"ഉമ്മീ, ഈദിന്സുദിനം നാളെയാണല്ലോ
മെഹന്ദി വരയ്ക്കുന്നില്ലേ കൈയില്‍
..'
മെഹന്ദി പറിച്ചുവന്നമോന്റെ
വാക്കുകള്‍ ശ്രവിച്ചാണ്
ഉണര്‍ന്നത്..
തെരുതെരെ കവിളുകള്‍ മുത്തം
കൊണ്ടു കവരുമ്പോള്‍
ചാരെനിന്ന
എന്കണ്മണിക്കു ഞാന്‍ ഈദ്കഥചൊല്ലി..
'ഈദുല്‍ അദുഹ'
ആത്മാര്‍പ്പണത്തിന്റെ
പെരുന്നാള്‍...
പ്രവാചകനാം ഇബ്രാഹിം
നബിക്ക്
തൊണ്ണൂറാം വയസ്സില്‍ ഇസ്മായില്‍
മകന് ഭൂജാതനായി,
അരുമയായിവളര്ന്നു
ഒരുനാള്‍ അരുളപ്പാടുണ്ടായി
ദൈവസന്നിധിയില്‍ നിന്നും,
'ബലികൊടുക്കുക ഇസ്മായിലിനെ!'
ഇസ്മയിലോതുന്നു ബാപ്പയോട്
'ബലി
കൊടുക്കുകയെന്നെ..'
കഴുത്തില്‍ കത്തിവയ്ക്കുന്നേരം
പ്രത്യക്ഷപ്പെടുന്നു
ജിബ്രീല്‍
'ഒരാടിനെക്കൊണ്ടു ബലികൊടുക്കുക'
'ഇബ്രാഹീം ഈ ആടിനെക്കൊണ്ടു
ബാലികൊടുക്കുക'
ഈദുല്‍ അദുഹ ആഘോഷം ഉണ്ടായത്
എങ്ങനെയാണെന്ന്
മനസിലാക്കുന്ന
'നസീബിന്മുഖം പ്രകാശപൂരിതമാകുന്നു..
'ഈദില് അദുഹ' തന് കഥ
ഇഷ്ടമായി
നാളത്തെ പ്രഭാതം വര്‍ണ്ണങ്ങള്‍
വിതറിയകൂട്ടുമായി
ആഘോഷമാക്കാം.
പെരുമാതുറ ഔറീഗസീബ്
E-mail: Seebus1@yahoo.com