Image

എന്തൊരു പരീക്ഷ ഇത് ? (കഥ: ബി.ജോണ്‍ കുന്തറ)

Published on 02 October, 2016
എന്തൊരു പരീക്ഷ ഇത് ? (കഥ: ബി.ജോണ്‍ കുന്തറ)
അന്നും പതിവുപോലെ സിസ്റ്റര്‍ റോസ് ഒന്‍പതുമണിക്കുള്ള ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു നേരെ വേദപാഠം പഠിപ്പിക്കുന്ന ക്ലാസ്സിലേയ്ക്ക്‌ പോയി. സിസ്റ്റര്‍ റോസ് വേദപാഠം നല്‍കുന്നതു പത്താംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് .

ഒരുമണിക്കൂര്‍ ആണു പഠനസമയം. സിസ്റ്റര്‍ റോസിന് കുട്ടികളേയും കുട്ടികള്‍ക്കു സിസ്റ്ററിനേ
യും  ഇഷ്ടമാണ്.  സാധാരണ ക്ലാസ്സില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. അന്നത്തെ പഠന വിഷയം കത്തോലിക്കാ സഭയുടെ ആരംഭം  ആയിരുന്നു. ക്ലാസ്ഏതാണ്ടു തീരാറാകുമ്പോള്‍ സാധാരണ സിസ്റ്റര്‍ റോസ് അവസാനിപ്പിക്കുന്നത് ഇങ്ങനാണ് "ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യം ഉണ്ടോ എന്ന ചോദ്യത്തിലാണ് . സാധാരണ ആരും ഒന്നും ചോദിക്കാറില്ല.

എന്നാല്‍ അന്ന് ടോണി  കൈപൊക്കി. സിസ്റ്റര്‍ ചിരിച്ചു കൊണ്ട് ചോദ്യം ചോദിക്കുന്നതിനു ടോണിയെ പ്രോത്സാഹിപ്പിച്ചു. ടോണിയുടെ ചോദ്യം ഇതായിരുന്നു "ജീസസിന്റെ മതം ഏതായിരുന്നു" ഇതൊരു കുസൃതി ചോദ്യം പോലെ സിസ്റ്റര്‍ റോസിനു തോന്നി എങ്കിലും ഒരു ഉത്തരം  പറഞ്ഞില്ല എങ്കില്‍ അതും നല്ലതല്ല. ടോണി സമര്‍ത്ഥനായ ഒരുകുട്ടി ആണ് .

സിസ്റ്റര്‍ റോസ് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഒരുവിഷയം. ടോണി ബുദ്ധി ഉള്ള ഒരു കുട്ടി ആണ്. അപ്പോള്‍ ചുമ്മാ വല്ലതും വിളിച്ചു പറയുന്നതും ശരിയല്ല. ക്ലാസ്കഴിഞ്ഞു പോകുവാന്‍ തയ്യാറായികൊണ്ടിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യം കേട്ട് ടീച്ചറിനേയും ടോണിയേയും മാറിമാറി നോക്കി. സിസ്റ്റര്‍ റോസ് ഏതാനും നിമിഷം ഒരു ഉത്തരം കൊടുക്കുന്നതിനു ചിന്തിച്ചു. ആദ്യം തോന്നി കത്തോലിക്ക എന്നു പറയാന്‍ പക്ഷെ കര്‍ത്താവു യഹൂദന്‍ ആയിപിറന്നു എന്നു പഠിച്ചിട്ടുണ്ട്. പിന്നെ എന്നാ കത്തോലിക്കന്‍ ആയത്?  ഇതൊന്നും താന്‍ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ . ഈ സാഹചര്യത്തില്‍ മടയത്തരം വിളിച്ചുപറയുവാന്‍ പാടില്ല. ചിലപ്പോള്‍ അവനു ഉത്തരം അറിയാമായിരിക്കും . സിസ്റ്റര്‍ റോസ് ഒരു ധര്‍മ്മസങ്കടത്തില്‍ ആയി .

എന്തായാലും ദൃഢസ്വരത്തില്‍ സിസ്റ്റര്‍ റോസ് പറഞ്ഞു 'കര്‍ത്താവ് ദൈവപുത്രനായി പിറന്നു പീഡകള്‍ സഹിച്ചു ക്രൂശിതന്‍ ആയി മരിച്ചു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു' ഇത്രയും ഒറ്റശ്വാസത്തില്‍ പറഞ്ഞിട്ടു എല്ലാവരുടേയും മുഖത്തേയ്ക്കു ഓടിച്ചൊന്നു നോക്കി ആരും ഒന്നും പറഞ്ഞില്ല. ടോണിയും നിശബ്ദം . രക്ഷപെട്ടു എന്ന് സിസ്റ്ററിനും തോന്നി. എന്നാല്‍ പിന്നെ ഇന്നത്തെ ക്ലാസ് കഴിഞ്ഞു ഇതും പറഞ്ഞു സിസ്റ്റര്‍ മേശമേല്‍ ഇരുന്ന തന്റെ പ്രാര്‍ത്ഥനാ പുസ്തകം എടുത്തു. കുട്ടികള്‍ എല്ലാം പിരിഞ്ഞുപോയി .

തിരികെ മഠത്തിലേയ്ക്ക് നടക്കുന്ന സമയം സിസ്റ്റര്‍ റോസിനെ ടോണി ചോദിച്ച ആ ചോദ്യം വല്ലാതെ അലട്ടുവാന്‍ തുടങ്ങി. താന്‍ കൊടുത്ത ഉത്തരം ശരി അല്ലായിരുന്നു എന്നൊരു തോന്നല്‍. ഇനി ഇപ്പോള്‍ ആരോടു ചോദിക്കും ഒരു നല്ല ഉത്തരം കിട്ടുവാന്‍. മഠത്തിലെ മദറിനോടു ചോദിക്കുവാന്‍ ധൈര്യം ഇല്ല .പിന്നുള്ളത് വികാരി അച്ഛനാണ് .അങ്ങേരുടെ ഉറക്കം വരുന്ന പ്രസംഗം കേട്ടു മടുത്തിരിക്കുന്നു . ഒരുകാര്യം പറഞ്ഞാല്‍ വേറേ വല്ലതിനും ഉള്ള ഉത്തരമേ അങ്ങേരുടെ അടുത്തു നിന്നും കിട്ടൂ. പിന്നെ കുറെ ഉപദേശവും.

അന്നു മുഴുവന്‍ സിസ്റ്റര്‍ റോസിനെ ഈ ചിന്ത ഇടക്കിടെ അലട്ടിക്കൊണ്ടിരുന്നു . അന്നത്തെ സന്ധ്യപ്രാര്‍ത്ഥനക്കു മഠത്തിലെ കപ്പേളയില്‍ എത്തി . പ്രാര്‍ത്ഥനകള്‍ തുടങ്ങ ി എങ്കിലും മുട്ടേല്‍ നില്‍ ക്കുന്ന സിസ്റ്റര്‍ റോസിന്റെ ചിന്ത പ്രാര്‍ത്ഥനയില്‍ അല്ലായിരു
ന്നു. ചോദ്യത്തിനുള്ള ഉത്തരം എവിടെ നിന്നും കിട്ടും എന്നതില്‍ ആയിരുന്നു.

അപ്പോള്‍ റോസിന്റെ മനസ്സില്‍ ഒരു ആശയം ഉദിച്ചു. കര്‍ത്താവിനോടു നേരിട്ടു അങ്ങു ചോദിക്കുക . സിസ്റ്റര്‍ റോസ് അള്‍ത്താരയുടെ മുകളില്‍ തൂക്കിയിട്ടിട്ടുള്ള തൂ ങ്ങപ്പെട്ട രൂപത്തില്‍ നോക്കിഏകാന്തത മനസ്സ ില്‍ കൊണ്ടു വന്നു ധ്യാനിച്ചു കര്‍ത്താവിനോടു ചോദിച്ചു. എന്തായിരുന്നു അങ്ങയുടെ മതം.

പെട്ടന്ന് ഒരുമിന്നല്‍ പോലെ ആരോ തന്റെ മനസ്സില്‍ പറയുന്നതുപോലെ തോന്നി "മകളെ നീ പുതിയനിയമം മുഴുവന്‍ നന്നായി ശ്രദ്ധിച്ചു വായിക്കൂ ഉത്തരം കിട്ടും" കണ്ണു തുറന്നപ്പോള്‍ പ്രാര്‍ത്ഥന എല്ലാം ഏതാണ്ടു തീര്‍ന്നിരുന്നു. താനൊരു സ്വപ്നലോകത്തില്‍ ആയിരുന്ന പോലെ കുറേസമയം.

വളരെ ശരി. ഇപ്പോഴാണ ്‌സിസ്റ്റര്‍ മനസിലാക്കുന്ന താന്‍ ഒരിക്കലും ബൈബിള്‍ മുഴുവന്‍ ആയും വായിച്ചിട്ടില്ല. കോണ്‍വെന്‍റ്റില്‍ ചേരുന്നതിനുള്ള പഠന കാലത്തു ആകെ പഠിച്ചതു  സഭയെക്കുറിച്ചും കുറെ പ്രാര്‍ത്ഥന കളും പിന്നെ പ്രെലോഭനങ്ങളില്‍ വീഴാതെ എങ്ങിനെ ഒരു നല്ല കന്യാസ്ത്രി ആയി ജീവിക്കാം എന്നെല്ലാം. ബൈബിള്‍ പഠനത്തിന്വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. ബൈബിളിലെ ചില ഭാഗങ്ങള്‍ വായിച്ചിരുന്നു എന്നതില്‍ കവിഞ്ഞു അതേക്കുറിച്ചു ചര്‍ച്ചകളോ ഒന്നും എങ്ങും ഉണ്ടായിട്ടില്ല . കുറെ ബൈബിള്‍ സ്‌റ്റോറീസ് അറിയാം അതെല്ലാം സ്ഥിരം കുര്‍ബാനക്കിടയില്‍ ഉള്ള വായനകള്‍ ആണല്ലോ.. തനിക്കു സ്വന്തമായി ഒരുബൈബിള്‍ ഇല്ലായിരുന്നു. പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ക്ക് ആയിരുന്നു പ്രാധാന്യത അത്കുറെ ഉണ്ട്. എല്ലാദിവസവും കുര്‍ബാന കാ ണുന്നു. കൊന്ത ചെല്ലുന്നുണ്ട് എല്ലാ പ്രാര്‍ഥ
കളുംചെല്ലുന്നു ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് മറ്റെല്ലാ കന്യാസ്ത്രിമാരും ഇതൊക്കെത്തന്നെ ചെയ്യുന്നു.

എന്തായാലും സിസ്റ്റര്‍ റോസ് തീരുമാനിച്ചു താന്‍ ഇന്നു മുതല്‍ ബൈബിള്‍ പഠനം സ്വന്തമായ് തുടങ്ങും എന്ന്. ചാപ്പലിന്റെ ഒരു സൈഡില്‍ ഒരുചെറിയ അലമാരയില്‍ ബൈബിള്‍ ഇരിക്കുന്നതു കണ്ടിട്ടുണ്ട് . അതു എടുത്തു വായന തുടങ്ങാം എന്നു തീരുമാനിച്ചു. പ്രാര്‍ത്ഥനകള്‍ തീര്‍ന്നു എല്ലാവരും ചാപ്പല്‍ വിട്ടപ്പോള്‍ സിസ്റ്റര്‍  അലമാരയില്‍നിന്നു ബൈബിള്‍ എടുത്തു മറ്റു പുസ്തകങ്ങളുടെ കൂടെ പിടിച്ചുനേരെ തന്റെ മുറിയിലേക്കു നടന്നു.

മദറിനു മാത്രമേ ഒരാള്‍ക്കു മാത്രമായി മുറി ഉള്ളു. ബാക്കി എല്ലാവരും മുറികള്‍ ഷെയര്‍ ചെയ്യുന്നു. തന്റെ സഹവാസി സിസ്റ്റര്‍ മേരിആണ്. കുറച്ചുകൂടുതല്‍ സംസാരിക്കും എന്നതൊഴിച്ചാല്‍ ആള് ഇടപഴകുവാന്‍ എളുപ്പം ഉള്ള സ്ത്രീ. മുറിയില്‍ ഓരോരുത്തര്‍ക്കും ഓരോ ബെഡ്ഡും ഓരോ ചെറിയ മേശയും ഓരോ കസേരയും ആണ് ഉള്ളത്.

രാത്രി ഭക്ഷണം കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ ഉല്ലാസസമയം .  ആ ടൈം സാധാരണ മറ്റു സിസ്‌റ്റേഴ്‌സും ആയി അതും ഇതും ഒക്കെ പറഞ്ഞു തീര്‍ക്കും അതാണു പതിവ്. എന്നാല്‍ അന്ന് രാത്രി സിസ്റ്റര്‍ റോസ ്ഭക്ഷണം കഴിഞ്ഞ ഉടനെ തന്റെ മുറിയിലേയ്ക്കുപോയി അല്‍പ്പം തലവേദന എന്നു ഒരു ചെറിയ കള്ളം മറ്റുള്ളവരോടു പറഞ്ഞു. അല്ല എങ്കില്‍ സംസാരം തുടങ്ങും തനിക്കു എന്തുപറ്റി എന്ന്. ഒരുമണിക്കൂര്‍ ബൈബിള്‍ വായിക്കുന്നതിനു സമയംകിട്ടും.

സമയം ഒട്ടും കളയാതെ  മത്തായിയുടെ സുവിശേഷത്തിലേയ്ക്ക് കടന്നു. വായന തുടങ്ങിയപ്പോള്‍ ആണ് മനസിലാക്കുന്നത് സുവിശേഷ വായന അത്ര എളുപ്പം അല്ല എന്നു . പലതും രണ്ടു പ്രാവശ്യം എങ്കിലും വായിച്ചിട്ടേ മനസിലാകുന്ന ുള്ളു. ഇപ്പോള്‍ മനസിലായി ബൈബിളില്‍ കഥകളും അത്ഭുതങ്ങളും മാത്രം അല്ല ഉള്ളതെന്ന്.

അങ്ങനെ വായിച്ചു ആറാം അധ്യായത്തില്‍ എത്തി അഞ്ചാമത്തെ വാക്യം വായിച്ചു തുടങ്ങിയപ്പോള്‍ ഏതാണ്ട് സമയം പത്തുമണി ആകാറായി. ഈ ഭാഗത്തു കര്‍ത്താവു പ്രാര്‍ത്ഥനയെ കുറിച്ചാണു പറയുന്നത് "നീപ്രാര്‍ത്ഥിക്കുമ്പോള്‍ ഒറ്റക്കു നീനിന്റെ വീട്ടിലെ ഏറ്റവും ചെറിയ മുറിയില്‍ കയറി വാതില്‍ അടച്ചു പ്രാര്‍ത്ഥിക്കുക. കൂടാതെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കരുത്, പുസ്തകത്തില്‍ എഴുതിയിട്ടുള്ളവ ആവര്‍ത്തിക്കരുത്. ഇങ്ങനെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ പ്രതിഭലം ഈലോകത്തു തന്നെ. സ്വര്‍ഗ്ഗപിതാവു ഇതിനൊന്നും ചെവികൊടുക്കുന്നില്ല.'

ഇത്രയും ആയപ്പോള്‍ തന്‍റ്റെ സഹവാസി സിസ്റ്റര്‍ മേരി മുറിയില്‍ എത്തി.  കിടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിനിടെ ആരാഞ്ഞു "തന്റെ തലവേദനമാറിയോ?' കുറവുണ്ട് എന്നു സിസ്റ്റര്‍ റോസ്മറുപടിയും കൊടുത്തു മേരി താന്‍ എന്താണു വായിക്കുന്നത്എന്നൊന്നും ശ്രദ്ധിച്ചില്ല. പത്തുമ ണിക്കു വിളക്കുകള്‍ അണക്കണം അതാണു പതിവ്.

ഉറങ്ങാന്‍ കിടന്നപ്പോള്‍ റോസിനു ഉറക്കം വരുന്നില്ല ചിന്തമുഴുവന്‍ കര്‍ത്താവു പ്രാര്‍ത്ഥനയെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ആണ്. അപ്പോള്‍ താന്‍ എന്നും പള്ളിയിലും ചാപ്പലിലുംഎല്ലാം ഉറക്കെ ചെല്ലുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഒരു വിലയും ഇല്ല? ഇതിന് ആരോട് ഒരു വിശദീകരണം ചോദിക്കും? സിസ്റ്റര്‍ മേരിയോടു ഇതൊന്നുംപറയുവാന്‍ പറ്റില്ല തന്നെ തെറ്റിദ്ധരിക്കും. കൂടാതെ ഇതുനാളെ തന്നെ മഠത്തില്‍ ഒരുസംസാരവിഷയവും ആകും.

താന്‍ കുട്ടിക്കാലം മുതല്‍ ഇന്നേ വരെ ആചരിച്ചിരിക്കുന്നത് ഉച്ചത്തില്‍ കൊന്ത ചെല്ലുക മനപ്പാഠമാക്കിയിട്ടുള്ള പ്രാര്‍ത്ഥനകള്‍ കൂട്ടമായി ഉരുവിടുക എല്ലാവരും കാണ്‍കെ മുട്ടില്‍ നിന്നു പ്ര ാര്‍ത്ഥിക്കുക. ചെറുപ്പത്തില്‍ ഉച്ചത്തില്‍ ജപമാല ചൊല്ലാതിരുന്നതിനു ശിക്ഷ വരെ കിട്ടിയതോര്‍ക്കുന്നു. അപ്പോള്‍ താന്‍ ഇത്രയും കാലം നടത്തിയ നമസ്ക്കാരങ്ങള്‍ക്കു ഒരു വിലയും ഇല്ല എന്നാണോ കര്‍ത്താവു പറയുന്നത്? ഇങ്ങനെ ഒക്കെ ചിന്തിച്ചു സിസ്റ്റര്‍റോസ് നിദ്രയില്‍ ആണ്ടു .

മഠത്തിലെ കൃത്യനിഷ്ട പ്രകാരം സിസ്റ്റര്‍ രാവിലെ അഞ്ചര മണിക്കു തന്നെ ഉണര്‍ന്നു. പ്രഭാത കൃത്യങ്ങള്‍ എല്ലാംചെയ്തു രാവിലത്തെ കുര്‍ബാന കാണുന്നതിനു പള്ളിയിലേയ്ക്കു യാത്ര ആയി .നമസ്ക്കാര പുസ്തകങ്ങള്‍ എടുക്കുവാന്‍ തുടങ്ങിയപ്പോള്‍ മന സ്സില്‍ വന്നതു തലേന്നു രാത്രിവായിച്ച ബൈബിള്‍ വാക്യങ്ങള്‍ ആണ്പുസ്തകങ്ങള്‍ ഇല്ലാതെ പോകുവാന്‍ തനിക്കു ധൈര്യവും ഇല്ലാ . സാധാരണ സിസ്റ്റര്‍ മേരിയും കൂടെ പോരും.പള്ളി ഒരുഅഞ്ചു മിനുറ്റ്‌ നടപ്പകലത്തില്‍. അള്‍ത്താര ഒരുക്കുന്നതിന് ഇവര്‍ രണ്ടുപേരും സഹായിക്കാറുണ്ട്.

പള്ളിയില്‍ എത്തുന്നതിനു മുന്‍പേ മറ്റു സിസ്‌റ്റേഴ്‌സും കൂടാതെ എന്നും നേരത്തെ പള്ളയില്‍ വരുന്ന ഏതാനും ചേടത്തിമാരും ചേര്‍ന്ന്ഉച്ചത്തില്‍ ജപമാല ചൊല്ലുന്നത്‌ കേള്‍ക്കാമായിരുന്നു. കര്‍ത്താവെ ഇതു ഒരുപരീക്ഷണം ആണല്ലോ എന്നു റോസ് മനസ്സില്‍പറഞ്ഞു. ഉറക്കെ കൊ ന്തയും പ്രാര്‍ത്ഥനകളും ചൊല്ലി ഇല്ലാ എങ്കില്‍ മറ്റു സിസ്‌റ്റേഴ്‌സ് ശ്രദ്ധിക്കും. ഉച്ചത്തില്‍ ചൊല്ലിയാലോ   കര്‍ത്താവു കേള്‍ക്കത്തും ഇല്ലാ, ഇതാണ് ധര്‍മ്മസങ്കടം

മറ്റു ജോലികള്‍ ഇല്ലാത്ത സമയീ എല്ലാം റോസ്‌ ബൈബിള്‍ പാരായണത്തിന് ചിലവിട്ടു. താന്‍ വായിക്കുന്നതു വേദപുസ്തകം ആണ് എന്ന്കണ്ടതിനാല്‍ മറ്റു സിസ്‌റ്റേഴ്‌സ് റോസിനെ വെറുതെവിട്ടു.. മത്തായിയുടെ സുവിശേഷം എട്ടാം ഖണ്ഡികയില്‍ എത്തിവായന. പതിന്നാലാമത്തെ വാക്യം യേശു പത്രോസിന്റെ വീട്ടില്‍എത്തിയപ്പോള്‍ "അയ്യാളുടെ അമ്മായിഅമ്മ പനി പിടിച്ചുകിടക്കുന്നു ' ഈവാക്യങ്ങള്‍ സിസ്റ്റര്‍ റോസിനെ ചെറുതായ ്ഒന്ന്‌ ഞെട്ടിച്ചു വീണ്ടും ഒന്നുകൂടി വായിച്ചു തീര്‍ച്ചപ്പെടുത്തുവാന്‍. പനിപിടിച്ച സ്ത്രീ പത്രോസിന്റെ 'അമ്മ, അല്ലാ അമ്മായി അമ്മ തന്നെ.

അപ്പോള്‍പത്രോസു വിവാഹം കഴിച്ചഒരാളായിരുന്നു അല്ലാതെ എങ്ങിനെഅമ്മായിഅമ്മ ഉണ്ടായി? ഇതേക്കുറിച്ചു ആരോട് ഒരുവിശദീകരണം ചോദിക്കും ചിന്തിച്ചിട്ട ു ഒരാളു പോലും മനസ്സില്‍ വരുന്നില്ല പിന്നെ ഇത്തരം സംശയങ്ങള്‍ താന്‍ ചോദിക്കുന്നു എന്നെങ്ങാന്‍ മറ്റു സിസ്‌റ്റേഴ്‌സ് അറിഞ്ഞാല്‍ അതിന്റെ വ്യാഖ്യാനം കാടുകയറും. വീണ്ടും ചിന്താകുഴപ്പത്തില്‍ എത്തി.

ഇതൊന്നും ചിന്തയില്‍ നിന്നും പോകുന്നുമില്ല. അപ്പോള്‍പ്പിന്നെ പത്രോസിനു കുട്ടികളും ഉണ്ടായിരുന്നിരിക്കും. ഇതൊക്കെ നേരത്തെ ബൈബിള്‍ വായനകളില്‍ കേട്ട്കാണും . പക്ഷെ അന്നൊക്കെ ആരു ശ്രെദ്ധിക്കുന്നു. ഒരുചെവിയില്‍ കൂടി കയറി മറ്റേതില്‍ക്കൂടി ഇറങ്ങിപ്പോയി .താന്‍ പഠിച്ചു വച്ചിരിക്കുന്നത് കര്‍ത്താവിന്റെ ദാസന്മാരും ദാസികളും പതിവ്രതര്‍ ആയിരിക്കണം എന്നാണ്. അ േപ്പാള്‍ ഭാര്യ ഉണ്ടായിരുന്ന പത്രോസിനെ എന്തുകൊണ്ട് തന്റെ ആദ്യശിഷ്യന്‍ ആയി സ്വീകരിച്ചുക ര്‍ത്താവ്? കൂടാതെ പഠിച്ചു വച്ചിരിക്കുന്നത് പത്രോസ ്ശ്ലീഹ ആദ്യ മാര്‍പ്പാപ്പ ആയിരുന്നു എന്നും പിന്നീട് വന്നിട്ടുള്ള എല്ലാ സഭാ മേലധികാരികളും പത്രൊസിന്റെ പിന്‍ഗാമികള്‍ എന്നും. എന്തൊരു ധര്‍മ്മസങ്കടം ?

പ്രസംഗംങ്ങളില്‍ കേള്‍ക്കാറുള്ളതാണ് പത്രോസേ നീ പാറ ആകുന്നു നിന്റെ മേല്‍ ഞാന്‍ എന്റെ പ ള്ളി പണിയും.  അങ്ങനെ എങ്കില്‍ എന്തു കാരണത്താല്‍ കര്‍ത്താവു ഈ വിവാഹം കഴിച്ച ആളെ നേതാവാക്കി മാറ്റി. സിസ്റ്റര്‍ റോസിന്റെ ചിന്തകള്‍ അല്‍പ്പം കാടുകയറുവാന്‍ തുടങ്ങി . എന്നാല്‍പ്പിന്നെ എന്തു കാരണത്താല്‍ അച്ചന്മാര്‍ക്കും കന്യാസ്ത്രിമാര്‍ക്കും വിവാഹം ചെയ്തുകൂടാ. ഇതല്‍പ്പം അതിരു കടന്ന ചിന്തകള്‍ ആണ് എന്നു സിസ്റ്ററിനു തോന്നി. വിചാരങ്ങള്‍ ലക്ഷ്യം തെറ്റിപറക്കുമ്പോള്‍ താന്‍ സാധാരണ കയ്യില്‍മുറുക്കെ ഒരുപിച്ചുകൊടുക്കും അത്ഇപ്പോളുംന ിര്‍വഹിച്ചു. കുറച്ചു സമയത്തേക്ക് അതു ഫലവത്തായി .

ബൈബിള്‍ തന്നെ ആണോ താന്‍ വായിക്കുന്നത്? ബൈബിള്‍ തന്നെ. മത്തായി മാത്രം അല്ല മറ്റു സുവിശേഷങ്ങളും ആ നല്ല പുസ്തകത്തില്‍ ഉണ്ട്. താന്‍ മതപഠനം നടത്തുന്ന കാലം എന്തു കൊണ്ട് ആരും ഈ വക വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല? താന്‍ വിശ്വസിക്കുന്ന ഈ കത്തോലിക്കാ തിരുസഭ കര്‍ത്താവു ബൈബിളില്‍ പറഞ്ഞി രിക്കുന്ന രീതിയില്‍ ആണോ മുന്നോട്ടു പോകുന്നത് എന്നു സിസ്റ്റര്‍ റോസിന് സംശയം.

കുരിശിലേറ്റപ്പെട്ട രൂപം ആണ്പള്ളിയിലെ അള്‍ത്താര യുടെ മുകളില്‍ തൂങ്ങി കിടക്കുന്നത് ആ ക്രിസ്തു ബൈബിളില്‍ പറയുന്നു പള്ളയില്‍ പോയി ആ രൂപത്തിന്റെ മുന്‍പില്‍ നിന്നും പ്രാര്‍ത്ഥിക്കരുത് എന്ന് . ഇതെന്തൊരുപരീക്ഷണം കര്‍ത്താവേ ?

സിസ്റ്റര്‍ റോസിനു തോന്നിത്തുടങ്ങി താന്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയതു അബദ്ധമായോ എന്ന്? ടോണി അന്നു വേദപാഠ ക്ലാസ്സില്‍ചോദിച്ച ചോദ്യത്തിനു ഉത്തരം കിട്ടാന്‍ കര്‍ത്താവു പറഞ്ഞിട്ടാണു താനീ സംരംഭത്തിന് തുടക്കം ഇട്ടത്. അതിപ്പോള്‍ ഏതുവഴിപോകുന്നു എന്നു തീര്‍ച്ച ഇല്ല. എങ്ങിനെ മുന്നോട്ടു വായന കൊണ്ടുപോകും ? ഇനിയും തന്റെ വിശ്വാസങ്ങളെ അലട്ടുന്ന വാക്യങ്ങള്‍ ബൈബിളില്‍ കാണും. 

ഇപ്പോഴും ടോണിയുടെ ചോദ്യത്തിന്ഉ ത്തരം കിട്ടിയിട്ടില്ല. കര്‍ത്താവെ എന്നെ സഹായിക്കണേ എന്നു ആരും കേള്‍ക്കാതെ സിസ്റ്റര്‍ റോസ് പ്രാര്‍ത്ഥിച്ചു കൊണ്ട് ബൈബിള്‍ അടച്ചു.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍, ടെക്‌സാസ്.

എന്തൊരു പരീക്ഷ ഇത് ? (കഥ: ബി.ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക