Image

റോഷി അഗസ്റ്റിന് മെല്‍ബണില്‍ ഊഷ്മള സ്വീകരണം

Published on 26 September, 2016
റോഷി അഗസ്റ്റിന് മെല്‍ബണില്‍ ഊഷ്മള സ്വീകരണം

  മെല്‍ബണ്‍: ഹൃസ്വസന്ദര്‍ശനാര്‍ഥം മെല്‍ബണിലെത്തിയ ഇടുക്കി എംഎല്‍എയും കേരള കോണ്‍ഗ്രസ് –എം നേതാവുമായ റോഷി അഗസ്റ്റിന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. 

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കന്‍, ട്രഷറര്‍ ജിജോ കുഴികുളം, ജോബി വര്‍ഗീസ്, ഫിലിപ്പ് ഏബ്രഹാം കമ്പക്കാലുങ്കല്‍, ഷിന്റോ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

വിവിധ മലയാളി സംഘടനകളുടെ സ്വീകരണയോഗങ്ങളില്‍ പങ്കെടുക്കുന്ന റോഷി അഗസ്റ്റിന്‍, 2017 നവംബറില്‍ നടക്കുന്ന ഗ്ലോബല്‍ പ്രവാസി സംഗമത്തിന്റെ സ്വാഗതസംഘം കമ്മിറ്റിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക