Image

ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ഉസ്‌ബെക്ക് പൗരന്‍

Published on 11 February, 2012
ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ഉസ്‌ബെക്ക് പൗരന്‍
അറ്റ്‌ലാന്റ: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ഉസ്‌ബെക്ക് പൗരന്റെ കുറ്റസമ്മതം. പഠനവിസയില്‍ 2009-ല്‍ അമേരിക്കയിലെത്തിയെ ഉലുഗ്‌ബെക്ക് കോഡിരോവ് (21) ആണ് കുറ്റസമ്മതം നടത്തിയത്.

അതിനായി നിരോധിക്കപ്പെട്ട ഒരു തീവ്രവാദ സംഘടനയിലെ പ്രമുഖനുമായി കൂടിക്കാഴ്ച നടത്തിയെന്നും അയാള്‍ വെളിപ്പെടുത്തി. ദി എമിര്‍ എന്നറിയപ്പെടുന്ന ഭീകരന്‍ ഒബാമയെ വധിക്കാനുള്ള എല്ലാ സഹായങ്ങളും നല്‍കാമെന്ന ഉറപ്പും നല്‍കിയെന്ന് കോഡിരോവ് കോടതിയെ അറിയിച്ചു.


ഒബാമയെ കൊല്ലുമെന്ന് നാലുവട്ടം ഭീഷണിപ്പെടുത്തിയ ഉസ്‌ബെക്കിസ്താന്‍ പൗരനെതിരെ ബെര്‍മിങ്ഹാമിലെ കോടതിയാണ് കുറ്റം ചുമത്തിയത്. പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയതിനും ആയുധങ്ങള്‍ കൈവശം വെച്ചതിനും ഇയാള്‍ വിചാരണ നേരിടുകയാണ്.


വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടാത്തതിനെത്തുടര്‍ന്ന് 2010-ല്‍ സര്‍ക്കാര്‍ ഇയാളുടെ വിസ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അനധികൃതമായി അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ നാലു സന്ദര്‍ഭങ്ങളിലായി നാലുതവണ ഒബാമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കേസെടുത്ത പോലീസ് കഴിഞ്ഞവര്‍ഷം ജൂലായ് 13ന് അലബാമയിലെ ഒരു മോട്ടലില്‍ വെച്ച് ആയുധം വാങ്ങുന്നതിനിടെ കോഡിരോവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക