Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ ദിവ്യഉണ്ണിയുടെ ഡാന്‍സ്; സാബു തിരുവല്ലയുടെ മിമിക്രി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 27 August, 2016
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ ദിവ്യഉണ്ണിയുടെ ഡാന്‍സ്;  സാബു തിരുവല്ലയുടെ മിമിക്രി

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷത്തില്‍ സിനിമാതാരം ദിവ്യഉണ്ണിയുടെ ഡാന്‍സ് പ്രോഗ്രാമും സിനിമാതാരം സാബു തിരുവല്ലയുടെ മിമിക്രിയും ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ നടത്തുന്നു. 

 ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്‌കൂളില്‍ വെച്ചാണ് (475 West Hartsdale Ave, White Plains, NY 10607) സെപ്റ്റംബര്‍ 17, ശനിയാഴ്ച്11 മണിമുതല്‍ 6.00 മണിവരെ ആണ് ഓണഘോഷം. പ്രവേശനം സൗജന്യം.

കൊച്ചി ചിലവന്നൂരില്‍ ജനിച്ച ദിവ്യ ഉണ്ണി ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. ബാലതാരത്തില്‍ നിന്നും നായികയായിട്ടെത്തുന്ന ആദ്യ ചിത്രം കല്യാണസൗഗന്ധികമാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 60ലേറെ സിനിമകളില്‍ അഭിനയിച്ചു മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അവസരത്തില്‍ അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കയില്‍ എത്തിയ ശേഷം ഡാന്‍സ് പരിപാടികളില്‍ നിറസാന്നിദ്ധ്യം ആയി. ദിവ്യയുടെ ഉടമസ്ഥതയിലുള്ള ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയില്‍ അറിയപ്പെടുന്ന ഡാന്‍സ് സ്‌കൂള്‍ ആക്കിയെടുക്കാന്‍ ദിവ്യ ഉണ്ണിക്കു കഴിഞ്ഞു. ഭരതനാട്യത്തില്‍ അപാര പാണ്ഡിത്യമുള്ള ദിവ്യ ഉണ്ണിയുടെ ഡാന്‍സ് പ്രോഗ്രാമുകള്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണപരിപാടികള്‍ക്കു ഒരു തിലകക്കുറി ആയിരിക്കും.

സാബു തിരുവല്ല ഇരുവഴി തിരിയുന്നടേം , മിസ്റ്റര്‍ ബിന്‍, വ്യത്യസ്തന്‍ എന്നി സിനിമകളില്‍ അഭിനയിച്ചു. മിമിക്രി കലാരംഗത്തും ശ്രദ്ധേയനായ അദ്ധേഹത്തിന്റെ വണ്‍മാന്‍ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിയ്ക്കുന്നു.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, അമേരിക്കയിലെ മറ്റ് പ്രമുഖ കലാകാരന്മാരുടെയും കലാകാരികളുടെയും ഡാന്‍സ് പ്രോഗ്രാമുകള്‍, ഗാനമേള, തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന കലാപരിപാടികള്‍ ആണ് അണിയിച്ചു ഒരുക്കിയിട്ട്ള്ളത്.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ചാക്കോ, ജോയി ഇട്ടന്‍, ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യൂസ്, ജോണ്‍ സീ വര്‍ഗീസ്, ഷൈനി ഷാജന്‍, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, രാജ് തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, രത്‌നമ്മ രാജന്‍, രാജന്‍ ടി ജേക്കബ്, സുരേന്ദ്രന്‍ നായര്‍, വിപിന്‍ ദിവാകരന്‍ ജോണ്‍ തോമസ്, എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക