Image

സണ്ണി കല്ലൂപ്പാറയ്ക്ക് മാര്‍ക്കിന്റെ അനുമോദനം

Published on 28 September, 2016
സണ്ണി കല്ലൂപ്പാറയ്ക്ക് മാര്‍ക്കിന്റെ അനുമോദനം
ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹിക സാംസ്‌കാരിക കലാ പ്രവര്‍ത്തകനായ സണ്ണി കല്ലൂപ്പാറയ്ക്ക്   മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (എം.എ.ആര്‍.സി)യുടെ അനുമോദനം. ഓണാഘോഷത്തോടനുബന്ധിച്ച് കക്കിയാട്ട് എലിമെന്ററി സ്‌കൂളില്‍ നടന്ന സൗഹൃദ വേദിയില്‍ വച്ചാണ് സണ്ണി കല്ലൂപ്പാറയ്ക്ക് പ്രശസ്ത ആത്മീയ ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യജി പ്ലാക്ക് നല്‍കി അനുമോദിച്ചത്. 

അമേരിക്കന്‍ മലയാളി സൗഹൃദ വേദികളില്‍ നടനായി രസിപ്പിച്ച സണ്ണി കല്ലൂപ്പാറയുടെ കലാ    ജീവിതത്തിന്റെ സമഗ്ര സംഭാവനയുടെ വെളിച്ചത്തിലാണ് ഈ പുരസ്‌കാരദാനം. കാഴ്ചയുടെയും കലയുടെയും വേദിയിലേക്ക് സണ്ണി കല്ലൂപ്പാറയെ എത്തിച്ചത് നിരന്തരമായ അദ്ധ്വാനവും നാളേയ്ക്കു വേണ്ടിയുള്ള രംഗബോധവുമാണ്. സണ്ണി കല്ലൂപ്പാറയെ പോലുള്ള കലാസ്‌നേഹികള്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഒരു പുതുവെട്ടത്തിന്റെ യവനിക ഉയര്‍ത്തും എന്ന് ജഡ്ജിംഗ് കമ്മറ്റിയംഗങ്ങള്‍ പറഞ്ഞു. അദ്ദേഹത്തെ ആദരിച്ച ചടങ്ങില്‍ സിനിമ ടിവി താരം സാബു തിരുവല്ലയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക