Image

ശ്രാവണോത്സവം 2016: സെപ്റ്റംബര്‍ 24ന്

Published on 13 September, 2016
ശ്രാവണോത്സവം 2016: സെപ്റ്റംബര്‍ 24ന്

 മെല്‍ബണ്‍: മെല്‍ബണിലെ ഊട്ടി എന്നു വിശേഷിപ്പിക്കുന്ന ബെറിക് അയല്‍ക്കൂട്ടത്തിന്റെ ശ്രാവണോത്സവം സെപ്റ്റംബര്‍ 24നു (ശനി) നടക്കും.

ഉച്ചകഴിഞ്ഞ് 3.30ന് ഹില്‍ക്രസ്റ്റ് കോളജ് തിയേറ്ററില്‍ ആണ് ആഘോഷ പരിപാടികള്‍. ഫെഡറല്‍ എംപി ആന്റണി ബ്രയാന്‍ മുഖ്യാതിഥിയായിരിക്കും. 

വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മുപ്പതില്‍പരം കലാപരിപാടികള്‍, മെല്‍ബണിലെ ആദ്യകാല ഗായകന്‍ റെജി വര്‍ഗീസിന്റേയും മികച്ച അവതാരികയും ഡാന്‍സറും ഗായികയും ആയ ഡോ. ആഷ, മുഹമ്മദ്, മായാജാലം സൃഷ്ടിക്കുന്ന ജിനോ മാത്യുവിന്റേയും നേതൃത്വത്തില്‍ മറ്റു കമ്മിറ്റിക്കാരുടേയും നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ക്ക് ചാരുത പകരാന്‍ അഹോരാത്രം പ്രയത്‌നിക്കുന്നു.

എല്ലാ മലയാളികള്‍ക്കും ബെറിക് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷത്തിലേക്ക് സ്വാഗതം.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക