Image

മോഹന്‍ലാലിന്റെ പേരില്‍ സിനിമ; തുടക്കം തന്നെ വിവാദത്തില്‍

Published on 28 August, 2016
മോഹന്‍ലാലിന്റെ പേരില്‍ സിനിമ; തുടക്കം തന്നെ വിവാദത്തില്‍

മോഹന്‍ലാലിന്റെ സമൂഹത്തിലെ സ്വാധീനം പ്രമേയമാക്കി  എന്ന പേരില്‍ തന്നെ ഒരു ചിത്രമൊരുക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യഹ്യ. എന്നാല്‍ ഷൂട്ടിംഗിന് മുമ്പു തന്നെ ചിത്രം വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്  താനെഴുതിയ ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ പേടിയാണ്’ എന്ന കഥയാണ് തന്റെ അനുവാദമില്ലാതെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി സിനിമയ്ക്കായി ഉപയോഗിക്കുന്നതെന്ന് കലവൂര്‍ രവികുമാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച്‌ ഫെഫ്ക്കയ്ക്ക് പരാതി നല്‍കിയിട്ടുമുണ്ട് അദ്ദേഹം.

ഭര്‍ത്താവിനെ മോഹന്‍ലാലിനെ പോലെ ആക്കാന്‍ ശ്രമിക്കുന്ന ആരാധികയായ ഒരു പെണ്‍കുട്ടിയുടെ കഥയാണത്. എന്നാല്‍ തങ്ങളുടെ തിരക്കഥയ്ക്ക് കലവൂര്‍ രവികുമാറിന്റെ കഥയുമായി സാമ്യമില്ലെന്നാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട് പറയുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ദിവസം ജനിച്ച ഒരു പെണ്‍കുട്ടിക്ക് തന്റെ മുന്നിലെത്തുന്നവരെയെല്ലാം മോഹന്‍ലാല്‍ കഥാപാത്രങ്ങളായി തോന്നുന്നതാണ് തങ്ങളുടെ തിരക്കഥ. രണ്ടു കഥാപാത്രങ്ങളും മോഹന്‍ലാല്‍ ആരാധകര്‍ മാത്രമാണെന്നതാണ് സാമ്യം. സംശയം തീര്‍ക്കാന്‍ തിരക്കഥ കലവൂര്‍ രവികുമാറിന് വായിക്കാന്‍ നല്‍കാന്‍ തയാറായെന്നും അദ്ദേഹം നിരസിക്കുകയിരുന്നെന്നും സുനീഷ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക