Image

കുറിയാക്കോസ് മാര്‍ സേവേറിയോസ് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് സന്ദര്‍ശനം ഒമ്പതു മുതല്‍

Published on 07 September, 2016
കുറിയാക്കോസ് മാര്‍ സേവേറിയോസ് ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് സന്ദര്‍ശനം ഒമ്പതു മുതല്‍

 പെര്‍ത്ത്: മലങ്കര സുറിയാനി ക്‌നാനായ സമുദായത്തിലെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ഇടവകകളില്‍ സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 27 വരെ ആര്‍ച്ച്ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ് ഇടവക സന്ദര്‍ശനം നടത്തുന്നു.

ഒമ്പതിന് (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടിന് പെര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ആര്‍ച്ച്ബിഷപ്പിനെ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗങ്ങള്‍ ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു 10നു (ശനി) പെര്‍ത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലും ക്‌നാനായ സംഗമത്തിലും സംബന്ധിക്കും. 11നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഇടവകാംഗങ്ങളെ ആശിര്‍വദിക്കും. 

14നു ഉച്ചകഴിഞ്ഞു രണ്ടിന് അഡലെയ്ഡില്‍ എത്തുന്ന മാര്‍ സേവേറിയോസിനെ ക്‌നാനായ സഭാ വിശ്വാസികള്‍ സീകരിക്കും. വൈകുന്നേരം നടക്കുന്ന പ്രാര്‍ഥന യോഗത്തില്‍ സംബന്ധിച്ച് വിശ്വാസികളെ ആനുഗ്രഹിക്കും. 

15നു വൈകുന്നേരം അഞ്ചിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന മാര്‍ സേവേറിയോസിനെ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ഇടവകയും മെല്‍ബണ്‍ ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്നു സ്വീകരിക്കും. 

17നു രാവിലെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ഓണാഘോഷത്തിലും സംബന്ധിക്കും. 18നു ക്‌നാനായ കത്തോലിക്കാ ഓഷ്യാന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 19നു മെല്‍ബണില്‍ ഇടവക സന്ദര്‍ശനം നടത്തും. 

20ന് ഉച്ചകഴിഞ്ഞു ഒന്നിന് ന്യൂസിലന്‍ഡില്‍ എത്തുന്ന ആര്‍ച്ച് ബിഷപ്പിനെ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു 23 വരെ ഇടയസന്ദര്‍ശനം നടത്തും. 24നു രാവിലെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ക്‌നാനായ വിശ്വാസികളുടെ ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും. രാത്രി 7.30ന് സിഡ്‌നി വിമാനത്താവളത്തിലെത്തുന്ന ആര്‍ച്ച്ബിഷപ്പിനു സിഡ്‌നി സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കും. 25നു രാവിലെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ഇടവക സംഗമവും നടക്കും. 26നു ഇടവക സന്ദര്‍ശനം തുടരും. 27നു രാവിലെ ആര്‍ച്ച്ബിഷപ് മാര്‍ സേവേറിയോസ് കേരളത്തിലേക്ക് മടങ്ങും. 

ആര്‍ച്ച്ബിഷപ്പിന്റെ ഓഷ്യാന ക്‌നാനായ ഇടവക സന്ദര്‍ശനം അവിസ്മരണിയമാക്കുവാന്‍ എല്ലാ വിശ്വാസികളുടേയും പ്രാര്‍ഥന സഹായം സഭ ആവശ്യപ്പെട്ടു. 

റിപ്പോര്‍ട്ട്: സജി ഏബ്രഹാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക