Image

`സംഗീത നൃത്തസന്ധ്യ 2012' ഷോയുടെ കിക്ക്‌ഓഫ്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണില്‍ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 12 February, 2012
`സംഗീത നൃത്തസന്ധ്യ 2012' ഷോയുടെ കിക്ക്‌ഓഫ്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണില്‍ നടന്നു
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീത നൃത്തസന്ധ്യ 2012'-ന്റെ കിക്ക്‌ഓഫ്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണില്‍ നടന്നു.

വികാരി ഫാ. തോമസ്‌ കടുകപ്പള്ളി `സംഗീത നൃത്തസന്ധ്യ 2012'-ന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ക്ക്‌ ടിക്കറ്റുകള്‍ നല്‍കിക്കൊണ്ടാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.

ഈസ്റ്റ്‌ മില്‍സ്റ്റോണില്‍ പുതുതായി പണിയുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നടത്തുന്ന ഈ ഷോയ്‌ക്ക്‌ ന്യൂജേഴ്‌സിയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ നല്ല ആളുകളുടേയും ആത്മാര്‍ത്ഥ സഹകരണം തദവസരത്തില്‍ വികാരി തോമസ്‌ കടുകപ്പള്ളി അഭ്യര്‍ത്ഥിച്ചു.

മെയ്‌മാസം ആറാം തീയതി ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ന്യൂജേഴ്‌സിയിലെ സ്‌കില്‍മാന്‍ മോണ്ട്‌ ഗോമറി ടൗണ്‍ഷിപ്പ്‌ ഹൈസ്‌കൂളില്‍ വെച്ചാണ്‌ അവിശ്വസനീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ദൃശ്യവിരുന്ന്‌ അരങ്ങേറുന്നത്‌.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ചു. ജോബി ജോര്‍ജ്‌, റോയി മാത്യു, വിന്‍സെന്റ്‌ തോമസ്‌, ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍, അജിത്‌ ചിറയില്‍, സിറിയക്‌ ആന്റണി, റോയി താടിക്കാരന്‍, റെജിമോന്‍ അബ്രഹാം, സണ്ണി വാളിയപ്ലാക്കല്‍, സ്റ്റീഫന്‍ ഈനാശു, സിബി കളപ്പുരയ്‌ക്കല്‍, ജെയിംസ്‌ മുക്കാടന്‍ തുടങ്ങിയവരാണ്‌ കമ്മിറ്റിയംഗങ്ങള്‍.

സംഗീതവും, നൃത്തവും, മിമിക്രിയും സമന്വയിപ്പിക്കുന്ന ഈ ദൃശ്യവിരുന്നിന്‌ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകരായ സുജാതയും ഒപ്പം മകള്‍ ശ്വേതയും ഒന്നിക്കുമ്പോള്‍ അരങ്ങുതകര്‍ക്കുന്ന പ്രകടനങ്ങളുമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ്‌ വിവേകാനന്ദന്‍, അമൃതാ സൂപ്പര്‍ സ്റ്റാര്‍ സിംഗറും, ടെലിവിഷന്‍ അവതാരകനുമായ ആനന്ദ്‌, പ്രശസ്‌ത മിമിക്രി-സിനി ആര്‍ട്ടിസ്റ്റുമാരായ പിഷാരടി, സുഭി സുരേഷ്‌ എന്നിവരും ഒന്നിക്കുന്നു.

ന്യൂജേഴ്‌സിയിലെ ഏക ഷോയും, വളരെ പുതുമകള്‍ നിറഞ്ഞ ഷോ ആയതിനാലും ധൃതഗതിയില്‍ ടിക്കറ്റുകള്‍ വിറ്റഴിയുകയാണെന്ന്‌ ജോബി ജോര്‍ജ്‌, റോയി മാത്യു എന്നിവര്‍ പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച്‌ ഓണ്‍ലൈനിലൂടെയും ടിക്കറ്റുകള്‍ വാങ്ങുന്നതിന്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ജോ ചിറയിലാണ്‌ വെബ്‌സൈറ്റ്‌ രൂപകല്‍പ്പന ചെയ്‌തത്‌.

ഷോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും പരസ്യങ്ങള്‍ക്കും ബന്ധപ്പെടുക: റോയി മാത്യു (908 418 8133), ജോബി ജോര്‍ജ്‌ (732 470 4647), തോമസ്‌ ചെറിയാന്‍ പടവില്‍ (908 906 1709), ടോം പെരുമ്പായില്‍ (646 326 3708), അജിത്‌ ചിറയില്‍ (609 532 4007), സിറിയക്‌ ആന്റണി (908 531 9002), റെജിമോന്‍ അബ്രഹാം (908 369 7026), വിന്‍സെന്റ്‌ തോമസ്‌ (908 839 7724). പബ്ലിക്‌ റിലേഷന്‍ ആന്‍ഡ്‌ മീഡിയയ്‌ക്കുവേണ്ടി സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org/SHOW2012
`സംഗീത നൃത്തസന്ധ്യ 2012' ഷോയുടെ കിക്ക്‌ഓഫ്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക