Image

അനിഷേദ്ധ്യ നേതാവ്തമ്പി ചാക്കോയ്ക്ക് വന്‍പിന്തുണ

Published on 28 September, 2016
അനിഷേദ്ധ്യ നേതാവ്തമ്പി ചാക്കോയ്ക്ക് വന്‍പിന്തുണ
ഫൊക്കാനയുടെ ചരിത്രത്തിലാദ്യമായി അടുത്ത രണ്ടു വര്‍ഷത്തേക്കുളള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ അവതാളത്തിലായി. പരിണിതഫലമോ? ഉശിരും വാശിയും തണുത്തുറഞ്ഞ ഒരു ഉപതിരഞ്ഞെടുപ്പിന്റെ പ്രതീതിയെ വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിനുള്ളൂ എനാണ് ഫൊക്കാന ഡെലിഗേറ്റ്‌സ് ചിന്തിക്കുന്നത്. പലര്‍ക്കും ഈ ഇലക്ഷനു മാത്രമായി ഒരു ദിവസം ജോലികളഞ്ഞ് പണം മുടക്കി ഫിലഡെല്‍ഫിയയിലെത്തുന്നതും ക്ലേശകരം തന്നെ. ഇതിനുത്തരവാദി ഇത്തവണത്തെ ഭാരവാഹികളുടെ അനാസ്ഥയോ പിടിപ്പുകേടോ ആണ്.

നിയന്ത്രണരേഖ ഏര്‍പ്പെടുത്തിയിട്ടും പാക്കിസ്ഥാന്‍ ഇടക്കിടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറി അക്രമം അഴിച്ചുവിടുന്നത് ഇപ്പോള്‍ ഒരു പതിവായിട്ടുണ്ടല്ലോ.  ഏതാണ്ട് അതുപോലെയാണ്  മാധവന്‍ നായരും തമ്പി ചാക്കോയും തമ്മിലുള്ള സമവായ ചര്‍ച്ചകളും തുടര്‍ക്കഥകളും. പ്രകോപനപരമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കരുതെന്ന ഉടമ്പടി ഉണ്ടാക്കി 24 മണിക്കൂറിനുള്ളില്‍ എതിര്‍കക്ഷിയുടെ വ്യക്തിഹത്യ നടത്തു കുറ്റാരോപണങ്ങളുമായി വാര്‍ത്ത കൊടുത്തിരിക്കുന്നു

ഫൊക്കാനയുടെ അനിഷേദ്ധ്യ നേതാവായ തമ്പി ചാക്കോയ്ക്ക് അര്‍ഹമായ ഒരു അവസരം കൊടുക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് സഹായ വാഗ്ദാനങ്ങളുമായി ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, വാഷിങ്ങ്ടണ്‍, ഫ്‌ളോറിഡ, ഹൂസ്റ്റണ്‍, കാനഡ എിവിടങ്ങളിലെ അംഗസംഘടനകളിലെ ബഹുഭൂരിപക്ഷം ഡെലിഗേറ്റുകളും മുന്നോട്ടു വന്നിരിക്കുന്നത് ശുഭോദര്‍ക്കമാണ്, അനുമോദനാര്‍ഹമാണ്.

ഫൊക്കാനയുടെ ആരംഭകാലം തൊട്ട് നേതൃത്വ നിരയില്‍ സേവനമനുഷ്ഠിച്ച ആദര്‍ശധീരനും, ത്യാഗിയും, സത്യസന്ധനുമായ തമ്പി ചാക്കോയാണോ മറ്റാരെങ്കിലുമാണോ ഫൊക്കാനയുടെ അടുത്ത രണ്ടു കൊല്ലത്തെ ഭാവി നിശ്ചയിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ഈ വരുന്ന ഒക്ടോബര്‍ പതിനഞ്ചിന്. ബഹുമാനപ്പെട്ട വോട്ടര്‍മാരേ, തനി തങ്കവും കാക്കപ്പൊന്നും മാറ്റുരച്ച് നിങ്ങള്‍ തന്നെ തീര്‍പ്പു കല്പിക്കൂ. ഫൊക്കാനയുടെ അടുത്ത സാരഥി ആരായിരിക്കണമെന്ന്. അഹോരാത്രം ഫൊക്കാനക്കുവേണ്ടി നിസ്വാര്‍ത്ഥസേവനം അനുഷ്ഠിച്ചിട്ടുള്ള തമ്പി ചാക്കോയാണോ, മാധവന്‍ നായരാണോ അഭിമതന്‍?
(സവിനയം ഒരു ഫൊക്കാന അഭ്യുദയകാംക്ഷി) 
Join WhatsApp News
Boban P 2016-09-28 07:59:51
What a shame . This is ridiculous to post a news like this . Thampi is against Hindus .
Victor 2016-09-28 08:17:55
Oo my God! What is going on???? Above news showing/seems like a """"religious fight"""" that is exactly suffering  in Kerala. Very shame .    Please;  let any one be an  election candidate and please please STOP unnecessary allegation or blame on others also please  handle such matters decently and honestly for the bright future of the Association.  
Independent 2016-09-29 03:43:41
FOKANA activities should freeze until June/July of 2017 - and the election can be conducted at that time. Thus, there is a possibility for conducting the FOKANA/FOMAA Conventions in alternating years,
Both conventions will get more paricipants.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക