ്രഹം പ്രാപിക്കുവാനുമായി വിശ്വാസികളേവരേയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

മെസ്‌ക്കീറ്റ് ദേവാലയത്തില്‍ ശ്രേഷ്ഠ ബാവായ്ക്ക് ഗംഭീര വരവേല്‍പ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക