Image

ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ രണ്ടിന്

Published on 26 September, 2016
ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ രണ്ടിന്

 മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് (ഞായര്‍) പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്നു. 

മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെയും ചാപ്ലിന്‍ ഫാ. തോമസ് കൂമ്പുക്കലിന്റെയും നേതൃത്വത്തില്‍ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റുകര്‍മം നടന്നു. 

പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ രണ്ടിനു നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഫാ. ജോസ് ചിറയില്‍ പുത്തന്‍പുര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജയ്‌സണ്‍ കുഴിയില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, ബീറ്റ്‌സ് ബൈ സെന്റ് മേരീസിന്റെ ചെണ്ടമേളം തുടങ്ങിയവ നടക്കും. വൈകുന്നേരം ആറിന് പിന്നണി ഗായകന്‍ വില്‍സണ്‍ പിറവം നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷം സമാപിക്കും. 

തിരുനാളിന്റെ വിജയത്തിനായി ഫാ. തോമസ് കൂമ്പുക്കല്‍ ചെയര്‍മാനായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക