Image

മദര്‍ തെരേസ (കവിത: ആന്‍ഡ്രൂസ് അഞ്ചേരി)

Published on 04 September, 2016
മദര്‍ തെരേസ (കവിത: ആന്‍ഡ്രൂസ് അഞ്ചേരി)
കണ്ടുഞാനമ്മയില്‍ ക്രിസ്തുവിന്‍െറ മുഖം
കാല്‍വറിതന്നിലെത്യാഗവുംസ്‌നേഹവും
കാന്തിതൂകീടുമാ കണ്‍കള്‍ ചൊരിഞ്ഞതാം
കണ്ണീര്‍ക്കണങ്ങളുംകാരുണ്യവും

ഒരുവററുചോറിനായ്കരയുന്ന കുഞ്ഞിനും
ഒരുവാക്കൊന്നുരുവിടാന്‍ കഴിയാത്ത മൂകനും
ചേറുപുതപ്പാക്കിചേരികളില്‍ പാര്‍ക്കും
ചേരിനിവാസിക്കും അമ്മ തുണ

യുദ്ധക്കെടുതിയില്‍എല്ലാമുപേക്ഷിച്ചു
നട്ടം തിരഞ്ഞോടുംഅഭയാര്‍ഥിയ്ക്കും
പ്രകൃതിക്ഷോഭങ്ങളില്‍ ഭൂമികുലുക്കത്തില്‍
പിഴുതെറിഞ്ഞോര്‍ക്കും ഈ അമ്മ തുണ

ഒരുനിമിഷത്തിന്‍െ െലഹരിയിലമര്‍ന്നതാല്‍
ഇരുള്‍മൂടി നില്‍ക്കുന്ന അബലകള്‍ക്കും
അവിഹിത ഗര്‍ഭത്തെ പേറി നിന്നീടുന്ന
അവിവാഹിതകള്‍ക്കും ഈ അമ്മ തുണ

ചവറിന്‍െറ കൂനയില്‍ പ്രസവിച്ചെറിഞ്ഞതാം
ചോര പൊടിയുംകരയുംശിശുവിനും
അത്താണിയായിവിളങ്ങി നിന്നീടുന്നു
അമ്മ തെരേസ ഈ കല്‍ക്കട്ടയില്‍.

(1979 ഒക്‌ടോബര്‍ 21ന് മദര്‍തെരേസ നോബല്‍ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ട സന്തോഷവാര്‍ത്ത ശ്രവിച്ചപ്പോള്‍എഴുതിയകവിത. കല്‍ക്കട്ടയില്‍ ഒന്‍പതുവര്‍ഷങ്ങള്‍ജോലിചെയ്തിരുന്ന വേളയില്‍ഇദ്ദേഹംമദര്‍തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവകനായിരുന്നിട്ടുണ്ട്.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക