Image

ലൈവ് ഷോയ്ക്കിടെ ടെലിവിഷന്‍ അവതാരകയെ പട്ടി കടിച്ചു

Published on 10 February, 2012
ലൈവ് ഷോയ്ക്കിടെ ടെലിവിഷന്‍ അവതാരകയെ പട്ടി കടിച്ചു
വാഷിംഗ്ടണ്‍: ലൈവ് ഷോയ്ക്കിടെ ടെലിവിഷന്‍ അവതാരകയെ പട്ടി കടിച്ചു. അമേരിക്കയിലാണ് സംഭവം. കുസാ ടിവിയിലെ പ്രഭാത ഷോയുടെ അവതാരകയായ കൈല്‍ ഡയര്‍ക്കാണ് നായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ ഡയറിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. 

അര്‍ജന്റൈന്‍ മാസ്റ്റിഫ് ഇനത്തില്‍പെട്ട മാക്‌സ് എന്ന നായയാണ് പണി പറ്റിച്ചത്. അടുത്തിടെ തണുത്തുറഞ്ഞ ഒരു കുളത്തില്‍ വീണ മാക്‌സിനെ അത്ഭുതകരമായി രക്ഷപെടുത്തുകയായിരുന്നു. ഈ കഥ ഷോയില്‍ അവതരിപ്പിക്കവേയായിരുന്നു സംഭവം. ഷോ കൊഴുപ്പിക്കാന്‍ വേണ്ടി മാക്‌സിനെ അമിതമായി ലാളിക്കാന്‍ അവതാരിക ശ്രമിച്ചതാണ് കുഴപ്പമായത്. മാക്‌സിന്റെ ഉടമസ്ഥനും രക്ഷകനും ഷോയില്‍ പങ്കെടുത്തിരുന്നു. മാക്‌സിന്റെ മുഖത്ത് കൈകൊണ്ട് തലോടി സ്‌നേഹപ്രകടനം നടത്തിയിരുന്ന അവതാരിക ഇടയ്ക്ക് നായയുടെ മുഖത്തോട് തന്റെ മുഖം അടുപ്പിച്ചപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

നായയുടെ പല്ല് ഡയറുടെ മുഖത്ത് ആഴത്തില്‍ പതിഞ്ഞിട്ടുണ്‌ടെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. പതിനഞ്ച് വര്‍ഷമായി ചാനലിലെ ജീവനക്കാരിയാണ് ഡയര്‍. ഏതായാലും ഡയര്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ആഴ്ചകളെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക