Image

പുലരി വിക്ടോറിയ കിഡ്‌സ് വിഭാഗം ഓണം ആഘോഷിച്ചു

Published on 27 September, 2016
പുലരി വിക്ടോറിയ കിഡ്‌സ് വിഭാഗം ഓണം ആഘോഷിച്ചു

 മെല്‍ബണ്‍: പുലരി വിക്ടോറിയയുടെ കിഡ്‌സ് വിഭാഗം സെപ്റ്റംബര്‍ 25ന് മെല്‍ബണില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഹാലം സെക്കന്‍ഡറി കോളജ് ഓഡിറ്റോറിയത്തില്‍ പൂക്കളവും നിറപറയും നിലവിളക്കും ഒരുക്കിയാണ് ഓണാഘോഷം ആരംഭിച്ചത്. 

വാദ്യമേളങ്ങളുടെയും താലപ്പൊലിയേന്തിയ മലയാളിപെണ്‍കൊടികളും വാളും പരിചയും ഏന്തിയ അംഗചേകവന്മാരും അണിനിരന്ന ഘോഷയാത്രയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഓണസദ്യക്കൊപ്പം കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും അരങ്ങേറി. ജിതേഷ് കൊയ്യോടന്‍, അനൂപ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക