Image

സി എസ് ഐ കണ്‍വന്‍ഷനില്‍ ഡോ . യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമസ് മെത്രാപ്പൊലീത്ത പ്രസംഗിക്കുന്നു

തോമസ് റ്റി. ഉമ്മന്‍ Published on 31 August, 2016
സി എസ് ഐ കണ്‍വന്‍ഷനില്‍ ഡോ . യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമസ് മെത്രാപ്പൊലീത്ത പ്രസംഗിക്കുന്നു
നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സി എസ് ഐ ഇടവകയായ  ന്യൂ യോര്‍ക്ക് മലയാളം കൊണ്ഗ്രി ഗേഷന്‍ ഓഫ്  ഗ്രേ റ്റര്‍  ന്യൂ യോര്‍ക്ക്  ഇടവകയുടെ  വാര്‍ഷിക കണ്‍ വന്‍ ഷന്‍     സെപ്തംബര്‍ 2 , 3 തീയതികളില്‍  ലോങ്ങ് ഐ ലന്‍ഡിലെ  സീ ഫോര്‍ഡ് സി എസ് ഐ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു.  'ഗോസ്പല്‍ ലൈഫ് ' എന്നതാണ്  ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ധ്യാന വിഷയം.   

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്തമോസ്  മെത്രാപ്പോലീത്തായാണ് കണ്‍വന്‍ഷനില്‍  മുഖ്യ പ്രഭാഷണം നടത്തുന്നത്. പ്രഥമയോഗം സെപ്റ്റംബര്‍ 2 - ന്  (വെള്ളി)   വൈകിട്ട്  7 മണിക്ക് ആരംഭിക്കും.  സെപ്റ്റംബര്‍  3 - ന് (ശനി)  6:30  നു  കണ്‍വന്‍ഷന്‍ ആരംഭിക്കും.  ശനിയാഴ്ച ഉച്ച കഴിഞ്ഞു 4  മുതല്‍ 5 വരെ യുവജനങ്ങള്‍ക്കായുള്ള സെഷനും ഉണ്ടായിരിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി: റവ. റോബിന്‍ ഐപ്പ് മാത്യു   (516)-342-9879,     കണ്‍വീനര്‍: തോമസ്   റ്റി. ഉമ്മന്‍  (631) 796 -0064 , ജോ. കണ്‍വീനര്‍:  കോരുത്  കിണറ്റുകര  (631 ) 462 -6783 ,  സെക്രട്ടറി: മാത്യു ജോഷ്വാ (516) 761 -2406  എന്നിവരുമായി  ബന്ധപ്പെടുക .  സി എസ ഐ ദേവാലയത്തിന്റെ വിലാസം:  3833 ജെറുസലേം അവന്യു, സീഫോര്‍ഡ് , ന്യൂ യോര്‍ക്ക്  11783. 

തോമസ്  റ്റി. ഉമ്മന്‍  (കണ്‍വീനര്) 


സി എസ് ഐ കണ്‍വന്‍ഷനില്‍ ഡോ . യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമസ് മെത്രാപ്പൊലീത്ത പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക