Image

മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

Published on 12 February, 2012
മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം
പത്തനംതിട്ട: പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് പമ്പ മണപ്പുറത്ത് തുടക്കമാകും. ഇന്നു 2.30ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള പ്രാരംഭ ആരാധനയ്ക്കു ശേഷം മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. എഴുന്നേല്‍പ്പിന്‍ നാം പോക എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്റെ മുഖ്യ ചിന്താവിഷയം. പ്രസിദ്ധ സുവിശേഷ പ്രസംഗികരായ ബിഷപ്പ് മാലുസി പുംവാന, റവ.ഡോ.കാംഗ് സാന്‍ ടാന്‍ , റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് എന്നിവര്‍ ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 

കെഎസ്ആര്‍ടിസി കോഴഞ്ചേരി ഭാഗത്തു നിന്നും മാരാമണ്‍ ഭാഗത്തു നിന്നും വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തും. ഇതിനായി പ്രത്യേകം ഓപ്പറേറ്റിങ് സെന്ററും ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ നഗറില്‍ ഫെഡറല്‍ ബാങ്കിന്റെ എടിഎം സൗകര്യമുണ്ട്. പ്രധാന പന്തലിലേക്കു മാരാമണ്‍ കരയില്‍ നിന്നെത്താന്‍ മൂന്നു നടപ്പാലങ്ങളുടെ നിര്‍മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.  കണ്‍വന്‍ഷന്റെ ഭാഗമായി പൊലീസ് പാര്‍ക്കിങ്ങിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മാരാമണ്‍ കണ്‍വന്‍ഷന് റാന്നി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ സെന്റ് തോമസ് സ്‌കൂള്‍ മൈതാനം, മാര്‍ത്തോമ്മാ പള്ളി മൈതാനം എന്നിവിടങ്ങളിലും പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിലും തിരുവല്ല ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ പേ ആന്‍ഡ് പാര്‍ക്ക് മൈതാനത്തും നെടുംപ്രയാര്‍ റോഡിന്റെ പടിഞ്ഞാറ് വശത്തും പാര്‍ക്ക് ചെയ്യണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക