Image

കേരള പ്രീമിയര്‍ ലീഗ് ഓസ്‌ട്രേലിയ മൂന്നാം സീസണിലേക്ക്

Published on 21 September, 2016
കേരള പ്രീമിയര്‍ ലീഗ് ഓസ്‌ട്രേലിയ മൂന്നാം സീസണിലേക്ക്

  മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗ് ഓസ്‌ട്രേലിയ മൂന്നാം സീസണിനു നവംബര്‍ ആറു മുതല്‍ തുടക്കമാകും. 

മെല്‍ബണിലെ വിവിധ ഗ്രൗണ്ടുകളിലായി ഞായറാഴ്ചകളിലാണ് ലീഗ് മത്സരങ്ങള്‍. മെല്‍ബണിലെ പത്ത് മലയാളി ക്രിക്കറ്റ് ടീമുകളാണ് മൂന്നാം സീസണില്‍ പങ്കെടുക്കുന്നത്. ജേതാക്കള്‍ക്ക് 2500 ഡോളറും എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനമായി 751 ഡോളറും എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. മത്സരങ്ങള്‍ക്ക് മുന്‍പായി കളിക്കാര്‍ക്കുവേണ്ടി ഡിന്നര്‍ നെറ്റും ഒരുക്കിയിട്ടുണ്ട്. 

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ മെല്‍ബണിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ സഹകരണത്തോടെ നടത്തിയ ആദ്യ രണ്ടു സീസണ്‍ മത്സരങ്ങളും വന്‍ വിജയമായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. ആദ്യ സീസണില്‍ വെസ്‌റ്റേണ്‍ ടൈഗേഴ്‌സും രണ്ടാം സീസണില്‍ ജോണി വാക്കേഴ്‌സുമായിരുന്നു വിജയികള്‍. എല്ലാ ടീമുകളുടെയും കളിക്കാരുടെയും കളികളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ www.kplaustralia.com.au എന്ന പോര്‍ട്ടലും രണ്ടാം സീസണ്‍ മുതല്‍ ഒരുക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക