Image

കിഴക്കന്‍ യു.പിയില്‍ വോട്ടെടുപ്പ് തുടങ്ങി

Published on 11 February, 2012
കിഴക്കന്‍ യു.പിയില്‍ വോട്ടെടുപ്പ് തുടങ്ങി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 59 നിയമസഭാമണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി.

ഫിബ്രവരി എട്ടിന് നടന്ന ആദ്യഘട്ടത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പോളിങ് ശതമാനം ഉയര്‍ന്നതോടെ രണ്ടാംഘട്ടത്തില്‍ ന്യൂനപക്ഷപിന്തുണ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയക്ഷികള്‍.


രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെങ്കിലും മുസ്‌ലിം വോട്ട് നിര്‍ണായകമാണ്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിലെ പ്രതികളോട് കേന്ദ്രത്തിന് സഹാനുഭൂതിയാണെന്ന വികാരമുയര്‍ത്തിയാണ് കോണ്‍ഗ്രസ്സ് മുസ്‌ലിങ്ങളുടെ വോട്ട് നേടാന്‍ ശ്രമിക്കുന്നത്.


അതേസമയം ന്യൂനപക്ഷവോട്ട് ധ്രുവീകരണത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. കൈവിട്ടുപോയ ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സമാജ്‌വാദി പാര്‍ട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക