Image

തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്

പി.പി.ചെറിയാന്‍ Published on 31 August, 2016
തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്
വാഷിംഗ്ടണ്‍: ഒരൊറ്റ മാസത്തില്‍(ആഗസ്റ്റ്) 325 തടവുക്കാരുടെ ശിക്ഷ ഇളവു ചെയ്ത് ഒബാമ റിക്കാര്‍ഡിട്ടു.

ആഗസ്റ്റ് 30 ചൊവ്വാഴ്ച മാത്രം 111 തടവുക്കാരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. ഈ മാസമാദ്യം 214 പേരുടേയും.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ്സില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും.
മയക്കുമരുന്നു കേസ്സില്‍ കടുത്ത ശിക്ഷ നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഒബാമ ഇത്രയും കഠിനമായ ശിക്ഷ നല്‍കുന്നതിനെതിരെ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. ദീര്‍ഘകാല ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ദാരിദ്ര്യത്തിലും, കടുത്ത മാനസിക സമ്മര്‍ദത്തിലുമാണ് വളരുന്നതെന്ന് ശിക്ഷ ഇളവുചെയ്തതിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഒബാമ ചൂണ്ടികാട്ടി.

ഒബാമയുടെ ഭരണത്തില്‍ ഇതുവരെ 673 തടവുക്കാര്‍ക്കാണ് ശിക്ഷാ ഇളവ് ആനുകൂല്യം ലഭിച്ചിട്ടുള്ളത്. ഒബാമക്ക് മുമ്പുണ്ടായിരുന്ന പതിനൊന്ന് പ്രസിഡന്റുമാര്‍ ആകെ 690 പ്രതികള്‍ക്കാണ് ആനുകൂല്യം നല്‍കിയിട്ടുള്ളത്.

മയക്കുമരുന്ന് കേസ്സുകളില്‍ ശിക്ഷ ഇളവ് ലഭിച്ചു പുറത്തു കടക്കുന്നവരില്‍ നിന്നും പൂര്‍ണ്ണമായും ഈ പ്രവണത ഒഴിവാക്കുവാന്‍ കഴിയുകയില്ലെന്ന് വിദഗ്ദരുടെ അഭിപ്രായം. പലപ്പോഴും ഇവര്‍ സമൂഹത്തിന് ഭീഷണിയാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഈയ്യിടെ മിസിസിപ്പിയില്‍ രണ്ടു കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ പ്രതി അറ്റ്‌ലാന്റാ ജയിലില്‍ അഞ്ചുവര്‍ഷം തടവു ശിക്ഷ അനുഭവിക്കുകയായിരുന്നുവെന്നും 2015 ജൂലായില്‍ പരോളില്‍ കഴിയവെ സെപ്റ്റംബര്‍ മാസമാണ് പ്രൊബേഷന്‍ ലഭിച്ചത്. പ്രതിയെ ജയിലില്‍ തന്നെ പാര്‍പ്പിച്ചിരുന്നുവെങ്കില്‍ കന്യാസ്ത്രീകള്‍ വര്‍ദ്ധിക്കപ്പെടുകയായിരുന്നില്ലെന്നും അഭിപ്രായമുണ്ട്. ഒബാമ ശിക്ഷ ഇളവു നല്‍കുന്നതിനെതിരെ ശക്തമായ എതിരഭിപ്രായവും ഉയരുന്നുണ്ട്.

തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്
തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്നതില്‍ ഒബാമയ്ക്ക് റിക്കാര്‍ഡ്
Join WhatsApp News
വിദ്യാധരൻ 2016-08-31 07:44:52

അമേരിക്ക കണ്ടിട്ടുള്ളതിൽ വച്ച് നല്ലൊരു പ്രസിഡണ്ടാണ് ഒബാമ. രണ്ടായിരത്തി എട്ടിൽ അധികാരത്തിലേറുമ്പോൾ ഈ രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മായും സാമ്പത്തിക മാന്ദ്യവും അനുഭവിക്കുകയായിരിക്കുന്നു. ജോര്ജ് ബുഷും ചേനിയും റംസ് ഫീൽഡും കൂടി നടത്തിയ സാഹസിക യുദ്ധത്തിന്റെ അനന്തര ഫലം.  അതിൽ നിന്ന് അമേരിക്കയെ കര കയറ്റിയത് ഒബാമയുടെ ഉറച്ച നിലപാടുകളും നടപടികളുമാണ്.  വാഹന വ്യവസായവും ബാങ്കിന്റെ പണ ഇടപാടുകളും തകർന്നു സ്റ്റോക്ക് മാർക്കെറ്റ് കൂപ്പ് കുത്തിയപ്പോൾ അവർക്ക് പണം കടം കൊടുത്ത് അനേകായിരങ്ങളുടെ ജോലി സംരക്ഷിക്കുകയും അതോടൊപ്പം അനേക കുടുംബങ്ങളെ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിക്കുയും ചെയ്ത ഈ മനുഷ്യനിൽ തീർച്ചയായും നന്മയും കാരുണ്യവും വറ്റാതെ കിടപ്പുന്നുണ്ടെന്നുള്ളതിനു സംശയം ഇല്ല.  അമേരിക്ക ക്രൈസ്തവ രാജ്യം എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. പക്ഷെ നല്ലൊരു ശതമാനം ക്രൈസ്‌തവരും ഒബാമ ഈ രാജ്യത്തെ നശിപ്പിച്ചു എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് അവരിൽ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ പാർട്ടിയെയും അതിന്റെ വക്താവായ ട്രംപിനെയും തുണക്കുന്നു.  ഒബാമകെയറിനെ അവർ വെറുക്കുന്നു. എന്നാൽ ഒബാമക്കെയറിന്റെ പിന്നിലെ ചാലക ശക്തി എന്ന് പറയുന്നത് ഒബാമയുടെ അപരിമിതമായ മനുഷ്യ സ്നേഹത്തിൽ നിന്നും ഉടലെടുത്തതുമാണ്

ക്രിസ്തു ഭഗവാനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് അദ്ദേഹവും കലവറ ഇല്ലാത്ത സ്നേഹത്തിന്റെ ഉറവിടമെന്നാണ്. രണ്ടാമത് ഒരവസരത്തിന്റെ വാതായനം അദ്ദേഹം മനുഷ്യവർഗ്ഗത്തിന് വേണ്ടി തുറന്നിട്ടിരുന്നു.  ഇന്ന് മനുഷ്യർ മാറ്റി നിറുത്തുന്ന കള്ളനെയും, വേശ്യയെയും, ചുങ്കക്കാരെയും, അശരണരെയും, തടവിൽ കിടക്കുന്നവരെയും അദ്ദേഹം മാറോട് അണച്ച് സമാശ്വസിപ്പിക്കുകയും അവരെ വീണിടത്ത് നിന്ന് എഴുനേറ്റ് നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുത്. അദ്ദേഹം പ്രത്യേകിച്ച് തടവുകാരെ പോയി കാണുവാൻ പ്രോത്സാഹിപ്പിച്ചു.

ഒബാമ തടവ്കാരെ  സന്ദർശിച്ചപ്പോൾ രണ്ടായിരം വർഷങ്ങൾക്ക്മുൻപ് യേശു ഭഗവാൻ പറഞ്ഞ " 'ഞാൻ തടവിലായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു' എന്ന വാക്കുകളുടെ നിവർത്തിയാക്കലായിരുന്നു.  എന്നാൽ അമേരിക്കയിലെ നല്ല ഒരു ശതമാനം ക്രൈസ്തവരും വിശ്വസിക്കുന്നത് അദ്ദേഹം മഹമദിയൻ ആണെന്നാണ്  യഹൂദ സമൂഹവും, യെരുശലേമിലെ ബുദ്ധിജീവികളും ഒരിക്കൽ യേശുവിനെ ഇതുപോലെ അവഗണിച്ചിരുന്നു.  ഈ അവഗണന സത്യത്തിന്റെ മാർഗ്ഗത്തെ തിരയുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ്. ചരിത്രം അതിനു സാക്ഷി

എന്തായാലും ലോക ചരിത്രത്തെ യേശു വിഭജിച്ചപ്പോലെ അമേരിക്കയുടെ ചരിത്രത്തെ ഒബാമ വിഭജിച്ചിരിക്കുന്നു. അതിനെ ആർക്കും തുടച്ചു മാറ്റാനാവില്ല

പ്രിസിഡണ്ടു ഒബാമയിൽ ഒരു യേശുവിന്റെ പിൻഗാമിയെ കാണുന്നു നബിയുടെ പിൻഗാമിയെ കാണുന്നു, ഒരു നല്ല ഹൈന്ദവ മാർഗ്ഗങ്ങളെ പിന്തുടരുന്നവനെ കാണുന്നു.

അദ്ദേഹത്തിൽ കുടികൊള്ളുന്ന ആ ദിവ്യ ചൈതന്യത്തെ ഈയുള്ളവൻ നമിക്കുന്നു

"സ്നേഹമാണ അഖില സാരം ഊഴിയിൽ "  (ആശാൻ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക