Image

മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ ഓണാഘോഷം വര്‍ണാഭമായി

Published on 08 September, 2016
മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ ഓണാഘോഷം വര്‍ണാഭമായി
മെല്‍ബണ്‍ : മലയാളീ അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ  യുടെ ഈ വര്‍ഷത്തെ ഓണാഘോഷവും നാല്പതാം വാര്‍ഷികവും സെപ്റ്റംബര്‍ മൂന്നിനു സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ പത്തിന് കമ്മിറ്റി അംഗം ഗോപകുമാറിന്റെ നേതൃത്വത്തില്‍ അത്തപ്പൂക്കളം ഒരുക്കി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വടംവലി മത്സരത്തില്‍ വി സ്റ്റാര്‍ മെല്‍ബണ്‍ വിജയികളായി. തുടര്‍ന്നു നടന്ന ഓണസദ്യയില്‍ 1350 പേര്‍ പങ്കെടുത്തു. 

മുഖ്യാതിഥികളായിരുന്ന പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്, ജയരാജ് വാരിയര്‍, മാവേലി എന്നിവരെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. തുടന്നു നാല്പതാം വാര്‍ഷികം പി.സി. ജോര്‍ജും സതി മാരാരും ടോം ജോസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി മുണ്ടാക്കന്‍, പിആര്‍ഒ സുനിത സൂസന്‍, വൈസ് പ്രസിഡന്റ് തമ്പി ചെമ്മനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന കലാ പരിപാടികള്‍ക്ക് ജയരാജ് വാരിയര്‍ തുടക്കം കുറിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നും ഉള്ള മുതിര്‍ന്നവരും കുട്ടികളും കലാ പരിപാടികള്‍ അവതരിപ്പിച്ചു. വെല്‍ക്കം ഡാന്‍സ്, ചെണ്ടമേളം, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, ഗാനമേള, ഓസ്‌ട്രേലിയന്‍ കലാകാരന്മാരുടെ കളരിപ്പയറ്റ്. നാസിക് ഡോള്‍ എന്നിവ ആഘോഷത്തിനു കൊഴുപ്പേകി.

ഈ വര്‍ഷത്തെ മെഗാ സ്‌പോണ്‍സര്‍ ജഎഏ മണിയും, മണി ഗ്രാമും ആയിരുന്നു. കഒചഅ ആണ് അസോസിയേറ്റ് സ്‌പോണ്‍സര്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക