ഭഗവാന്‍ ശ്രീ രജനീഷ് (ഓഷോ) ഒരു ആത്മജ്ഞാനിയും യോഗാത്മക ദര്‍ശകനും
അനേകായിരങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. എന്നും വിവാദപരമായ
അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ അനേകരെ പ്രകോപനം കൊള്ളിപ്പിച്ചിരുന്നു.
സ്വര്‍ഗ്ഗമോ നരകമോയെന്ന മതതത്ത്വങ്ങളെയും വ്യക്തിഗത ദൈവത്തെയും
തിരസ്‌ക്കരിച്ചിരുന്ന ഒരു അജ്ഞയതാവാദിയുമായിരുന്നു. ഭൂമിയെ തന്നെ
സ്വര്‍ഗ്ഗമാക്കി ആഡംബരത്തില്‍ കഴിയുകയെന്ന തത്ത്വചിന്തകളായിരുന്നു അദ്ദേഹം
അനുയായികള്‍ക്ക് നല്‍കിയിരുന്നത്. ലൈംഗിക വിഷയങ്ങള്‍
തുറന്നടിച്ചിരുന്നതുകൊണ്ട് 'സെക്‌സ് ഗുരു'വെന്നും അറിയപ്പെട്ടിരുന്നു.
അറുപതു ഭാഷകളിലായി ഇരുന്നൂറില്‍പ്പരം പ്രസാധകര്‍ അദ്ദേഹത്തിന്റെ
ദര്‍ശനങ്ങളടങ്ങിയ കൃതികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഹാന്മാരെയും മഹതികളെയും വിമര്‍ശിച്ചുകൊണ്ടുള്ള ഓഷോയുടെ പ്രസ്താവനകള്‍
പലപ്പോഴും അസ്വസ്തകളുണ്ടാക്കുന്നതായിരുന്നു. ഒരു വ്യക്തിയെ കണ്ണുമടച്ചു
ആരാധിക്കുന്നവരുടെ ചിന്തകളെയുണര്‍ത്താന്‍ തന്റെ വിവാദപരമായ അഭിപ്രായങ്ങള്‍
സഹായിക്കുമെന്ന് ഓഷോ വിശ്വസിച്ചിരുന്നു. വാഗ്വാദങ്ങള്‍ അദ്ദേഹമെന്നും
ഇഷ്ടപ്പെട്ടിരുന്നു.
ഓഷോയുടെ ഭാഷയില്‍ ഗാന്ധിജി ലോകത്തിലെ ഏറ്റവും സൂത്രശാലിയായ രാഷ്ട്രീയ
തന്ത്രജ്ഞനായിരുന്നു. ഹിറ്റ്‌ലര്‍ ലോകമറിയപ്പെട്ട ഏറ്റവും വിഡ്ഢിയായ
രാജ്യതന്ത്രജ്ഞനും. പോപ്പിനെ ജയിലില്‍ അടയ്ക്കണമെന്നും മദര്‍ തെരേസാ പോയി
കായലില്‍ ചാടണമെന്നും പറയുമായിരുന്നു. ചിന്തിക്കാന്‍ കഴിവില്ലാത്തവരുടെയും
വ്യക്തിപൂജ നടത്തുന്നവരുടെയും സ്വൈരക്കേടില്‍ സന്തോഷം കണ്ടെത്തുകയെന്നത്
അദ്ദേഹത്തിന്റെ സവിശേഷാവൈകൃതമായിരുന്നു. ഈ ലേഖനത്തില്‍
വിവരിച്ചിരിക്കുന്നത് ഓഷോയുടെ മദര്‍ തെരേസായെപ്പറ്റിയുള്ള വിമര്‍ശനങ്ങളും
വിലയിരുത്തലുകളുമാണ്.
തെരേസായുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും അനാഥക്കുട്ടികളെ പരിചരിക്കലും
അതുവഴി മതപരിവര്‍ത്തനം നടത്തലും ഓഷോയെ ചൊടിപ്പിച്ചിരുന്നു. അവസരങ്ങള്‍
കിട്ടുന്ന സമയത്തെല്ലാം മദര്‍ തെരേസായെ ഇടിച്ചുതാഴ്ത്താനുള്ള വ്യഗ്രത
ഓഷോയിലെന്നും പ്രകടമായിരുന്നു. പാവങ്ങളെ സഹായിക്കാനുള്ള മദര്‍ തെരേസായുടെ
പ്രവര്‍ത്തനങ്ങളെല്ലാം കപട തന്ത്രങ്ങളായിട്ടാണ് അദ്ദേഹം
ദര്‍ശിച്ചിരുന്നത്. ശക്തമായ രാഷ്ട്രീയ മതസംഘടകളുടെ കൂട്ടായ ഒരു പിന്‍ബലം
അവരുടെ പ്രവര്‍ത്തനങ്ങളെ ദൃഢതരമാക്കിയിരുന്നു. മദര്‍ തെരേസായ്ക്ക് നോബല്‍
സമ്മാനം നല്‍കിയതില്‍ ഏറ്റവുമധികം വിമര്‍ശിച്ചതും ഓഷോയായിരുന്നു. കപടത
നിറഞ്ഞ സ്ത്രീയെന്നാണ് മദര്‍ തെരേസായെ അദ്ദേഹം വിശേഷിപ്പിച്ചത്.
വിമര്‍ശനങ്ങള്‍ പലപ്പോഴും മദര്‍ തെരേസായെ അസ്വസ്ഥയുമാക്കിയിരുന്നു.
ചരിത്രാതീത കാലംമുതല്‍ മതവും പുരോഹിതരും ഭരണാധികാരികളും രാഷ്ട്രീയ
നേതൃത്വങ്ങളും മനുഷ്യരെ വിഭജിക്കാനുള്ള ഗൂഢതന്ത്രങ്ങളിലായിരുന്നു. ഒരു
മതത്തിനുള്ളില്‍നിന്ന് പുരോഹിതര്‍ മനുഷ്യനെയും മനുഷ്യനെയും തമ്മില്‍
പരസ്പ്പരം വേര്‍തിരിക്കുമ്പോള്‍ മതത്തിനു വെളിയില്‍നിന്ന് മനുഷ്യരെ
വിഭജിക്കാന്‍ രാഷ്ട്രീയക്കാരുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളാകെയും
മനുഷ്യത്വത്തിനെതിരെയായിരിക്കും. അവര്‍ ചെയ്യുന്ന നീചമായ
പ്രവര്‍ത്തികളെപ്പറ്റി അവരറിയുന്നില്ല. അവരുടെ ഉദ്ദേശങ്ങളും
ലക്ഷ്യബോധങ്ങളും മറ്റുള്ളവര്‍ക്കു മനസിലാവുകയുമില്ല.
ഓസോയെഴുതി, 'കഴിഞ്ഞ ദിവസം എനിയ്ക്ക് മദര്‍ തെരസായില്‍ നിന്നും ഒരു കത്തു
ലഭിച്ചിരുന്നു. കത്തിലെ അവരുടെ ആത്മാര്‍ത്ഥതയെപ്പറ്റി എന്തെങ്കിലും
പറയാന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്നാല്‍ അവര്‍ കത്തെഴുതിയത് തികച്ചും
ബോധപൂര്‍വമല്ലായിരുന്നു. കത്തില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ, 'നിങ്ങള്‍ എന്നെ
വൈകൃതങ്ങളായ പേരുകള്‍ ചൊല്ലിയുള്ള വിശേഷണങ്ങളോടെ ചെയ്ത പ്രസംഗത്തിന്റെ
കോപ്പി ഇതോടൊപ്പം അയക്കുന്നു. വിഷയം നോബല്‍ സമ്മാനമാണ്. നിങ്ങളങ്ങനെ
എന്നെപ്പറ്റി പ്രസംഗിച്ചതില്‍ ഖേദമുണ്ട്. നിങ്ങള്‍ നല്‍കിയ
നാമവിശേഷണങ്ങളില്‍ അകമഴിഞ്ഞ സ്‌നേഹത്തോടെ ഞാന്‍ ക്ഷമിക്കുന്നു. ദൈവം
നിങ്ങളെഅനുഗ്രഹിക്കട്ടെ.'
മദര്‍ തെരാസായുടെ ഈ കത്ത് ഓഷോ ഒരു തമാശരൂപത്തിലെടുക്കുകയായിരുന്നു.
അവര്‍ക്കു തന്നെപ്പറ്റി ഖേദമെന്തിനെന്നും താന്‍ അവരെപ്പറ്റി വിശേഷിപ്പിച്ച
പദങ്ങളുടെ അര്‍ത്ഥമെന്തെന്നു പോലും അവര്‍ക്ക് മനസിലായില്ലെന്നും
സുബോധമുണ്ടായിരുന്നെങ്കില്‍ താനുപയോഗിച്ച നാമവിശേഷങ്ങളില്‍ അവര്‍
അവരെപ്പറ്റി ഖേദിക്കുമായിരുന്നുവെന്നും ഓഷോയുടെ ലേഖനത്തില്‍
പരാമര്‍ശിച്ചിരിക്കുന്നു. മതത്തിന്റെ പേരില്‍ കബളിപ്പിക്കുന്ന സ്ത്രീ ,
ഇല്ലാത്ത വൈദഗ്ദ്യം ഭാവിക്കുന്നവര്‍, കപടത നിറഞ്ഞവര്‍, എന്നീ
പദങ്ങള്‍കൊണ്ടായിരുന്നു ഓഷോ മദര്‍ തെരേസായെ വിശേഷിപ്പിച്ചത്.
'കബളിപ്പിക്കലെന്ന' വിശേഷണത്തില്‍ ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍
മറ്റുള്ളവരെ കബളിപ്പിക്കുകയെന്ന അര്‍ത്ഥം മാത്രമല്ല മറിച്ച് അവര്‍ സ്വയം
കബളിപ്പിക്കപ്പെടുകകൂടിയാണ്. കബളിപ്പിക്കല്‍ ആദ്യം തുടങ്ങുന്നത് സ്വയം
മനഃസാക്ഷിയില്‍നിന്നുമായിരിക്കും. മറ്റുള്ളവരെ ചതിക്കാന്‍
ആഗ്രഹിക്കുന്നവര്‍ ആദ്യം സ്വയം ചതിക്കുന്നു. ഒരിക്കല്‍ സ്വയം
നിങ്ങളെത്തന്നെ ചതിച്ചാല്‍ നിങ്ങള്‍ സ്വയം ചതിക്കുകയാണെന്നുള്ള വസ്തുതകളും
മനസിലാക്കില്ല. നീ നിന്നെത്തന്നെ തിരുത്തണമെങ്കില്‍ നിനക്കെതിരെ
പുറത്തുനിന്നുമുള്ള ശക്തമായ ബാഹ്യപ്രതികരണമുണ്ടാവണം. 'കബളിപ്പിക്കല്‍'
നിന്നോടും അപരനോടും ഒരുപോലെ അനീതി പ്രവര്‍ത്തിക്കുകയാണ്. നിന്നെയും
അപരനേയും ഒരുപോലെ മുറിവേല്‍പ്പിക്കുന്നുവെന്ന വസ്തുത നീ മനസിലാക്കില്ല. ഇത്
ഇരുവശത്തും മൂര്‍ച്ചയേറിയ ഇരുതല വാളിനു തുല്യമാണ്.
അതെ, മദര്‍ തെരേസ കബളിപ്പിക്കലെന്ന പൈശാചികാര്‍ത്ഥത്തില്‍ അവരൊരു ഇരുതല
വാളുപോലെയുള്ള സ്ത്രീയായിരുന്നു. ആദ്യം അവര്‍ സ്വയം കബളിക്കപ്പെട്ടു. കാരണം
സുദൃഢമായ തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളുന്നതിനു മുമ്പ് ഒരിക്കലും മനസിനെ
ഏകാഗ്രമാക്കിക്കൊണ്ടു ധ്യാനിച്ചിരുന്നില്ല. സന്യാസിനിയെന്നു കരുതുന്ന
അവര്‍ക്ക് ധ്യാനമെന്തെന്നു അറിയില്ല. ഇതാണ് മൗലികമായി അവര്‍ സ്വയം
കബളിപ്പിക്കപ്പെടുന്നുവെന്ന വാക്കിന്റെ അര്‍ത്ഥംകൊണ്ട് ഉദ്ദേശിച്ചത്.
അവര്‍ സാധുക്കളെ, അനാഥരെ, വിധവകളെ, വൃദ്ധരായവരെ, സേവിച്ചിരുന്നു.
അവരെയെല്ലാം നല്ല ഉദ്ദേശത്തോടെയായിരിക്കാം സഹായിച്ചത്. അവരുടെ
തീരുമാനങ്ങള്‍ ഒരിക്കലും ചീത്തയായിരുന്നുവെന്നു പറയുന്നില്ല. എന്നാല്‍
അവരുടെ ഉദ്ദേശശുദ്ധി എത്രമാത്രം പരിശുദ്ധമായിരുന്നുവെന്നും ചോദ്യചിന്ഹമാണ്.
സമൂഹത്തിനു ഗുണത്തേക്കാളും ദോഷങ്ങളും വലിച്ചുനീട്ടുന്നു.
സുഗന്ധം പരത്തുന്ന പൂക്കള്‍ പുഷ്പ്പിക്കാനള്ള സദുദ്ദേശത്തോടെ നാം
വിത്തുകള്‍ വിതറുന്നു. എന്നാല്‍ അതില്‍ നിന്നും മുള്ളുകള്‍ മാത്രം നിറഞ്ഞ
ചെടികളുണ്ടാകുന്നു. നല്ല ഉദ്ദേശത്തോടെയാണ് ചെടികള്‍ നട്ടത്. അതിനായി നാം
കഠിനമായി പ്രവര്‍ത്തിച്ചു. എങ്കിലും ആ വിത്തില്‍ നിന്നും പുറപ്പടുവിച്ച
ഫലങ്ങള്‍ നമ്മുടെ മനസിന്റെ ശാന്തത ഭഞ്ജിക്കുകയാണുണ്ടായത്. നമ്മള്‍
ആഗ്രഹിക്കാത്തതും നമുക്കവിടെ ലഭിക്കുന്നു.
അവര്‍ ദരിദ്രരെ സേവിക്കുകയായിരുന്നു. എങ്കിലും ദാരിദ്ര്യത്തെ സ്‌നേഹിച്ചു.
നൂറ്റാണ്ടുകളായി ദരിദ്രര്‍ക്ക് സേവനം ലഭിക്കുന്നുണ്ടായിരുന്നു. എന്നിട്ടും
ദാരിദ്ര്യം ലോകത്തുനിന്നും ഉന്മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല. ദരിദ്രരെ
സേവനം ചെയ്താലും ദാരിദ്ര്യം ലോകത്തുനിന്ന് നീക്കാന്‍ സാധിക്കില്ല.
വാസ്തവത്തില്‍ ലോകം മുഴുവന്‍ തന്നെ ദരിദ്രരെ സഹായിക്കുന്ന
വ്യവസ്ഥിതികളുണ്ട്. ദരിദ്രരായ ജനങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചെ
മതിയാവൂ. ഒരു സമൂഹത്തിനു അവരെ പരിപൂര്‍ണ്ണമായി തിരസ്‌ക്കരിക്കാന്‍
സാധിക്കില്ല. അങ്ങനെ വന്നാല്‍ തിരസ്‌ക്കിരിക്കുന്ന സമൂഹത്തെ രക്തപങ്കിലമായ
വിപ്ലവങ്ങളില്‍ക്കൂടി ദുരിതമനുഭവിക്കുന്ന ജനത പ്രതികാരം ചെയ്യും. സമൂഹം
തിരസ്‌ക്കരിക്കപ്പെടുന്നവര്‍ ക്രൂരന്മാരും കൊള്ളക്കാരും കൊലപാതകികളുമാകും.
മാതൃകാപരമായ ഒരു സമൂഹം അവരെയും അവരുടെ കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും
വിധവകളെയും സഹായിക്കുന്നുണ്ടെന്ന ബോധ്യം അവരിലുണ്ടാകണം. നല്ലയൊരു
സമൂഹത്തിന്റെ നിര്‍വചനവും അതാണ്.
ദരിദ്രരെ ചൂഷണം ചെയ്യുന്ന വ്യക്തികളും സമൂഹങ്ങളുമാണ് മിഷ്യനറി
സ്ഥാപനങ്ങള്‍ക്കു പൊതുവെ പണം നല്‍കുന്നത്. മദര്‍ തെരേസായുടെ മിഷ്യനെ
മിഷ്യനറിസ് ഓഫ് ചാരിറ്റിയെന്നറിയപ്പെടുന്നു. ഇവരുടെ മഹത്തായ പ്രസ്ഥാനത്തിന്
എവിടെനിന്ന് പണം വന്നുകൊണ്ടിരുന്നു അല്ലെങ്കില്‍ അതിന്റെ ശരിയായ കണക്കും
കാര്യങ്ങളുമെവിടെയെന്നു ആര്‍ക്കുമറിഞ്ഞുകൂടാ. ഏഴായിരം ദരിദ്രര്‍ക്ക്
ദിനംപ്രതി അവര്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. 1974ല്‍ പോപ്പ് പോള്‍
ആറാമന്‍ അവര്‍ക്കൊരു കാഡിലാക്കുകാറ് സമ്മാനിച്ചു. ഉടന്‍ തന്നെ അവര്‍ ആ
കാര്‍ വിറ്റു. മദര്‍ തെരാസായ്ക്കു വേണ്ടിയായതുകൊണ്ടു കാറിനു അമിത വിലയും
കിട്ടി. സാധുക്കള്‍ക്ക് പണവും ലഭിച്ചെന്നു അനുമാനിക്കുന്നു. എല്ലാവരും
അവരുടെ പ്രവര്‍ത്തിയില്‍ അഭിനന്ദിച്ചു. എന്നാല്‍ ചോദ്യം വരുന്നത്
എവിടെനിന്നു ആ കാര്‍ ആദ്യം വന്നുവെന്നാണ്. പോപ്പിനു കിട്ടിയ ദാനം അദ്ദേഹം
ഉപയോഗിച്ചില്ല. അദ്ദേഹം ഒരു അത്ഭുതവും കാണിച്ചില്ല. ആരെങ്കിലും ധനികര്‍
അദ്ദേഹത്തിനു കാറ് ദാനം ചെയ്തു കാണും. ലോകത്തില്‍ മറ്റാരേക്കാളും ധനം
മാര്‍പ്പാപ്പായ്ക്കുണ്ട്. എന്നാല്‍ ഒരു ശതമാനം പോലും കാഡിലാക്ക് വിറ്റ
പണത്തിന്റെ വീതം മിഷ്യനറീസ് ഓഫ് ചാരിറ്റി വഴി ദരിദ്രര്‍ക്ക് പോയിട്ടില്ല.
ഇത്തരം ഏജന്‍സീകള്‍ മുതലാളിമാരെ സഹായിക്കും. ദരിദ്രരെ സഹായിക്കില്ല. പുറമെ
നോക്കിയാല്‍ അവര്‍ ദരിദ്രരെ സഹായിക്കുന്നുവെന്നു തോന്നും. എന്നാല്‍
അടിസ്ഥാനപരമായി പരോക്ഷമായി അവര്‍ സഹായിക്കുന്നത് ധനികരെയാണ്. ഇതൊരു നല്ല
സമൂഹമെന്ന തോന്നല്‍ പാവങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സമൂഹം
ചീത്തയല്ലന്നും അതുകൊണ്ടു സമൂഹത്തിനെതിരെ വിപ്ലവം ഉണ്ടാക്കുന്നില്ലായെന്ന
ചിന്താഗതിയും അവരിലുണ്ടാകും. ഈ മിഷ്യനറികള്‍ ദരിദ്രര്‍ക്ക് പ്രതീക്ഷകള്‍
നല്‍കുന്നു. മിഷ്യനറികള്‍ അവിടെയില്ലെങ്കില്‍ ദരിദ്രര്‍ പ്രതീക്ഷകളില്ലാത്ത
ഒരു ജീവിതം നയിക്കണമെന്ന തോന്നലുമുണ്ടാക്കും. പ്രതീക്ഷയില്ലെങ്കില്‍
വിപ്ലവങ്ങള്‍ പൊട്ടിപുറപ്പെടാം. അതിക്രമങ്ങളുമുണ്ടാകാം.
'നോബല്‍' എന്ന മനുഷ്യന്‍ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയായിരുന്നുവെന്നു
പറയാം. ഒന്നാം ലോക മഹായുദ്ധത്തില്‍ ശത്രുസംഹാരങ്ങള്‍ക്കായി ഉപയോഗിച്ചത്
അയാളുടെ കണ്ടുപിടുത്തത്തിലെ ആയുധങ്ങള്‍ കൊണ്ടായിരുന്നു. അയാളന്നു ഏറ്റവും
കൂടുതല്‍ മാരകങ്ങളായ ആയുധങ്ങള്‍ ഉത്ഭാദിപ്പിക്കുന്ന മനുഷ്യനായിരുന്നു.
യുദ്ധോപകരണങ്ങളില്‍ നിന്നും കണക്കില്ലാത്ത ധനവുമുണ്ടാക്കി. ഓരോ വര്‍ഷവും
നോബല്‍ കമ്മിറ്റിയുടെ താല്പര്യമനുസരിച്ചു ഡസന്‍ കണക്കിനു നോബല്‍ സമ്മാനം
വിതരണം ചെയ്യുന്നു. എത്രമാത്രം ധനം ആ മനുഷ്യനുണ്ടായിരുന്നുവെന്നതും
ചിന്തിക്കാന്‍പോലും സാധിക്കില്ല. എവിടെനിന്നു ആ ധനം അയാള്‍ നേടിയെന്നും
ഓര്‍ക്കുക. ഇത്രമാത്രം ആയിരമായിരം ജനങ്ങളുടെ രക്തത്തില്‍ കുളിച്ചുണ്ടാക്കിയ
പണ സമാഹാരത്തെപ്പോലെ മറ്റൊരു പ്രസ്ഥാനങ്ങളിലും കാണില്ല. മനുഷ്യന്റെ
രക്തക്കറകള്‍ കട്ടകെട്ടിയിരിക്കുന്ന നോബല്‍ സമ്മാനം മിഷ്യനറിസ് ഓഫ്
ചാരിറ്റിയിലും ഉപയോഗിക്കുന്നു. ആ പണം ക്രൂര ലോകത്തിലെ കൂട്ടക്കൊലകളില്‍
നിന്നും സമാഹരിച്ചതാണ്. അത് തെരേസായുടെ ഭവനത്തിലെ ഏതാനും അനാഥര്‍ക്കും
ദരിദ്രരെ ഊട്ടാനും പ്രയോജനപ്പെടുത്തുന്നു.
മദര്‍ തെരേസായ്ക്ക് നോബല്‍ സമ്മാനം നിരസിക്കാന്‍ കഴിഞ്ഞില്ല. ലോകത്തിന്റെ
മുമ്പില്‍ അവര്‍ ബഹുമാനിതയാകാന്‍ ആഗ്രഹിച്ചു. നോബല്‍ സമ്മാനം അവരെ
ലോകത്തിലെ ഒരു മഹതിയായി ഉയര്‍ത്തി. 'ജീന്‍ പോള്‍ സാറ്റര്‍' മദര്‍
തെരേസായെക്കാളും മതവിശ്വാസിയാണ്. അദ്ദേഹം നനോബല്‍ സമ്മാനം നിരസിച്ചു.
നോബല്‍ സമ്മാനത്തില്‍ നിന്നും ലഭിക്കുന്ന ആദരവും രക്തത്തിന്റെ വിലയില്‍
നിന്ന് കിട്ടിയ പണവും വേണ്ടെന്നു പറഞ്ഞു. ഭ്രാന്തു പിടിച്ച
സമൂഹത്തില്‍നിന്നും യാതൊരു ബഹുമാനവും തനികാവശ്യമില്ലെന്നും പറഞ്ഞു. ഈ
മനുഷ്യന്റെ മതത്തെയല്ലേ നാം ബഹുമാനിക്കേണ്ടത്! മദര്‍ തെരേസായെക്കാളും
അദ്ധ്യാത്മകമായി അദ്ദേഹം എത്രയോ ഉയരങ്ങളിലുള്ള പടികളിലാണെന്നും
മനസിലാക്കണം.
മദര്‍ തെരേസായെപ്പോലുള്ളവര്‍ കബളിപ്പിക്കല്‍വഴി സമൂഹത്തിനെ ഉദ്ധരിക്കുന്നു.
സമൂഹത്തിന്റെ ചെളിപുരണ്ട ചക്രങ്ങള്‍ ശുദ്ധമാക്കുകയാണ് അവരുടെ തൊഴിലെന്നു
അനുമാനിക്കുന്നു. മാനുഷികമൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ട
യേശുവിനെപ്പോലുള്ളവര്‍ക്ക് നോബല്‍ സമ്മാനം ലഭിക്കില്ല.
സോക്രട്ടീസിനെപ്പോലുള്ളവര്‍ക്കും ലഭിക്കില്ല. യേശുവിനോ സോക്രട്ടീസിനോ
നോബല്‍ സമ്മാനം ലഭിക്കില്ലെങ്കില്‍ അവരാണ് വാസ്തവത്തില്‍ സത്യത്തിന്റേതായ
മതം സൂക്ഷിക്കുന്നവര്‍. സത്യം നിലനിര്‍ത്താനായി ജാഗ്രതയായി
ഉണര്‍ന്നരിക്കുന്നവരും ആ മഹത് വ്യക്തികളാണ്. ആ സ്ഥാനത്തു മദര്‍ തെരേസാ
അവരുടെ പിന്‍ഗാമിയാകുന്നതെങ്ങനെ? എങ്കില്‍ ആരാണ് മദര്‍ തെരേസാ? സത്യമായ
മതത്തില്‍ വിശ്വസിക്കുന്നവന്‍ ഒരു വിപ്ലവകാരിയായിരിക്കും. സമൂഹം അവരെ
നിഷേധിക്കും. വെറുക്കും. യേശുവിനെ ഒരു കുറ്റവാളിയെപ്പോലെ കരുതി. എന്നാല്‍
മദര്‍ തെരേസായെ വിശുദ്ധയായി ബഹുമാനിക്കുന്നു. തെരേസാ ശരിയെങ്കില്‍ യേശു
കുറ്റവാളിയാണ്. യേശു സത്യമെങ്കില്‍ മദര്‍ തെരേസ ഒരു കബളിപ്പിക്കല്‍
സ്ത്രീയായിരുന്നു. കപട പണ്ഡിതരെ ലോകം എന്നും പുകഴ്ത്തുന്നു. കാരണം
അവരെക്കൊണ്ടു സമൂഹത്തിനു ഗുണമുണ്ട്. അവര്‍ സമൂഹത്തിന്റെ ബഹുമാനവും
കാംഷിക്കുന്നു. ചെറിയ ഇരയിട്ടു വലിയ മത്സ്യത്തെ പിടിക്കുന്നു.
കപടത (വ്യുീരൃശലേ)െ നിറഞ്ഞ മദര്‍ തെരാസാ വ്യത്യസ്തങ്ങളായ രണ്ടുതരം
വ്യക്തിത്വങ്ങളുടെ ഉടമയായിരുന്നുവെന്നും ഓഷോ ഉദാഹരിച്ചിരിക്കുന്നു.
അവര്‍ക്ക് അകമേയുള്ള തത്ത്വങ്ങള്‍ ഒന്നും പുറമെയുള്ള തത്ത്വങ്ങള്‍
മറ്റൊന്നുമായിരുന്നു. ഒരു പ്രൊട്ടസ്റ്റന്റ് കുടുംബം ഒരു കുട്ടിയെ
ദത്തെടുക്കാന്‍ വന്നപ്പോള്‍ അവര്‍ക്കു കുട്ടിയെ കൊടുക്കാന്‍
സാധിച്ചില്ലെന്നു മദര്‍ തെരേസാ എഴുതിയിരിക്കുന്നു. കാരണം അവരുടെ
അനാഥാലയത്തില്‍ അന്നു കുട്ടികളില്ലായിരുന്നുവെന്നു അവര്‍ പറയുന്നു.
ആയിരക്കണക്കിന് അനാഥരെ സംരക്ഷിച്ചുവെന്നു പറഞ്ഞാണ് അവര്‍ നോബല്‍ സമ്മാനം
നേടിയത്. അന്ന് അവരുടെ നിയന്ത്രണത്തില്‍ കുട്ടികളില്ലായിരുന്നെങ്കില്‍
അവിടെ ജോലി ചെയ്യുന്ന എഴുനൂറു കന്യാസ്ത്രീകളുടെ തൊഴിലെന്തായിരുന്നു?
ആരെയാണ് അവര്‍ പരിപാലിക്കുന്നത്. പ്രൊട്ടസ്റ്റന്റ് ദമ്പതികള്‍ കുട്ടിയെ
ദത്തെടുക്കുന്നതിനു വന്നപ്പോള്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നവരെ
അവര്‍ക്ക് അനാഥക്കുട്ടികളുണ്ടായിരുന്നു. അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം
മതമറിഞ്ഞപ്പോള്‍ അവര്‍ക്ക് കുട്ടികളെ കൊടുക്കാനില്ലാതെയുമായി. രണ്ടു
തരത്തിലുള്ള വ്യക്തിഗതമായ കപട മുഖം അവിടെ തെളിഞ്ഞു നില്‍ക്കുന്നു.
പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടല്ലായെന്ന ന്യായവും. ഇത് കപടതയല്ലെങ്കില്‍
പിന്നെ എന്ത് വിളിക്കും?
ഈ അനാഥക്കുട്ടികളെ വളര്‍ത്തിയത് റോമന്‍ കത്തോലിക്കാ വിശ്വാസത്തിലാണ്,
വ്യത്യസ്ത മതങ്ങള്‍ ഇനിമേല്‍ പഠിപ്പിച്ചാല്‍ അവരില്‍ മാനസിക കണ്‍ഫ്യൂഷന്‍
ഉണ്ടാകുമെന്നും അവര്‍ ചിന്തിക്കുന്നു. നിങ്ങള്‍ പ്രൊട്ടസ്റ്റന്റ്
ആയതുകൊണ്ടാണ് കുട്ടിയെ തരാന്‍ സാധിക്കില്ലാന്നും പറയാമായിരുന്നു.
ദമ്പതികളില്‍ ഭര്‍ത്താവ് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയില്‍
പ്രൊഫസറായിരുന്നു. കുട്ടിയെ തരില്ലാന്നു ഉത്തരം കേട്ടപ്പോള്‍ അവര്‍
ഞെട്ടിപോയി. കുട്ടിയെ ലഭിക്കുമെന്ന ഉദ്ദേശത്തില്‍ അവര്‍ ബഹുദൂരം യാത്ര
ചെയ്തു വന്നവരായിരുന്നു. അന്നവര്‍ കത്തോലിക്കരെന്നു എഴുതിയിരുന്നെങ്കില്‍
കുട്ടിയെ ഉടന്‍തന്നെ നല്‍കുമായിരുന്നു. അടിസ്ഥാനപരമായി ആ കുട്ടികള്‍
ഹിന്ദുക്കളാണ്. കത്തോലിക്കാ മതത്തില്‍നിന്നും മറ്റൊരു മതത്തില്‍ പോയാല്‍
അവരുടെ മാനസിക വളര്‍ച്ചയാണ് ഉദ്ദേശിക്കുന്നെങ്കില്‍ അവരെ ഹൈന്ദവ മതത്തില്‍
തന്നെ വളര്‍ത്തണമായിരുന്നു. പക്ഷെ അവരെ കത്തോലിക്കാ അന്തരീക്ഷത്തില്‍
വളര്‍ത്തുന്നു. ഹിന്ദു കുട്ടികള്‍ കത്തോലിക്കരായി വളര്‍ന്നാല്‍ മാനസിക
അവസ്ഥയ്ക്ക് കുറവും വരില്ല. അങ്ങനത്തെ ചിന്താഗതിയായിരുന്നെങ്കില്‍ അവര്‍
ഹിന്ദുക്കുട്ടികളെ കത്തോലിക്കരായി മതം മാറ്റരുതായിരുന്നു.
പാര്‍ലമെന്റില്‍ മതപരിവര്‍ത്തനം പാടില്ലായെന്ന ഒരു ബില്ല് അവതരിപ്പിച്ചു.
ഒരാളെ മറ്റൊരു മതത്തില്‍ നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം ചെയ്താല്‍
ശിക്ഷാര്‍ഹമെന്നായിരുന്നു ബില്ലിന്റെ സാരം. സ്വതന്ത്രമായ മനസോടെ ഒരാള്‍ക്ക്
മതം മാറാം. എന്നാല്‍ പിടിയരി കൊടുത്തും പ്രലോഭിപ്പിച്ചും മതം
മാറ്റുന്നതിനെതിരെയായിരുന്നു നിയമ നിര്‍മ്മാണംകൊണ്ടുദ്ദേശിച്ചത്. ആ
ബില്ലിനെ ആദ്യം എതിര്‍ത്ത വ്യക്തി മദര്‍ തെരേസായായിരുന്നു. ബില്ല്
പാസാക്കരുതെന്നു അന്നവര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. അത് തങ്ങളുടെ
സ്ഥാപനത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഞങ്ങള്‍ക്ക്
രക്ഷിക്കാന്‍ അവര്‍ കത്തോലിക്കരായാല്‍ മാത്രമേ സാധിക്കുള്ളൂവെന്നും
അറിയിച്ചു. അവര്‍ അതിന്റെ പേരില്‍ രാജ്യം മുഴുവന്‍ ഒച്ചപ്പാടുണ്ടാക്കി.
രാഷ്ട്രീയക്കാര്‍ വോട്ടു ബാങ്ക് ലക്ഷ്യമിടുന്നതുകൊണ്ടു ബില്ലവതരണം
അക്കൊല്ലം വേണ്ടെന്നു വെച്ചു. ഒരാളെ മതം മാറ്റുന്നത് അവരുടെ മാനസിക
തലങ്ങളില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മദര്‍ തെരേസ വിശ്വസിക്കുന്നു. എങ്കില്‍
അവര്‍ മത പരിവര്‍ത്തനത്തിനു എതിരായിരിക്കണം. എന്നാല്‍ മദര്‍ തെരേസ രണ്ടു
വിധത്തില്‍ സംസാരിച്ചുകൊണ്ടു നന്മയുടെ വ്യാജവേഷം ധരിക്കുന്നു. ഒരു കാര്യം
പറയും മറ്റൊന്ന് പ്രവര്‍ത്തിക്കും. അതായിരുന്നു അവരിലുണ്ടായിരുന്ന മറ്റൊരു
കപടത.
ഓഷോ മദര്‍ തെരേസായെ 'സ്റ്റുപ്പിഡ്', 'ഇഡിയോട്ടിക്ക്' മുതലായ പദങ്ങള്‍
കൊണ്ട് വിശേഷിപ്പിക്കുമ്പോള്‍ അത് സംസ്‌ക്കാരത്തിന്റെ അതിരു
കടന്നില്ലേയെന്നു തോന്നിപ്പോവും. എങ്കിലും ആ വിശേഷണ പദങ്ങളെയെല്ലാം ഓഷോ
താത്ത്വികമായി ന്യായികരിക്കുന്നുണ്ട്. 'അളവറ്റ സ്‌നേഹത്തോടെ നിങ്ങളോടു
ക്ഷമിക്കുന്നു'വെന്നു മദര്‍ തെരേസാ ഓഷോയ്‌ക്കെഴുതിയ കത്തിലുണ്ടായിരുന്നു.
തെരേസായുടെ ഈ വാക്കുകള്‍ ഓഷോ പരിഹാസരൂപേണയാണ് കണക്കിലെടുത്തത്.
'സ്‌നേഹമെന്നുള്ളത് അളക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഒരു കിലോ രണ്ടു കിലോ
സ്‌നേഹമെന്നു ആര്‍ക്കും പറയാന്‍ സാധിക്കില്ല. പിന്നെ അവര്‍ ക്ഷമിച്ചെന്നു
പറയുന്നു. ക്ഷമിച്ചെങ്കില്‍ അവരെ കുപിതയാക്കിയിരിക്കണം. കോപം ശമിക്കാന്‍
അവര്‍ക്കു ധ്യാനം ആവശ്യമായിരുന്നു. ക്ഷമിക്കാന്‍ താന്‍ അവരോടു
കുമ്പസാരിക്കാന്‍ പോയില്ല. പിന്നെ എന്തിനു ക്ഷമിക്കണമെന്നും' ഓഷൊ
ചോദിക്കുന്നു. 'തന്നോടല്ല ക്ഷമിക്കേണ്ടത്. ആരെങ്കിലും ക്ഷമിക്കണമെങ്കില്‍
അവരോടു സ്വയം ക്ഷമിക്കണമെന്നാണ്' ഓഷോ എഴുതിയിരിക്കുന്നത്.
അനാഥരായി ജനിക്കുന്ന കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് 'ഗര്‍ഭഛിന്ദ്രം എന്ന
പാപം ഒഴിവാക്കാനെന്നു മദര്‍ തെരേസ എഴുതി. അവര്‍ ഗര്‍ഭചിന്ദ്രത്തെ
എതിര്‍ക്കുന്നു. ഓഷോയുടെ അഭിപ്രായത്തില്‍ 'ഇവിടെ അവരാണ് മഹാപാപം
ചെയ്യുന്നത്. 'ഗര്‍ഭഛിന്ദ്രം' ഓഷോയുടെ വീക്ഷണത്തില്‍ പാപമല്ലായിരുന്നു.
ജനസംഖ്യ ക്രമാധീതമായി വര്‍ദ്ധിച്ചിരിക്കുന്ന ഒരു രാജ്യത്തു ജീവിക്കുന്ന
ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഗര്‍ഭഛിന്ദ്രം അനിവാര്യമാണ്. ഗര്‍ഭഛിന്ദ്രം
നന്മയെ പ്രദാനം ചെയ്യുന്നു. അതു പാപമെങ്കില്‍ അതിനുത്തരവാദികള്‍ പോളക്ക്
മാര്‍പ്പാപ്പയും മദര്‍ തെരെസായുമാണ്. കാരണം അവര്‍ ഗര്‍ഭനിരോധകത്തിനും
ഗര്‍ഭഗുളികകള്‍ക്കും എല്ലാവിധ ജനന നിയന്ത്രണത്തിനും എതിരാണ്. ഇത്തരം
ആള്‍ക്കാരാണ് ഗര്‍ഭഛിന്ദ്രത്തിനു കാരണക്കാരും കുറ്റവാളികളും.
ജനസംഖ്യ വര്‍ദ്ധിച്ചിരിക്കുന്ന ലോകത്ത് ദാരിദ്ര്യവും വിശപ്പും
നിറഞ്ഞൊഴുകുമ്പോള്‍ ഗര്‍ഭനിരോധകവും ഗര്‍ഭഗുളികകളും ഉപയോഗിക്കാന്‍
പാടില്ലാന്നുള്ള മതകല്‍പ്പനകളും തെരേസായുടെ ചിന്താഗതികളും ക്ഷമിക്കാന്‍
സാധിക്കാത്തതാണ്. ഗര്‍ഭനിരോധക ഗുളികകള്‍ ആധുനിക ശാസ്ത്രം മനുഷ്യത്വത്തിന്
നല്‍കിയ സംഭാവനയാണ്. ജനസംഖ്യ കുറച്ചുകൊണ്ട് വിഭവങ്ങള്‍ ശാസ്ത്രീയമായി
സമാഹരിച്ചു വിതരണം ചെയ്താല്‍ ഈ ലോകത്തെ തന്നെ സ്വര്‍ഗമാക്കാന്‍ സാധിക്കും.
എന്നാല്‍ ആ സ്വര്‍ഗത്തില്‍ അനാഥര്‍ കാണില്ല. എങ്കില്‍ മദര്‍ തെരേസായ്ക്കും
മിഷ്യനറിസ് ഓഫ് ചാരിറ്റിയ്ക്കും കൂട്ടര്‍ക്കും എന്തു സംഭവിക്കുമായിരുന്നു. ആ
സ്വര്‍ഗത്തില്‍ പിന്നീട് മാര്‍പ്പാപ്പാ പറയുന്നതു ശ്രദ്ധിക്കാന്‍
ആരുമുണ്ടാവില്ല. മരണശേഷമുള്ള ഒരു സ്വര്‍ഗത്തെപ്പറ്റി ആരാണ് പിന്നീട്
ചിന്തിക്കാന്‍ പോവുന്നത്. സ്വര്‍ഗം ഇവിടെത്തന്നെ പണിയുന്നുവെങ്കില്‍
മതത്തിന്റെ സ്വപ്നത്തിലെ ഒരു സ്വര്‍ഗം മറ്റൊരു സ്ഥലത്തു പണിയേണ്ട
ആവശ്യമുണ്ടോ?
ദാരിദ്ര്യത്തെ നശിപ്പിക്കണം. ദരിദ്രരെ സേവിക്കുന്നവരെയല്ല വേണ്ടത്.
പതിനായിരക്കണക്കിന് ജനം ദരിദ്രരെ സേവിക്കുന്നവരായുണ്ട്. എന്നാല്‍
മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ദാരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള ആധുനിക
ടെക്കനോളജികളുണ്ട്. ആരോടെങ്കിലും ക്ഷമിക്കണമെങ്കില്‍ മദര്‍ തെരേസായോടും
പോപ്പിനോടുമാണ് വേണ്ടതെന്നും ഓഷോ പറയുന്നു. ഗര്‍ഭനിരോധക യജ്ഞം തടയുന്ന വഴി
അവര്‍ കുറ്റവാളികളാണ്. അവരുടെ കുറ്റകൃത്യങ്ങളെ മനസ്സിലാക്കണമെങ്കില്‍
ബൗദ്ധികമായി നാം ഉയര്‍ന്ന നിലവാരവും പുലര്‍ത്തണം.
'ഞാന്‍ താങ്കളോട് ക്ഷമിക്കുന്നു. നിങ്ങളില്‍ സഹതാപമുണ്ട്. ദൈവം താങ്കളെ
അനുഗ്രഹിക്കട്ടെയെന്ന' മദര്‍ തെരാസായുടെ വാക്കുകളെ നിസാരമായി ഓഷോ
തള്ളിക്കളഞ്ഞു. 'താനൊരു വ്യക്തിഗത ദൈവത്തെ വിശ്വസിക്കുന്നില്ല. ഒരു
വ്യക്തിയായ ദൈവം എനിക്കില്ല. പിന്നെ ആരാണ് എന്നെ അനുഗ്രഹിക്കുന്നത്?
ആര്‍ക്കെങ്കിലും സാധിക്കുമോ? ദൈവമെന്നു പറയുന്നത് നാം സ്വയം
കണ്ടെടുക്കലാണ്. പ്രത്യക്ഷീകരണമാണ്. ആരെങ്കിലും അത് യാദൃച്ഛികമായി
കണ്ടുമുട്ടുന്നതല്ല. അത് നമ്മുടെ ഉപബോധമനസിനെ പരിശുദ്ധമാക്കുന്നതാണ്.
ഞാനൊരു നാസ്തികനല്ല. എന്നാല്‍ ഏക ദൈവ വിശ്വാസിയുമല്ല. ദൈവമെന്നത് എന്നെ
സംബന്ധിച്ച് വ്യക്തിയല്ല. എന്നാല്‍ എന്നില്‍ ദൈവത്തിന്റെ സാമീപ്യമുണ്ട്.
കഠിനമായ ധ്യാനത്തില്‍ക്കൂടി ലഭ്യമാകുന്ന ഒന്നാണ് ആ സാമിപ്യം.' 'സ്‌നേഹം
കൊണ്ട് നിന്റെ ഹൃദയം നിറയ്ക്കൂ' വെന്ന മദറിന്റെ വാക്കുകളും ഓഷോ പുച്ഛിച്ചു
തള്ളി. അദ്ദേഹം പറഞ്ഞു, 'എന്റെ ഹൃദയം പൂര്‍ണ്ണമായും സ്‌നേഹം
നിറഞ്ഞിരിക്കുകയാണ്. മറ്റൊരാളിന്റെ സ്‌നേഹത്തെ ഇനി എന്റെ ഹൃദയത്തില്‍
ആവഹിക്കാന്‍ ഇടമില്ല. മറ്റുള്ളവരുടെ സ്‌നേഹം എന്റെ ഹൃദയത്തില്‍ ഞാനെന്തിന്
പ്രതിഷ്ഠിക്കണം. കടം മേടിച്ചു കിട്ടുന്ന സ്‌നേഹം സ്‌നേഹമേയല്ല.
ഓരോരുത്തരുടെയും ഹൃദയത്തിനു അതിന്റേതായ പരിമളമുണ്ട്. ഇത്തരം സ്‌നേഹ
പ്രകടനങ്ങള്‍ വെറും മതമൗലിക ചിന്തകളാണ്. മദര്‍ തെരേസ വെറും സാധാരണ നിലവാരം
പുലര്‍ത്തുന്ന പമ്പര വിഡ്ഡികളില്‍ ഒരാള്‍ മാത്രമെന്നും' ഓഷോ
വിശേഷിപ്പിച്ചു.
Osha never converted but he was screwing women on his left and right. He, like many cult leaders found divine power in sex. He was a fraud. All unmarried Mothers like Tressa and Amartrhamai find people to carry around them and worship. Big corporations also promote this people to sell their products.
The author of this article must express his view rather than copying someone else's opinion
മരിച്ചവരെ നിങ്ങൾ വെറുതെവിടുക
ജീവിച്ചിരിക്കുന്നവരെ പൊരിക്കുക
അവർ അവകാശപ്പെടുന്ന
ദിവ്യത്തത്തെ പുകച്ചു
പുറത്തു ചാടിക്കുക
പ്രതിസന്ധികളെ നേരിടാതെ
മരിച്ചവരോട് പ്രാർത്ഥിക്കുന്ന
വെറും വിഡ്ഢികളെ, അവർ
ഒരിക്കലും തിരിച്ചു വരില്ലെന്നറിയില്ലേ?
നിങ്ങളുടെ കർമ്മങ്ങളിൽ വ്യാപൃതരാകാതെ
അവർക്കായി പൂജ ചെയ്യുത് കാത്തിരിക്കുന്നുവോ?
നിങ്ങൾ താടിടിയും മീശയും വളർത്തി
കുളിക്കാതെ തപസ്സിരിക്കുന്നുവോ?
നിങ്ങൾ ഗംഗയിലും, പമ്പയിലും
മലവിസർജനം നടത്തി
നദികളെ മലീമസമാക്കുന്നുവോ
നിങ്ങൾ പരിശുദ്ധയുടെ പേരിൽ
ധവളവസ്ത്രങ്ങൾ ധരിച്ചു
ജനങ്ങളെ വഞ്ചിക്കുന്നുവോ?
അദ്ധ്വാനിച്ചു ആഹാരം കഴിച്ചിരുന്ന
ജനങ്ങളെ കപടവാഗ്ദാനങ്ങൾ നൽകി
അലസരാക്കി മാറ്റുന്നുവോ?
മരിച്ചവർ തങ്ങളുടെ മരിച്ചവരെ
കുഴിച്ചു മൂടട്ടെ എന്ന് പറഞ്ഞ
ആചാര്യൻ യേശുവിനെ ദൈവമാക്കി
കമ്പോളങ്ങളിൽ വിറ്റഴിക്കുന്നുവോ?
ജീവിച്ചിരിക്കുക്കുന്ന ആൾ ദൈവങ്ങളെ
നമ്മൾക്ക് നിറുത്തി പൊറുക്കാം
അവരുടെ കാപട്യത്തിന്റെ മുഖംമൂടി
വലിച്ചു കീറാം പ്രസവിക്കാത്ത
അമ്മമാരെയും പ്രസവിപ്പിക്കുന്ന
അച്ചന്മാരെയും നമ്മൾക്ക് പുറത്തു
കൊണ്ടുവരാം. എന്തിനു നിങ്ങൾ
മരിച്ചവർക്കായി സമയം കളയുന്നു
ജീവിസിച്ചിരുന്നു മനുഷ്യ
സമൂഹത്തെ വഞ്ചിക്കുന്ന ആൾ
ദൈവങ്ങളെ നമ്മൾക്ക് പിടികൂടാം