Image

മെല്‍ബണില്‍ ഓണക്കോടിയുടുത്ത് വിദേശികള്‍

Published on 26 September, 2016
മെല്‍ബണില്‍ ഓണക്കോടിയുടുത്ത് വിദേശികള്‍

 മെല്‍ബണ്‍: മെല്‍ബണിലെ ഒരു കമ്പനിയില്‍ നടത്തിയ ഓണാഘോഷം ഏറെ കൗതുകം ഉണര്‍ത്തി. അറുപതു ശതമാനം മലയാളികള്‍ ജോലി ചെയ്യുന്ന ക്യാച്ച് ഓഫ് ദി ഡേ എന്ന കമ്പനിയിലാണ് വ്യത്യസ്തതയാര്‍ന്ന ഓണം ആഘോഷിച്ചത്. 

ആഘോഷത്തില്‍ മലയാളികളെ കൂടാതെ ഇന്ത്യയില്‍ നിന്നും ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും ശ്രീലങ്ക, ജര്‍മനി, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ പൗരന്‍മാരും പങ്കുകൊണ്ടു. 

വിദേശീയരായ ഉടമസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തുകയും മലയാളികള്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഓണവിഭവങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ട്രൂഗനീന വെയര്‍ഹൗസില്‍ നടന്ന ഓണസദ്യയുടെ മുഴുവന്‍ ചെലവും കമ്പനി തന്നെ വഹിച്ചു. ഓണ ദിവസം ആഘോഷങ്ങള്‍ക്ക് ചെലവഴിച്ച സമയത്തിനു കമ്പനി ശബളം നല്‍കി. ചടങ്ങുകള്‍ക്ക് ഡയറക്ടര്‍മാരായ ഗാബിയും ഹസി ലിയോബോ വിച്ചും സൂപ്പര്‍വൈസര്‍മാരായ സോജി ആന്റണിയും ബിനോയി പോളും നേതൃത്വം നല്‍കി. തിരുവാതിര, ഡാന്‍സ്, പാട്ട്, ഗാനമേള, കസേരകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. തമ്പി ചെമ്മനം മഹാബലിയായി വേഷമിട്ടു. 

കേരളത്തിന്റെ കെട്ടുറപ്പും യോജിപ്പും കണ്ട ഇസ്രയേലില്‍ നിന്നും കുടിയേറിയ ഓസ്‌ട്രേലിയന്‍ പൗരന്‍മാരായ കമ്പനിയുടമകള്‍ താമസിയാതെ കേരളം സന്ദര്‍ശിക്കുവാന്‍ ഒരുങ്ങുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക