Image

ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

Published on 29 August, 2016
ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

 മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ ബാലഗോകുലം മെല്‍ബണ്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.

കാരംഡൗണ്‍ ശിവ വിഷ്ണു അമ്പല പരിസരത്തുനടന്ന ഭക്തിനിഭരമായ ശോഭാ യാത്രയില്‍ നൂറു കണക്കിനു ബാലികാബാലകന്മാര്‍ പൗരാണിക കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചു വേഷമണിഞ്ഞു. അമ്പല പ്രദക്ഷിണത്തിനുശേഷം ആവേശകരമായ ഉറിയടിയും നടന്നു.

വെകുന്നേരം ആറിനു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെഎച്ച്എസ്എം പ്രസിഡന്റ് ശ്രീകുമാര്‍, അഭിജിത് ബിന്റ (നഗര്‍ കാര്യവാഹക് എച്ച്എസ്എസ് ബാലഗോകുലം), ഗോപിനാഥ് ദാസ് (ഇസ്‌കോണ്‍ മെല്‍ബണ്‍), വെങ്കിടേഷ് ഗുണ്ട (സനാതന ധര്‍മ്മ സത്‌സംഗ സമിതി), രാകേഷ് പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളും നടന്നു. 

റിപ്പോര്‍ട്ട്: വിജയകുമാരന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക