Image

മികച്ച പോരാട്ടം നടത്തിയെങ്കിലും മേരി തോമസിനെയും സാജന്‍ കുര്യനെയും വിജയം കടാക്ഷിച്ചില്ല

Published on 30 August, 2016
മികച്ച പോരാട്ടം നടത്തിയെങ്കിലും മേരി തോമസിനെയും സാജന്‍ കുര്യനെയും വിജയം കടാക്ഷിച്ചില്ല
ഫ്‌ളോറിഡയിലെ രണ്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നു റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ചമേരി തോമസ് നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടു. 

വിജയിച്ച ഡോ. നീല്‍ ഡണ്ണിനു 33872 വോട്ടു കിട്ടിയപ്പോള്‍ മേരി തോമസിനു 32162 വോട്ടു കിട്ടി. 1500-ല്‍ പരം വോട്ടിനു ലതിക മേരി തോമസ് തോറ്റത് ദുഖകരമായി. പാര്‍ട്ടി മേലാളരുടെ പിന്തുണ ഡണ്ണിനായിരുന്നു. എന്നിട്ടും ഇത്രയും വോട്ട് നേടിയത് സ്ഥാനാര്‍ഥിയുടെ മികവ് തെളിയിക്കുന്നു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മയാമീക്കടുത്ത ബ്രോവാര്‍ഡ് കൗണ്ടിയില്‍ 92-ം ഡ്‌സ്ട്രിക്ടില്‍ നിന്ന് സ്റ്റേറ്റ് അസംബ്ലിയിലേക്കി മത്സരിച്ച സാജന്‍ കുര്യനും വിജയിച്ചില്ല. മൊത്തം അഞ്ചു സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഇവിടെ സാജന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഇന്ത്യന്‍ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുകയും ചെയ്തു. വിജയിച്ച പാറ്റ്രിഷ്യ ഹോക്കിന്‍സ് വില്യംസിനു 3868 വോട്ട് കിട്ടിയപ്പോള്‍ സാജന്‍ 1249 വോട്ടാണു കിട്ടിയത്. ഇന്ത്യാക്കാര്‍ ധാരാളമുള്ള ഡിസ്ട്രിക്റ്റാണിത്.

യു.എസ്. സെനറ്റിലെക്ക് റിപ്പബ്ലിക്കന്‍ സ്താനാര്‍ഥി മാര്‍കോ റൂബിയോ ഒരു മില്യനിലേറെ വോട്ട് നേടി വിജയിച്ചു. എതിരാളിക്ക് രണ്ടര ലക്ഷത്തില്പരം വോട്ടുകളെ ലഭിച്ചുള്ളു.
മികച്ച പോരാട്ടം നടത്തിയെങ്കിലും മേരി തോമസിനെയും സാജന്‍ കുര്യനെയും വിജയം കടാക്ഷിച്ചില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക