Image

വിളപ്പില്‍ശാല മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തിങ്കളാഴ്‌ച മുതല്‍

Published on 12 February, 2012
വിളപ്പില്‍ശാല മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തിങ്കളാഴ്‌ച മുതല്‍
തിരുവനന്തപുരം: മാലിന്യ നീക്കത്തിനെതിരേയുള്ള സമരത്തിനിടെ നാളെ മുതല്‍ വിളപ്പില്‍ശാല മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം ആരംഭിക്കുമെന്ന്‌ തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക അറിയിച്ചു. സംഘര്‍മുണ്ടാകരുതെന്നാണ്‌ നഗരസഭയുടെ ആഗ്രഹമെന്നും നിയമവാഴ്‌ച സംരക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ചന്ദ്രിക അറിയിച്ചു.

റോഡുകളിലെയും ഹോട്ടലുകളിലെയും മാലിന്യമാണ്‌ തിങ്കളാഴ്‌ച മുതല്‍ നീക്കം ചെയ്യുക.സംസ്‌കരിക്കാനുള്ള കളിമണ്ണിനൊപ്പമാകും പരിമിതമായ അളവില്‍ മാലിന്യം കൊണ്ടുപോകുന്നത്‌.

മാലിന്യം നീക്കം ചെയ്യുന്നതിന്‌ പോലീസ്‌ സംരക്ഷം നല്‍കേണ്ട ബാധ്യത ആഭ്യന്തരവകുപ്പിനാണ്‌. അവര്‍ അത്‌ നിര്‍വഹിക്കുമെന്ന്‌ കരുതുന്നതായും മേയര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക