Image

മലയാളി ഗായകന്‍ കെ.ജി.മാര്‍ക്കോസ് സൗദിയില്‍ അറസ്റ്റില്‍

Published on 11 February, 2012
മലയാളി ഗായകന്‍ കെ.ജി.മാര്‍ക്കോസ് സൗദിയില്‍ അറസ്റ്റില്‍
ദമാം: മലയാളി ഗായകന്‍ കെ.ജി.മാര്‍ക്കോസിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സൗദിയിലെ ദമാമില്‍ ഇന്നലെ ഗാനമേള നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.

ദമാമിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് കെ.ജി.മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഗാനമേള നടത്തിയത്. ഇതിനിടെ ഗാനമേള നടക്കുന്ന ഓഡിറ്റോറിയത്തിലെത്തിയ പോലീസ് മാര്‍ക്കോസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരിപാടി നടത്തുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി അനുമതി തേടിയിരുന്നില്ലെന്നും ഇതേത്തുടര്‍ന്നാണ് മാര്‍ക്കോസിനെ അറസ്റ്റുചെയ്തതെന്നുമാണ് ലഭിക്കുന്ന വിവരം. മാര്‍ക്കോസ് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക