Image

പയനീയര്‍ ക്ലബ് പ്രസിഡന്റ് ജോണ്‍ കൊച്ചാക്കന്‍ നിര്യാതനായി

ജയിംസ് വര്‍ഗീസ് Published on 28 August, 2016
പയനീയര്‍ ക്ലബ് പ്രസിഡന്റ് ജോണ്‍ കൊച്ചാക്കന്‍ നിര്യാതനായി
കലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്‌കോ മലയാളികളുടെ പയനീയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലബ് പ്രസിഡന്റ് ജോണ്‍ കൊച്ചാക്കന്‍ (77) നിര്യാതനായി.

ഹൃദയസംബന്ധമായ അസുഖം മൂലം ഫ്രീമോണ്ട് കൈസര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ജോണ്‍ ഇന്ന് (ഞായറാഴ്ച) ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പരേതന്‍ കണ്ടനാട് ആലുങ്കല്‍ കുടുംബാംഗമാണ്. ശോശാമ്മ ജോണ്‍ ചുണ്ടാമണ്ണില്‍ ആണ് ഭാര്യ. ബിജി ജോണ്‍ (മേജര്‍, യു.എസ്. ആര്‍മി), അജി ജോണ്‍ എന്നിവര്‍ മക്കളാണ്.

ഫ്യൂണറല്‍, വ്യൂവിംഗ് വിവരങ്ങള്‍ പിന്നീട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക