Image

'ക്യാപിറ്റല്‍ പണിഷ്‌മെന്റ്': വിരട്ടേണ്ടെന്ന് വി.എസ്.

Published on 10 February, 2012
'ക്യാപിറ്റല്‍ പണിഷ്‌മെന്റ്': വിരട്ടേണ്ടെന്ന് വി.എസ്.
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേദിയില്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം അതിലെ പ്രയോഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. 'ക്യാപിറ്റല്‍ പണിഷ്‌മെന്റ്' കാട്ടി ഭയപ്പെടുത്തേണ്ടെന്നും അത് കുറെ കണ്ടവനാണ് താനെന്നും വി.എസ്. പറഞ്ഞു. 1940 കള്‍ മുതല്‍ കയ്യൂരിലും പുന്നപ്രയിലും തുടങ്ങി കമ്യൂണിസ്റ്റുകള്‍ കുറെ കണ്ടതാണ് ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നും ക്രൂശിക്കാനൊരുങ്ങുന്നവരോട് വിരട്ടാന്‍ വരേണ്ടെന്നാണ് തനിക്ക് പറയാനുള്ളത് എന്നും വി.എസ്. പ്രസംഗത്തില്‍ പറഞ്ഞു. 

ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സൂചിപ്പിച്ച് സി.പി.ഐ. നേതാവ് എ.ബി.ബര്‍ദന്റെ പ്രസംഗത്തെ എടുത്തുപറഞ്ഞാണ് വി.എസ്. തന്റെ പ്രസംഗം അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. നേരത്തെ പ്രസംഗിച്ച സെക്രട്ടറി പിണറായി വിജയന്‍ സി.പി.ഐയെ പേരെടുത്തുപറയാതെ വിമര്‍ശിച്ചതും സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് വേണമെന്ന് ഡി.വൈ.എഫ്.ഐ.നേതാവ് എം.സ്വരാജ് പറഞ്ഞുവെന്ന വാര്‍ത്തയും പശ്ചാത്തലമാക്കിയാണ് വി.എസ്. പ്രസംഗവേദിയില്‍ പ്രതികരിച്ചത്. വന്‍ കയ്യടിയോടെയാണ് വി.എസിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക