Image

20/20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാളസ്സില്‍ സെപ്റ്റംബര്‍ 4 മുതല്‍

പി.പി.ചെറിയാന്‍ Published on 31 August, 2016
20/20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാളസ്സില്‍ സെപ്റ്റംബര്‍ 4 മുതല്‍
ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് വര്‍ഷം തോറും നടത്തിവരാറുള്ള 20/20 ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 4 മുതല്‍-ഒക്ടോബര്‍ 2 വരെ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മസ്‌കിറ്റ്, ഗാര്‍ലന്റ് ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ യുവക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടുന്ന 6 ടീമുകളാണ് 20/20 യില്‍ ഏറ്റുമുട്ടുന്നത്.

ടസ്‌ക്കേഴ്‌സ്(ജോഫി), സ്പാര്‍ക്ക്‌സ്(റെയ്ത്ത്), ഫ്രണ്ട്‌സ് ഓഫ് ഡാളസ്(ബാബു പി സൈമണ്‍), സ്റ്റാര്‍സ്(ഷൈജു ജി), തണ്ടേഴ്‌സ്(സജു സെബാസ്റ്റ്യന്‍), സ്ട്രകേഴ്‌സ്(സജു ലൂക്കോസ്) എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ഗാന്ധിജയന്തി ദിനത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്
 അനശ്വര്‍ മാമ്പിള്ളി 214 997 1385,
ചെറിയാന്‍ ചൂരനാട്- 214 729 2132,
അരുണ്‍ ജോണി-214 909 5815.

20/20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാളസ്സില്‍ സെപ്റ്റംബര്‍ 4 മുതല്‍
20/20 ക്രിക്കറ്റ് മത്സരങ്ങള്‍ ഡാളസ്സില്‍ സെപ്റ്റംബര്‍ 4 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക