Image

ട്രമ്പ് അമേരിക്കയുടെ രക്ഷകന്‍-(ഡിബേറ്റ്-2 തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 03 October, 2016
ട്രമ്പ് അമേരിക്കയുടെ രക്ഷകന്‍-(ഡിബേറ്റ്-2 തോമസ് കൂവള്ളൂര്‍)
2
എന്താണെങ്കിലും ഈ ഡിബേറ്റില്‍ നിന്നും രണ്ടു കൂട്ടരുടെയും മനസ്സിലിരിപ്പ് എന്താണെന്നു പുറത്തു വന്നു. ചുരുക്കത്തില്‍ ട്രമ്പ് മുതലാളിത്തത്തിന്റെ പ്രതീകവും, ഹിലരി കമ്യൂണിസ്റ്റുകളുടെയും മറ്റ് സോഷ്യലിസ്റ്റ് അനുഭാവികളുടെയും പ്രതീകവും. ഇതില്‍ വോട്ടവകാശമുള്ള അമേരിക്കന്‍ മലയാളികള്‍ കാലഹരണപ്പെട്ട സോഷ്യലിസ്റ്റു ചിന്താഗതിക്കാരെ പിന്തുണയ്ക്കുമോ അതോ ക്യാപ്പിറ്റലിസ്റ്റു ചിന്താഗതിയുള്ളവരെ പിന്‍തുണയ്ക്കുമോ എന്നാണ് വരാനിരിക്കുന്ന ഇലക്ഷനിലൂടെ അറിയേണ്ടത്.

കള്ളം പറയുന്നതില്‍ ഹിലരിക്ക് യാതൊരു മടിയും ഇല്ലെന്നുള്ളത് ഈ ഡിബേറ്റിലൂടെ കാണാന്‍ കഴിഞ്ഞു. 2001 സെപ്തംബര്‍ 11 ലെ സംഭവസമയത്ത് ന്യൂയോര്‍ക്കിലെ സെനറ്റര്‍ ആയിരുന്ന ഹിലരി ഇറാക്കു യുദ്ധത്തിന് അനുകൂലമായി സെനറ്റില്‍ വോട്ടു  ചെയ്തയാളാണെന്നുള്ളത് ലോകത്തിനു മുഴുവന്‍ അറിവുള്ളതാണ്. പക്ഷേ, ഡിബേറ്റ് സമയത്ത് ട്രമ്പ് ഇറാക്കുയുദ്ധത്തെ അനുകൂലിച്ചു എന്ന ആരോപണമുന്നയിച്ചതു കേട്ടപ്പോള്‍ അവരുടെ വ്യക്തിത്വം എത്രമാത്രം തരം താഴ്ന്നതാണെന്ന് സാമാന്യജനത്തിന് ഊഹിക്കാമല്ലോ. 2009 - ല്‍ ഹിലരി ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ചാര്‍ജ് ഏറ്റെടുത്ത മാത്രയില്‍ പുട്ടിനെ കാണാന്‍ റഷ്യയ്ക്കും പോയ വ്യക്തിയാണ്. 

അന്നവര്‍ റഷ്യക്കാര്‍ക്കു സമ്മാനമായി നല്‍കിയത് അമേരിക്കന്‍ ന്യൂക്ലിയര്‍ നിയന്ത്രിക്കുന്ന സ്വിച്ചിന്റെ ഒരു മോഡല്‍ ആയിരുന്നു. അതിനുശേഷം അമേരിക്കന്‍ യൂറേനിയത്തിന്റെ വലിയൊരു കരാറ് റഷ്യക്കാരുമായി നടത്തുകയും റഷ്യന്‍ ബിസിനസ്സു ലോബി ക്ലിന്റന്‍ ഫൗണ്ടേഷന് അഞ്ചുലക്ഷം ഡോളര്‍ ബില്‍ക്ലിന്റന്റെ ഒരു പ്രസംഗത്തിനു കൊടുത്തതുമെല്ലാം ഇപ്പോഴാണ് സാമാന്യജനങ്ങള്‍ അിറയുന്നത്. ഇതെല്ലാമറിയാവുന്ന ട്രമ്പ് അവരെ Crooked Hillary (ക്രൂക്കഡ് ഹിലരി) എന്നു വിളിച്ചതിന്റെ അര്‍ത്ഥം പല മലയാളികള്‍ക്കും മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. ആ ഹിലരി ഡിബേറ്റില്‍ ചോദിക്കാതെ പറയുകയാണ് ട്രമ്പിന് പുട്ടിനെ ഇഷ്ടമാണെന്ന്. ഒരു പക്ഷേ, പുട്ടിന്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു എന്ന ധാരണ ആയിരുന്നിരിക്കാം ഹിലരിക്കും അതുപോലെ തന്നെ ഒബാമയ്ക്കും ആദ്യകാലത്ത്. പക്ഷേ, അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റാണെന്നും അമേരിക്കയെക്കാള്‍ വലിയ സമ്പന്നന്മാരും ബിസിനസ്സുകാരുമാണ് റഷ്യ ഇന്ന് നയിക്കുന്നതെന്നും ഒബാമയ്ക്കും ഹിലരിക്കും ബോദ്ധ്യമായതോടെ റഷ്യയോടുള്ള അവരുടെ നയത്തിനു മാറ്റം വരുത്തി റഷ്യയെ ഒരു ശത്രുരാജ്യമായി കാണിക്കാനായിരുന്നു അവരുടെ ശ്രമം.

വാസ്തവത്തില്‍ ഈ ഡിബേറ്റിനുശേഷം എന്തെല്ലാം നെഗറ്റീവ് ആരോപണങ്ങളാണ് ഹിലരിയും, എന്തിനേറെ, ഒബാമയും ട്രമ്പിനെതിരെ ദിവസവും തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നത്. എന്തുതന്നെ ആയാലും സത്യം ജയിക്കും എന്നുതന്നെ നമുക്കു വിശ്വസിക്കാം.

ഹിലരി ക്ലിന്റണ്‍ അവരുടെ 2016 ലെ ഇലക്ഷന്‍ പ്രചരണത്തിന്റെ പേരില്‍ മാത്രം ഇതിനോടകം 516 മില്യന്‍ ഡോളര്‍ ശേഖരിച്ചു കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ ആര്‍ക്കും കാണാം. അതേ സമയം ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനി ആയി തെരഞ്ഞെടുക്കപ്പെടുന്നതുവരെ സ്വന്തം കീശയില്‍ നിന്നുള്ള പണം മാത്രമാണ് ചിലവാക്കിയത്. 

ഹിലരി ക്ലിന്റണ്‍ ജനിച്ചത് ചിക്കാഗോയിലാണ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ അവര്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തനമാരംഭിച്ചു. 1968 വരെ അവര്‍ പ്രവര്‍ത്തിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലാണ്. അതിനുശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ച അവര്‍ രാഷ്ട്രീയത്തിന്റെ എല്ലാ കളികളും പഠിച്ചവളാണ് എന്നതുകൊണ്ട് എല്ലാ നിയമകുടുക്കുകളില്‍ നിന്നും തലയൂരാന്‍ ഇതേവരെ അവര്‍ക്കു കഴിഞ്ഞു. 1993 -ല്‍ ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ക്ലിന്റണ്‍ ഹെല്‍ത്ത് പ്ലാന്‍ എന്ന പേരില്‍ ഒബാമ കെയര്‍ പോലെ ഒരെണ്ണം നടപ്പാക്കാന്‍ അവര്‍ 1999 വരെ ശ്രമം നടത്തിയിട്ടും അതു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അനാവശ്യമായി മില്യന്‍ കണക്കിന് സാധാരണക്കാരുടെ ടാക്‌സ് മണി അതിനായി വിനിയോഗിച്ചു എന്നു മാത്രം ഹിലരി ക്ലിന്റണ്‍ രാജ്യത്തിനുവേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല എന്നു പറയാം. ഏതാനും ചില റോഡുകളുടെ പേര് അവരുടെ പേരില്‍ ആക്കിയതൊഴികെ. 

ഹിലരി ക്ലിന്റനെപ്പറ്റി അധികം എഴുതാതെ തന്നെ അവരുടെ കുതന്ത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും എങ്കിലും ഏതാനും ചിലത് ഈ അവസരത്തില്‍ എഴുതേണ്ടതായി വരുന്നു. 2009-2013-അവര്‍ ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരിക്കുമ്പോഴാണ് അറബ് രാജ്യങ്ങളില്‍ ജനാധിപത്യം കൊണ്ടുവരുന്നതിനുവേണ്ടി, അന്നുണ്ടായിരുന്ന അറബ് രാജ്യങ്ങള്‍ ഭരിച്ചു കൊണ്ടിരുന്ന ഭരണകൂടങ്ങളെ മറിച്ചിടാന്‍ അറബ് സ്പ്രിങ് രൂപീകൃതമായത്. ലിബിയ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അമേരിക്കന്‍ മിലിറ്ററി ഇടപെട്ടതും, ആ രാജ്യങ്ങളിലെ സമാധാനപരമായിരുന്ന അന്തരീക്ഷം താറുമാറാക്കിയതും ഹിലരിയുടെ ഭരണകാലത്താണ്. പക്ഷേ, ഈ വക കാര്യങ്ങളൊന്നും ഇതെവരെ അവര്‍ സമ്മതിച്ചിട്ടില്ല. അറബ് രാജ്യങ്ങളില്‍ ജനാധിപത്യം കൊണ്ടു വരാനുള്ള അവരുടെ ശ്രമം ലോകത്തിനുതന്നെ വിനയായി മാറിക്കഴിഞ്ഞു.

ഹിലരിയെപ്പറ്റി സാമാന്യ ജനങ്ങള്‍ മനസ്സിലാക്കാത്ത നിരവധി കാര്യങ്ങളുണ്ട്. അവയിലൊന്ന് അവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോള്‍ അവരുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഹൂമാ മഹമൂദ് അബേദിന്‍ എന്ന കഥാപാത്രം ബിന്‍ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുസ്ലീം പണ്ഡിതനായ സെയ്ദ് സൈനുള്‍ അബേദിന്റെ പുന്നാരമോള്‍ ആയിരുന്നു. 1928-ല്‍ ന്യൂഡല്‍ഹിയില്‍ ജനിച്ച അദ്ദേഹം അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍ വാനിയായില്‍ നിന്നും പി.എച്ച്.ഡി എടുത്തയാളും ലോക ഇസ്ലാം മതത്തെപ്പറ്റി ആധികാരിക ഗ്രന്ഥങ്ങള്‍ എഴുതുകയും അമേരിക്കയിലും, ലോകമെമ്പാടും മുസ്ലീം മതം പ്രചരിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ആളുമാണ്. 

മിച്ചിഗണിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 1977-ല്‍ സൗദി അറേബ്യയിലേയ്ക്കു പോയ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മുസ്ലീം മൈനോറിറ്റി അഫേഴ്‌സ് എന്ന പ്രസ്ഥാനം രൂപീകരിച്ച് ലണ്ടനിലും സൗദിയിലും പ്രവര്‍ത്തനമാരംഭിച്ചു. വാസ്തവത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് എന്ന പ്രസ്ഥാനത്തിന്റെ വിത്ത് അമേരിക്കന്‍ മണ്ണില്‍ വിതച്ച് വേരുപിടിപ്പിച്ചത് സെയ്ദ് സൈനുള്‍ അബേദിന്‍ ആണ്.  മിച്ചിഗണ്‍ ഇന്ന് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്. ഒബാമ സിറിയയില്‍ നിന്നും മറ്റ് അറബിരാജ്യങ്ങളില്‍  നിന്നും അഭയാര്‍ത്ഥികളെ കൊണ്ടു വന്ന് മിച്ചിഗണ്‍ പുനര്‍ നിര്‍മ്മാണം നടത്താനും പ്ലാനിട്ടിരുന്നു. അപ്പോഴാണ് ട്രമ്പിന്റെ വരവ്.

ട്രമ്പ് ഇന്ന് മുസ്ലീമുകള്‍ക്കും - പ്രത്യേകിച്ച് ജിഹാദിസ്റ്റുകള്‍ക്ക്-കമ്മ്യൂണിസ്റ്റുകാര്‍ക്കും,. സോഷ്യലിസ്റ്റ് അനുഭാവികള്‍ക്കും ഒരു വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്. ഒരു വശത്ത് ഹിലരി ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തെയും, സ്പാനിഷ് കമ്മ്യൂണിറ്റിയെയും ഉപയോഗിച്ച് ട്രമ്പിനെ തറപറ്റിക്കാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലീം രാജ്യങ്ങളില്ലെങ്കില്‍ അമേരിക്കയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന അവസ്ഥയില്‍ വരെ ഹിലരിയും ഒബാമയും ചേര്‍ന്ന് അമേരിക്കയെ എത്തിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ട്രമ്പും ഹുമാ അബ്ദീന്റെ പിതാവ് സെയ്ദ് സൈനുള്‍ അബേദിനും പഠിച്ചത് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലാണ്. അതുകൊണ്ടുതന്നെ ട്രമ്പിന് അദ്ദേഹത്തിന്റെ മുസ്ലീം കണക്ഷന്‍ മറ്റാരെക്കാള്‍ നന്നായിട്ടറിയാം. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലും ജോലി നോക്കിയ ട്രമ്പ് അമേരിക്കയിലും ലോകമെമ്പാടും തന്നെ നിരവധി ബഹുനില കെട്ടിടങ്ങളും, കാസിനോകളും, ഗോള്‍ഫ് കോഴ്‌സുകളും ഉള്ള ആളാണ്. പതിനായിരക്കണക്കിന് ജോലിക്കാര്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. അദ്ദേഹം പ്രസിഡന്റായാല്‍ തീര്‍ച്ചയായും അമേരിക്കയില്‍ ആകമാനം മാറ്റങ്ങള്‍ വരുമെന്ന് മറ്റ് പലരെയും പോലെ ഞാനും വിശ്വസിക്കുന്നു. അക്കാരണത്താല്‍ത്തന്നെ ഞാന്‍ ഒരു ട്രമ്പ് അനുഭാവിയുമാണ്. ട്രമ്പ് അമേരിക്കയുടെ രക്ഷകന്‍ ആയിരിക്കുമൈന്നു തന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഹിലരി പ്രവര്‍ത്തിച്ച മിക്ക മേഖലകളിലും അവര്‍ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആരെയും വശീകരിക്കാനുള്ള കഴിവും, വാക്‌സാമര്‍ത്ഥ്യവും ഉണ്ടെങ്കില്‍ കൂടി അമേരിക്കയുടെ മുമ്പോട്ടുള്ള പുരോഗതിക്ക് അവര്‍ യോഗ്യയല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ഏതായാലും ആദ്യത്തെ ഡിബേറ്റില്‍ അവര്‍ ജയിച്ചു എന്നു തന്നെ ഹിലരി ഭക്തര്‍ക്ക് അഭിമാനിക്കാം. ഇനിയും പലതും കേള്‍ക്കാനിരിക്കുന്നു. അപ്പോള്‍ സാമാന്യജനങ്ങള്‍ക്കും മനസ്സിലാകും.  അമേരിക്കയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആകാന്‍ യോഗ്യത ആർക്കെന്ന്. 

അടുത്ത ഡിബേറ്റ് നടക്കുന്നത് മിസ്സോറി സ്റ്റേറ്റിലെ സെന്റ് ലൂയിസിലുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ്. ഒക്‌ടോര്‍ 9-ാം തിയതി വൈകീട്ട് 9 മണി മുതല്‍ 10.30 വരെ (ന്യൂയോര്‍ക്ക് സമയം) സി.എന്‍. എന്‍. ലെ ആന്‍ഡേഴ്‌സണ്‍ കൂപ്പറും റാഡ് ആട്ട്‌സ് ഉം ആയിരിക്കും മോഡറേറ്റര്‍മാര്‍. പ്രസ്തുത ഡിബേറ്റ് മാന്യമായ രീതിയിലുള്ളതും കാണികള്‍ക്ക് വിജ്ഞാനപ്രദവും ആയിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. കാരണം നമ്മുടെ ലോകം ഇന്ന് ഭീകരപ്രവര്‍ത്തകരുടെ ഭീഷണിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ പുനരുത്ഥാനം ലോകനന്മയ്ക്ക് അനിവാര്യമാണ്. അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം. 


1
ന്യൂയോര്‍ക്ക്, 2016 സെപ്തംബര്‍ 26-ന് ന്യൂയോര്‍ക്കിലെ ലോങ്‌ഐലന്റിലുള്ള ഹോഫ് സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍  നടത്തിയ ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒരേ സമയം 80 മില്യനിലധികം ജനങ്ങള്‍ ടിവിയിലൂടെ കാണുകയുണ്ടായി എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു പക്ഷേ, അതിന്റെ ഇരട്ടിയിലധികം ആള്‍ക്കാര്‍ പലതരം മീഡിയകളിലൂടെ ഡിബേറ്റ് കണ്ടിട്ടുണ്ടെന്ന് നമുക്ക് അനുമാനിക്കാം. ഒരു ന്യൂയോര്‍ക്ക് നിവാസിയും, അമേരിക്കന്‍ പൊളിറ്റിക്‌സില്‍ താല്പര്യമുള്ള വ്യക്തി എന്ന നിലയിലും ആദ്യവസാനം ഡിബേറ്റ് ഞാന്‍ കാണുകയുണ്ടായി.

2008-ല്‍ ഹിലരി ക്ലിന്റണ്‍ പ്രസിഡന്റായി മത്സരിക്കാന്‍ രംഗത്തു വന്നപ്പോള്‍ അവരെ സപ്പോര്‍ട്ടു ചെയ്തു കമന്റ് എഴുതിയ എനിക്ക്,  പിന്നീട് കറുത്ത വര്‍ഗ്ഗക്കാരനായ ഒബാമ രംഗത്തു വന്നതോടെ ഒരു സ്ത്രീ പ്രസിഡന്റ് ആകുന്നതിനെക്കാള്‍ നല്ലത് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍, അതും അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തില്‍ നിന്നു പ്രസിഡന്റാകുന്നതായിരിക്കും  നല്ലതെന്നു തോന്നിയതിനാല്‍ ഒബാമയ്ക്ക് വോട്ടു ചെയ്യുകുയുണ്ടായി.

2016- നവംബര്‍ 8-ന് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഭാഗമായി ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനി ആയി തെരഞ്ഞെടുക്കപ്പെട്ട ഹിലരി ക്ലിന്റനും, റിപ്പബ്ലിക്കന്‍ നോമിനി ഡൊണള്‍ഡ് ട്രമ്പും തമ്മിലുളള ആദ്യ ഡിബേറ്റിന്റെ മോഡറേറ്റര്‍ ആയിരുന്നത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനും, അറിയപ്പെടുന്ന റിപ്പോര്‍ട്ടറും, പ്രശസ്ത ജേര്‍ണലിസ്റ്റും നടനും എന്‍.ബി.സി. ന്യൂസ് ആങ്കറും, ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവി കൂടി ആയ ലെസ്റ്റര്‍ ഹോള്‍ട്ട് ആയിരുന്നു എന്നുള്ളത് തുടക്കത്തില്‍ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. ഡിബേറ്റ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ലെസ്റ്റര്‍ ഡിബേറ്റില്‍ മുഖ്യമായും അവയില്‍ ഒന്നാമത്തേത് അമേരിക്കയുടെ പോക്ക് എങ്ങോട്ട് എന്നതിനെപ്പറ്റിയും, രണ്ടാമത്തേത് പുരോഗതി നേടുന്നതിന് ഓരോ സ്ഥാനാര്‍ത്ഥികളും സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തായിരിക്കുമെന്നും, മൂന്നാമത്തേത് അമേരിക്കയുടെ സുരക്ഷ എങ്ങിനെ ഉറപ്പു വരുത്തും എന്നീ വിഷയങ്ങളായിരിക്കും എന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഡിബേറ്റിന് മൊത്തം 90 മിനിറ്റായിരുന്നു അനുവദിച്ച സമയം.

ഹിലരി ക്ലിന്റനാണ് ആദ്യം തുടങ്ങാന്‍ അവസരം ലഭിച്ചത്. അവര്‍ കിട്ടിയ സമയം വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞ് ട്രമ്പിനെ ചൊടിപ്പിക്കാന്‍ ശ്രമിച്ചു. സാധാരണ ഗതിയില്‍ എതിരാളിയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാക്കുകള്‍ കൊണ്ട് അടിച്ചിരുത്താന്‍ കഴിവുള്ള ട്രമ്പ് പതിവില്ലാതെ വെള്ളം കുടിച്ച് തന്റെ രോഷത്തെ അമര്‍ത്താന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു. പക്ഷേ, മീഡിയക്കാര്‍ അത് ട്രമ്പ് ഡ്രഗ്‌സ് കഴിച്ചതായിട്ടു കൂടി റിപ്പോര്‍ട്ടു ചെയ്തു എന്നതാണു വാസ്തവം. ഇതിനിടെ ട്രമ്പ് ശ്വാസം വലിച്ചെടുക്കുന്നത് മീഡിയക്കാര്‍ രോഗമായി വിധിയെഴുതി. 90 മിനിറ്റില്‍ 3 ചോദ്യങ്ങള്‍ എന്നു പറഞ്ഞിരുന്ന മോഡറേറ്റര്‍ തന്നെ മുപ്പതിലധികം ചോദ്യങ്ങള്‍ പലപ്പോഴായി ട്രമ്പിനോടു ചോദിക്കുന്നതു കാണാന്‍ കഴിഞ്ഞു. അവയ്ക്കു പുറമെ 10 ലേറെ ചോദ്യങ്ങള്‍ ഹിലരി മെനഞ്ഞെടുത്ത് ട്രമ്പിന്റെ തൊലി ഉരിയാന്‍ ശ്രമിക്കുന്നതും കാണാന്‍ കഴിഞ്ഞു. അവയിലൊന്ന് ട്രമ്പ് പണം മുടക്കി വളര്‍ത്തിയെടുത്ത വെനീസ്യുലക്കാരിയായ അലീഷ്യ മച്ചാടോ എന്ന സ്പാനിഷ് വനിതയെ  മിസ് യൂണിവേഴ്‌സ് ആക്കി മാറ്റി സ്വന്തം ചിലവില്‍ വില കൂടിയ അപ്പാര്‍ട്ടുമെന്റുവരെ നല്‍കി പ്രോത്സാഹിപ്പിച്ച ട്രമ്പ് അവളെ മിസ് പിഗ്ഗി , മിസ് ഹൗസ് കീപ്പിങ്ങ് തുടങ്ങിയ പേരു വിളിച്ച് അധിക്ഷേപിച്ചു എന്ന ആരോപണമായിരുന്നു. ഏതായാലും ഡിബേറ്റിന്റെ തുടക്കം തന്നെ കാടുകയറി  എന്ന് നാമെല്ലാം കണ്ടു കഴിഞ്ഞു.

10 ബില്ല്യണ്‍ ഡോളറിന്റെ  ആസ്തിയുള്ള ട്രമ്പ് സമ്പന്നനാണെന്നു വെറുതെ പറയുന്നതാണെന്നും അതിനാലാണ് ഇതേവരെ ട്രമ്പിന്റെ ടാക്‌സ് റിട്ടേണ്‍ പ്രസിദ്ധപ്പെടുത്താത്തതെന്നും ഹിലരി പറഞ്ഞപ്പോള്‍ ഹിലരിയുടെ ഡിലീറ്റു ചെയ്തുകളഞ്ഞ 30,000 -ത്തില്‍പരം ഇ-മെയിലുകള്‍ പ്രസിദ്ധപ്പെടുന്നതു നോക്കിയിരിക്കയാണെന്നും തല്ക്കാലം തന്റെ വക്കീല്‍ പ്രസിദ്ധപ്പെടുത്തേണ്ട എന്നു പറഞ്ഞിരിക്കയാണെന്നും ട്രമ്പ് തിരിച്ചടിച്ചു.

ഇ-മെയില്‍ ചോര്‍ച്ച മുതല്‍ ക്ലിന്റണ്‍ ഫൗണ്ടേഷനില്‍ നടന്ന തിരിമറിവുകള്‍ തുടങ്ങി നിരവധി കേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ് ഹിലരി. ഏതു നിമിഷവും അവരെ അറസ്റ്റു ചെയ്യാന്‍ വരെ സാധ്യതയുണ്ട്. കാരണം, ഒരു രാജ്യത്തിന്റെ പ്രധാനപ്പെട്ട രഹസ്യങ്ങള്‍ അവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നു പദവിയിലിരുന്നപ്പോള്‍ പുറം ലോകത്തിനു കൈമാറി എന്നുള്ളത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്. ഡിബേറ്റില്‍ ട്രമ്പ് ഇക്കാര്യം ചോദിച്ചപ്പോള്‍ ഹിലരി കുറ്റം സമ്മതിക്കുകയുണ്ടായി.

ഏതായാലും ഒരു രാജ്യത്തിന്റെ രഹസ്യങ്ങളടങ്ങിയ ഇ-മെയിലുകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് പ്രസിഡന്റ് ആകാന്‍ എത്രമാത്രം യോഗ്യതയുണ്ടെന്ന് അമേരിക്കയിലെ വിവരമുള്ള വോട്ടര്‍മാരാണ് തീരുമാനമെടുക്കേണ്ടത്.

ഹിലരി പിന്നീട് പൊക്കിയെടുക്കാന്‍ ശ്രമിച്ചത് ഒബാമയുടെ ബര്‍ത്തു സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച കാര്യമാണ്. വാസ്തവത്തില്‍ അവയൊന്നും ഡിബേറ്റിലെ വിഷയങ്ങളേ അല്ലായിരുന്നു. 2008-ല്‍ ഒബാമയ്‌ക്കെതിരെ ഹിലരി മത്സരിച്ചപ്പോള്‍ അവര്‍ക്കു പണവും നല്‍കി സഹായിച്ച ആളാണ് ട്രമ്പ്. ഒബാമയുടെ പ്രശ്‌നം ആദ്യം പൊക്കിയെടുത്തത് ഹിലരിയാണ്. പക്ഷേ, ട്രമ്പ് അത് ഒരു വിവാദ വിഷയമായി ലോകത്തിനു മുമ്പില്‍ കൊണ്ടു വരുകയും ഒബാമ ജനിച്ചത് അമേരിക്കയിലല്ലെന്നു കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചു. വാസ്തവത്തില്‍ ഒബാമ ജനിച്ചത് ഹവായിലാണെന്നുള്ള വസ്തുത പിന്നീടാണ് ജനങ്ങള്‍ക്കു മനസ്സിലായത്. ഹവായി എന്നാണ് അമേരിക്കയുടെ കൈവശമായതെന്നും, അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹവായി എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ എന്നും ചരിത്രവിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ നോക്കിയാല്‍ ട്രമ്പ് പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു മനസ്സിലാക്കാനാവും.

തുടക്കത്തില്‍ത്തന്നെ ചോദ്യങ്ങളെല്ലാം തന്നെ ട്രമ്പിനെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു എന്നു ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ. എങ്ങനെ ട്രമ്പിന് ബിസിനസ്സുകള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനാവുമെന്നും, തൊഴിലവസരങ്ങള്‍ എങ്ങനെ ഉണ്ടാക്കാനാവും എന്നും ഒരു കാര്യമാത്ര പ്രസക്തമായ ചോദ്യം മോഡറേറ്റര്‍ ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി ബിസിനസ്സുകാര്‍ക്ക് ടാക്‌സ് ഇളവു ചെയ്തുകൊടുത്തും, അവര്‍ക്കു ബിസ്സിനസ്സു ചെയ്യാനുള്ള എല്ലാ തടസ്സങ്ങളും എടുത്തു കളഞ്ഞും  മെക്‌സിക്കോയയിലേയ്ക്കും മറ്റു  രാജ്യങ്ങളിലേയ്ക്കും പോയ ബിസിനസ്സുകാരെ മുഴുവന്‍ തിരികെ കൊണ്ടുവരാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞെങ്കിലും ട്രമ്പിന്റെ ഐഡിയാ അമേരിക്കയില്‍ നടക്കാന്‍ പോകുന്നില്ലെന്നും 'Trumped up Trickle down'എന്നു പറഞ്ഞ് കളിയാക്കാനാണ് ഹിലരി ശ്രമിച്ചത്. 

അതായത്, ട്രമ്പ് സമ്പന്നന്മാരെ  പ്രതിനിധാനം ചെയ്യുകയേ ഉള്ളൂ എന്നും സാധാരണക്കാര്‍ക്ക് അതുകൊണ്ട് യാതൊരു നന്മയും ഉണ്ടാവുകയില്ലെന്നുമാണ് ഹിലരിയുടെ പക്ഷം. വാസ്തവത്തില്‍ സമ്പന്നന്മാര്‍ ബിസിനസ്സ് ചെയ്യുന്നില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ തൊഴിലുകള്‍ കൊടുക്കാനാവും. ഓരോ വോട്ടര്‍മാരും ചിന്തിക്കേണ്ട കാര്യമാണ്. രാജ്യത്തെ നേരായ മാര്‍ഗ്ഗത്തിലേയ്ക്കു നയിക്കണമെങ്കില്‍ സമ്പന്നരായ  ബിസിനസ്സുകാര്‍ കൂടിയേ തീരു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റു രാജ്യങ്ങളായിരുന്ന ചൈനയും, റഷ്യയും എന്തിനേറെ ക്യൂബവരെ ഇന്ന് ക്യാപിറ്റലിസത്തിന്റെ വഴിയിലേയ്ക്കു നീങ്ങിയിരിക്കുമ്പോള്‍ രാജ്യത്തെ ഒരു വെല്‍ഫെയര്‍ രാജ്യമാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഹിലരി ക്ലിന്റണും കൂട്ടരും പ്രവര്‍ത്തിക്കുന്നത് എന്നുള്ള കാര്യം വളരെ വ്യക്തമായിക്കഴിഞ്ഞു.

തുടരും 


Join WhatsApp News
thomas Kuttipurathu 2016-10-03 11:49:45
Good report Thomas. We will read the next one too.
Jose Kurian 2016-10-03 12:26:13
Mr. Thomas You are 100 % right.
G. Manimala 2016-10-03 12:41:11
Very good report. But the blind supporters of Hillary in our community will not understand the facts.
Let us wait until November 8 for the outcome of American choice.
kkj 2016-10-03 12:42:38
Thomas chetta, please read The New York Times "The Opinion Pages" every day. You will get a true and clear image of Trump.
Newyorkan 2016-10-03 13:08:13
Trump stinks.
Independent 2016-10-03 13:14:43
Hillary Clinton emerges from the first presidential debate with a five-point lead over Donald Trump in the race for the presidency, having narrowed the enthusiasm gap between her supporters and Trump's, and holding broad advantages over the Republican nominee as the candidate with the right temperament and preparation for the job, according to a new CNN/ORC poll.
Cheriyan 2016-10-04 03:42:16
എനിക്കും കൂവള്ളൂരിനെ കുറേ നാളായിട്ടറിയാം. കൂവള്ളോർ ട്രംപിനെ സപ്പോർട്ട് ചെയ്യുന്നത് വളരെ ഖേദകരം തന്നെ.  ഓരോ ദിവസവും ട്രംപിന്റെ തട്ടിപ്പിന്റെ കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . ട്രംപ് അധികാരത്തിൽ വരുന്നത് ലോക സമാധാനത്തിന് അപകടകരമാണ് 

thomas koovalloor 2016-10-03 19:19:00
If any of you want to learn real politics watch tomorrow's debate between two prominent attorneys. News will come in Tomorrow's Emalayalee. Then you decide who is fit for america- HILLARY OR DONALD TRUMP. Why you are searching CNN OR NEW YORK TIMES, THEY AREY SIMPLY LYING.
Hillary Fan 2016-10-03 19:33:31
ട്രമ്പെന്ന നാടകത്തിൻ 
അവസാന രംഗം കഴിഞ്ഞു 
അരങ്ങതിൽ ആളൊഴിഞ്ഞു 
കാണികൾ വേറ് പിരിഞ്ഞു .................

കൂവള്ളൂർ ഇനി ഈ പാട്ട്പാടുന്നതായിരിക്കും നല്ലത് 
ഇയാള് മൃഗീയമായി പാരാജയപ്പെടും എന്നോർക്കുമ്പോൾ 
വല്ലാത്ത ദുഃഖം തോന്നുന്നു

Joseph 2016-10-03 20:20:29
ശ്രീ കൂവള്ളൂരിനെ നാലഞ്ച് വർഷമായി അറിയാം. ഉറച്ച മനസും നേതൃപാടവുമുള്ള നല്ലയൊരു യോഗാഗുരുവും വിപ്ലവകാരിയും എഴുത്തുകാരനും പ്രവചിക്കാനുള്ള ശക്തിവിശേഷവുമുണ്ട്. വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും അദ്ദേഹം പറയുന്നത് സംഭവിക്കാനാണ് സാധ്യതകളേറെയുള്ളത്‌.  വൈവിദ്ധ്യ രാഷ്ട്രീയ ശാസ്ത്രങ്ങളായ കമ്യൂണിസം കേരളത്തിലും, ബിജെപി കേന്ദ്രത്തിലും വരാൻ അദ്ദേഹം ആഗ്രഹിച്ചു. അതുപോലെ സംഭവിക്കുകയുമുണ്ടായി. ഇത്തവണ മുറുകെ പിടിച്ചിരിക്കുന്നത് ട്രംപിനെയാണ്. ട്രംപിന് യാതൊരു സാധ്യതയുമില്ലായിരുന്ന പ്രൈമറി മത്സരങ്ങളിലും കൂവള്ളൂരിന്റെ  പിന്തുണ ആദ്യം മുതൽ ട്രമ്പിനായിരുന്നു. ശ്രീ കൂവള്ളൂരിന്റെ ദൃഢമായ വിശ്വാസം മൂലവും അദ്ദേഹത്തിൻറെ ഈ ലേഖനത്തിലുള്ള ഉള്ളടക്കത്തിൽനിന്നും ഹിലാരിയെ പിന്തുണയ്ക്കുന്നവരോട് നവംബറിൽ ട്രംപ് ജയിക്കുമെന്ന വാർത്ത പറയുന്നതിൽ വിഷമവുമുണ്ട്. 

ഇത് സമ്മതിക്കാത്ത വായനക്കാർ അങ്ങനെ സംഭവിക്കില്ലാന്നും ഒരു പക്ഷെ വിഡ്ഢിയായ ഒരു പ്രസിഡന്റ് വരുന്നുവെന്ന് പറഞ്ഞുകൊണ്ട് പരിഹസിക്കുന്നുമുണ്ടാവാം. അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടെന്ന സ്വപ്നലോകത്തിൽ അവർ പറയുന്നത് മാത്രം ശരിയെന്നു വിശ്വസിക്കും. ലോകം ബഹുമാനിക്കുന്ന സ്ത്രീ, കുട്ടികളെ പരിചരിക്കാനും അവരുടെ ആരോഗ്യ പരിപാലനം ശ്രദ്ധിക്കാൻ കഴിവുള്ളവരും ഒബാമയുടെ ലെഗസി പിന്തുടരാൻ ഭരണനൈപുണ്യമുള്ളവരും, അങ്ങനെ അടുത്ത നാലുവർഷത്തേയ്ക്കുള്ള പ്രസിഡന്റായി നിങ്ങൾ അവരെ മനസിൽ പ്രതിഷ്ഠിച്ചുവെന്നും അറിയാം. ഭൂരിപക്ഷം വോട്ടർമാർ സ്ത്രീകളായതുകൊണ്ട് അവർ ജയിക്കുമെന്ന തോന്നലുമുണ്ടാകാം. സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നതും അവരുടെ ജയസാധ്യതയെ ചിലർ വിലയിരുത്തുന്നു.  എന്തെല്ലാം ടെലിവിഷൻ പരസ്യങ്ങളുണ്ടെങ്കിലും അവരുടെ ഡിബേറ്റിന്റെ വിജയങ്ങളും അവർക്കുവേണ്ടിയുള്ള കൊട്ടിഘോഷങ്ങളും ട്രംപിനെ വൈറ്റ്ഹൌസിൽ എത്തിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പോവുന്നില്ല.  

മിഷിഗനും ഒഹായോയും പെൻസിൽവേനിയായും വിസ്കോൺസിനും പാരമ്പര്യമായി ഡെമോക്രാറ്റിക് സംസ്ഥാനങ്ങളായിരുന്നു. അവിടെയെല്ലാം 2010 മുതൽ റിപ്പബ്ലിക്കന്മാരാണ് ഗവർണർമാർ. പെൻസിൽവേനിയ മാത്രം അവസാനം ഡെമോക്രാറ്റിനെ ഗവർണറായി തെരഞ്ഞെടുത്തു. ഈ നാല് സ്റ്റേറ്റുകളിലും ട്രംപ് ഹിലാരിയുടെ റേറ്റിംഗിനേക്കാൾ വളരെ മുമ്പിലാണ്. ഒഹായോയിൽ തുല്യമായും. മിഡ് വെസ്റ്റിലുള്ള വ്യവസായ സ്റ്റേറ്റുകൾ ക്ലിന്റണെ അനുകൂലിക്കുന്നില്ല. ഫോർഡ് കമ്പനി മിഷിഗണിൽ നിന്ന് മെക്സിക്കോയിൽ പോയാൽ അവരുടെ മെക്സിക്കോയിൽ നിർമ്മിച്ച കാറിനു മുപ്പത്തിയഞ്ചു ശതമാനം വ്യവസായ നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി കഴിഞ്ഞു. ഇത് മിഷിഗണിലെ തൊഴിലാളികൾക്ക് നല്ലൊരു വാർത്തപോലെയാണ്. ബിഗ് ആപ്പിളിൽ നിന്നുകൊണ്ട് ട്രംപ് പറഞ്ഞു, ചൈനയിലെ ഐഫോൺ മാർക്കറ്റ് തകർത്തുകൊണ്ടു അമേരിക്കയിൽ നിർമ്മിക്കും.

2012 -ൽ മിറ്റ് റോംനിക്കു നഷ്ടപ്പെട്ടത് 64 ഇലക്ട്രോ വോട്ടിനായിരുന്നു. ഈ നാല് സ്റ്റേറ്റുകളിലെ വോട്ടുകൾ ലഭിച്ചിച്ചിരുന്നെങ്കിൽ മിറ്റ് റോംനി അമേരിക്കയുടെ പ്രസിഡണ്ടാകുമായിരുന്നു. ഐഡാഹോ മുതൽ ജോർജ്ജിയാ വരെയുള്ള സ്റ്റേറ്റുകൾ ഒരിക്കലും ഹിലാരിക്ക് വോട്ടു ചെയ്യാൻ പോവുന്നില്ല. ഫ്ലോറിഡായും, വെർജീനിയായും കൊളോറോഡയും അദ്ദേഹത്തിനാവശ്യമില്ല. പെൻസിൽവേനിയ, ഒഹായോ, വിസ്കോൺസിൻ, കൊളോറാഡോ നാല് സ്റ്റേറ്റുകൾ കയ്യടക്കിയാൽ ട്രംപ് ജയിക്കും. 

ഹിലാരി നല്ലൊരു സ്ത്രീയാണ്. പക്ഷെ അവർ ഇറാക്ക് യുദ്ധത്തെ പിന്താങ്ങി വോട്ടു ചെയ്തു. അതുമൂലം അമേരിക്കൻ സാമ്പത്തികം തന്നെ നിലം പരിശായി പോയിരുന്നു. ഇന്ന് നമ്മുടെ വലിയ പ്രശ്‍നം ട്രമ്പല്ല, ഹിലാരി തന്നെയാണ്. അവരെ വിശ്വസിക്കാൻ കൊള്ളരുതാത്തവരെന്നു അമേരിക്കയിലെ എഴുപതു ശതമാനം വോട്ടർമാർ ചിന്തിക്കുന്നു. നിരാശരായ അനേക സാൻഡേഴ്‌സ് വോട്ടുകൾ ഹിലാരിക്ക് നഷ്ടപ്പെടാനാണ് സാധ്യത. ശ്രീ കൂവള്ളൂരിന്റെ ചിന്തകൾ നവംബറിൽ യാഥാർഥ്യമാകുമെന്നു ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും വിശ്വസിക്കേണ്ടിയിരിക്കുന്നു.  
Trump Dump 2016-10-03 20:23:38
Go to hell with Trump. 
andrew 2016-10-04 06:43:08

Trump supporters ?- seriously too dumb to know they are dumb.

How the hell can anybody call themselves intelligent when they’re supporting Donald Trump? It’s a question that baffles people who are able to think critically, able to read and comprehend both history and current events, and able to see through Trump’s thin facade of know-it-all-ism and deep into what he is – an ignorant, narcissistic, and dangerous conman.

Trump supporters not only don’t see this, they’re happy that there’s someone running for president that thinks exactly like them. You may present facts, figures, charts, studies, and more, all from the most reputable sources there are, and prove that their lord and savior is wrong, and you’ll still get shot down. They get much of their information from fringe right-wing blogs and conspiracy sites, but that’s not all of it. Many of Trump’s supporters are seriously too dumb to know they’re dumb. It’s called the Dunning-Kruger effect, and it’s an unshakeable illusion that you’re much smarter, and more skilled and/or knowledgeable, than you really are.

 They labor under the illusion that their knowledge about things is at least as good as, if not better than, the actual facts. These people, though, their knowledge isn’t just superior – they live in an illusion & believe it’s superior even to those who have intimate and detailed knowledge of the subject at hand. Trump himself has exemplified this countless times, such as when he claimed he knows more about ISIS than even our military generals do. His fans simply take his word for it, and believe that because he knows, they know. They are literally incapable of seeing that they don’t know.


people who are unskilled in [intellectual and social domains] suffer a dual burden: Not only do these people reach erroneous conclusions and make unfortunate choices, but their incompetence robs them of the meta cognitive ability to realize it.”

So basically, yes, it’s possible to be too dumb to realize you’re dumb. The researchers attribute that huge discrepancy to a literal inability to distinguish accuracy from error. Or, to put it another way, those who are the most lacking in skills and knowledge are the least able to see it.

Trump is completely inept, and his supporters are way too poorly-informed to know that he’s inept, and too dumb themselves to know how dumb they are.

That’s why Trump’s supporters are so sure they’re smart and their candidate is smart; end result- they won’t listen to reason. The effect is strong in these people.”

The above facts are true with religious fanatics too.

So dear friends – fear what we face now. But fight until we win.

Moothappanforjustice 2016-10-04 06:25:44

Trump is the subject. Not trump supporter s ignorance. Trump capitalism, conservatism, anti- establishmentalism. Trump has business all over the world, with no psych problem. Challenge Trump, without bringing your EGO in bringing your psych. 101 course.


andrew 2016-10-04 04:19:27

A well-supported theory from social psychology, called Terror Management Theory, explains why Trump’s fear mongering is doubly effective.

The theory is based on the fact that humans have a unique awareness of their own mortality. The inevitably of one’s death creates existential terror and anxiety that is always residing below the surface. In order to manage this terror, humans adopt cultural worldviews — like religions, political ideologies, and national identities — that act as a buffer by instilling life with meaning and value.

andrew 2016-10-04 04:26:32
those who support Donald Trump do so because of ignorance — basically they are under-informed or misinformed about the issues at hand. When Trump tells them that crime is skyrocketing in the United States, or that the economy is the worst it’s ever been, they simply take his word for it.
ബുദ്ബുദാനന്ദ സ്വാമികൾ 2016-10-06 03:49:30
ഏറ്റവും വലിയ അറിവ് അറിയുന്നതൊന്നും അറിവല്ല എന്ന അറിവാണ് . ന്യുയോർക്ക് പോലെയുള്ള തിരക്കുള്ള നഗരത്തിൽ ശ്വാസോച്ഛാസത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു , പത്മാസനത്തിൽ ഇരിക്കണ്ടവർ അനാവശ്യമായി ട്രംപിനെപ്പോലുള്ള ഉദ്ധ്ണ്ടാമാരുമായി കൂട്ടുകൂടി ബഹളം വൈയ്ക്കുന്നത് യോഗ അല്ല ശിഷ്യാ. ശിഷ്യാ നീ യോഗ അഭ്യസ്സിക്കുകയാണെങ്കിൽ ശീര്ഷാസനത്തിൽ തുടങ്ങുന്നതായിരിക്കും നല്ലത്. 

വിദ്യാധരൻ 2016-10-04 10:34:28


നാല് വർഷമായി ഒരാളെ അറിയാം എന്ന് പറയുന്നതും ട്രംപിന് വോട്ട് ചെയ്യുന്നതും ഒരുഅപോലെയാണ്. അതിനു കാരണം അറിവില്ലായ്മയാണ്. (ആൻഡ്റൂ എന്ന വ്യക്തി അതിനെക്കുറിച്ചു എഴുതിയിരിക്കുന്നത് വായിക്കുക) പിന്നെ അറിയേണ്ടത്,  വിപ്ലവകാരിയും യോഗഗുരുവും എങ്ങനെ ഒരുമിച്ചു പോകും? യോഗസൂത്രയുടെ ഉപജ്ഞാതാവ് എന്ന് പറയുന്നത് പതഞ്‌ജലിയാണെന്നാണ് .പുരാവൃത്തം.  ഭഗവാൻ വിഷ്‌ണു ധന്വന്തരിയായി അവതരിച്ച് മനുഷ്യരുടെ രോഗവിമുക്തിക്കുള്ള ആയുർവേദം നിർദേശിച്ചെങ്കിലും അത് പരിപൂർണ്ണമായ രോഗവിമുക്തിക്ക് സഹായിക്കാത്തതുകൊണ്ടു  മുനിമാരും ഋഷിമാരും വീണ്ടും വിഷ്ണുവിനെ സമീപിച്ചിട്ട് എന്തുകൊണ്ട് രോഗികൾക്ക് ആയൂർവേദംകൊണ്ട് പരിപൂർണ്ണ സുഖം ലഭിക്കുന്നില്ല എന്ന് ചോദിച്ചു. അപ്പോൾ ഭഗവാൻ കൊടുത്ത ഉത്തരം, "എല്ലാ രോഗവും ശാരീരികമല്ല കൂടുതൽ ആഴത്തിൽ അതിനെ വിശകലനം ചെയ്യതാൽ അത് മനസീകവും വൈകാരികവുമാണന്ന് മനസിലാക്കാൻ കഴിയും. അതിന്റെ അടിസ്ഥാന കാരണം  കോപം, രോഷം, അമര്‍ഷം, ദേഷ്യം, കാമം, അത്യാഗ്രഹം, അസൂയ, ഒക്കെയാണ് എന്ന് മനസിലാക്കാം.  ഇത്തരം വികാരങ്ങളെ അടക്കി  ഭഗവാൻ വിഷ്‌ണു പതഞ്‌ജലി എന്ന അവതാരത്തിലൂടെ യോഗസൂത്ര മനുഷ്യരാശിക്ക് വെളിപ്പെടുത്തി  പരിപൂർണ്ണ രോഗവിമുക്‌തിക്കുള്ള മാർഗ്ഗങ്ങൾ നിർദേശിച്ചു

ട്രംപും ട്രംപിന്റെ അനുയായികളും അടക്കം എല്ലാവരും കോപം, രോഷം, അമര്‍ഷം, ദേഷ്യം, കാമം, അത്യാഗ്രഹം, അസൂയ തുടങ്ങിയ വൈകാരിക ന്യൂനതകലുള്ളവരാണ് എന്നാണ് പറയപ്പെടുന്നത്.  ട്രംപിനെ തന്നെ, ആന്ദ്രയോസ് പറഞ്ഞതുപോലെ  വിമര്‍ശനബുദ്ധിയോടെ പഠിച്ചാൽ മേൽപ്പറഞ്ഞ പല വൈകാരിക പോരായ്മകളും കാണാൻ കഴിയും. പെട്ടെന്നു കോപിക്കുന്ന ഒരാളാണ് ട്രംപ്, കാമം വളരെ കലാശാലായ വ്യക്തിയാണ്. അതിന്റെ ശാന്തിക്ക് വേണ്ടിയാണ് അയാൾ സൗന്ദര്യ മത്സരങ്ങൾ സംഘടിപ്പിക്കുകയും, അയാളുടെ മൂന്നു ഭാര്യമാരെ കണ്ടെത്തുകയും ചെയ്തത്.  വിശ്വാസ വഞ്ചനയിൽ ഉണ്ടാക്കണം എന്നുള്ള ചിന്ത ഈ അത്യാഗ്രഹത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. ഇദ്ദേഹത്തെ പിന്തുണക്കുന്ന സാധാരണക്കാരായ, കൂടുതലും വെളുത്ത വർഗ്ഗക്കാരായ,  മനുഷ്യരെക്കുറിച്ചും പറയുന്നത് ഇയാൾ ക്ലിന്റനെയും കടത്തിവെട്ടും.  അതുപോലെ അത്യാഗ്രഹിയാണ്, ഏതു വിധേനയും പണം വിദ്യാഭ്യാസം ഇല്ലാത്തവരും സ്വന്ത പരാജയങ്ങൾക്ക് കാരണം മറ്റുള്ളവരാണെന്നു ധരിക്കുന്നവരുമാണെന്നാണ്. അരവും അരവും കിന്നരം എന്ന് പറയുന്നതുപോലെ, ട്രംപും ട്രംപിന്റെ അനുയായികളും ചേർന്നാൽ, പതഞ്‌ജലി പറഞ്ഞത്‌പോലെ രോഗം അതിന്റെ മൂർദ്ധന്യാവസ്തയിൽ എത്തിയിരിക്കുന്നു എന്നർത്ഥം. രോഗാതുരമായ ഒരു വ്യക്തിയെ ഒരു യോഗഗുരു പിന്താങ്ങുന്നെങ്കിൽ, അദ്ദേഹത്തിൻറെ യോഗായെ പുനർഅവലോകനം ചെയ്യേണ്ടതാണ്.

തോമ്സ് കൂവള്ളൂർ മനുഷ്യജീവികളോട് സഹാനുഭൂതിയുള്ള ഒരാളായിട്ടാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഈ ട്രംപിന്റെ കൂടാരത്തിൽ എങ്ങനെ വന്നുപെട്ടു അതുപോലെ അദ്ദേഹത്തിൻറെ യോഗ ചിന്തകൾ എങ്ങനെ ട്രംപിൻറെ ആദര്ശാങ്ങളുമായി ചേരുന്നു പോകും  എന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് .  നിങ്ങൾ ആർക്ക് വോട്ടു ചെയ്യണം എന്നത് നിങ്ങളുടെ തീരുമാനം പക്ഷെ, ഇപ്പോൾ ഉള്ള വ്യക്തി, ലോകംമുഴുവനും ഉറ്റുനോക്കുന്ന അമേരിക്കയുടെ പ്രെസിഡന്റാകാൻ യോഗ്യനോ യയോഗ്യത ഉള്ളവളോ  എന്നത് വളരെ കൂലംകക്ഷമായി ചിന്തിച്ചെടുക്കേണ്ട തീരുമാനമാണ്. ലോകത്ത് അരാജകത്വം സൃഷ്ടിക്കാൻ എല്ലായിപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്ന  പൂട്ടിൻ, കിം ജോങ് അൺ തുടങ്ങിയ വ്യക്തികളെ ആരാധിക്കുന്ന ട്രമ്പ് ഒരിക്കലും അതിന് യോഗ്യനല്ല


Independent 2016-10-04 10:59:38
Biden on Trump: 'He's not a bad man, but his ignorance is so profound' 
Matt NY 2016-10-05 06:39:06
ജസ്റ്റിസ് ഫോർ ഓൾ-ന് വേണ്ടി നിലകൊണ്ട കൂവള്ളൂർ ഇപ്പോൾ ശ്രമിക്കുന്നത് ജസ്റ്റിസ് ഫോർ ട്രമ്പിനാണെന്നു തോന്നുന്നു
യാഥാർഥ്യം 2016-10-05 06:26:55

Very difficult for most of the Mallus to understand, what Bill Clinton said. Without knowing any facts or reality they will say, we need Hillary Hillary. 


Bill Clinton criticized President Barack Obama's signature policy reform Monday.

Speaking at a Democratic rally in Flint, Michigan, the former president ripped into the Affordable Care Act (ACA) for flooding the health care insurance market and causing premiums to rise for middle-class Americans who do not qualify for subsidies.

"So you've got this crazy system where all of a sudden 25 million more people have health care and then their premiums doubled and their coverage cut in half. It's the craziest thing in the world," Clinton said.

പ്രതിയോഗി 2016-10-04 19:17:08
എന്തിനാ വിദ്യാധരാ പാവം കൂവള്ളൂരിനെ ഞെരിക്കുന്നത്? അദ്ദേഹം ഒരു പക്ഷെ നിങ്ങൾ പറയുന്നതുപോലത്തെ യോഗാ ഗുരു ഒന്നും ആയിരിക്കില്ല. കമ്മ്യൂണിറ്റി കോളേജിൽ നിന്ന് യോഗായുടെ ഡിഗ്രി വല്ലതും എടുത്തതായിരിക്കും .

സ്വതന്ത്രൻ 2016-10-04 20:01:10
കൂവെള്ളൂർ പ്രതിയോഗിയുടേം വിദ്യാധരന്റേം ആരോപണത്തിന് മറുപടി പറയണ്ടത് വളരെ അത്യാവശ്യമാണ്.  ട്രംപിന്റെ ചില സ്വഭാവങ്ങൾ കാണുമ്പോൾ എനിക്ക് ചൊറിഞ്ഞു കേറിവരും. ഇത് എന്റെ ഉള്ളിൽ ട്രമ്പിനോടുള്ള വെറുപ്പും വിദ്വഷവും കൊണ്ടാണന്നറിയാം. ഏതു യോഗ സൂത്രയാണ് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ പാടിയത് കൂവെള്ളോരേ . ഒരു പക്ഷെ എന്റെ വെറുപ്പ് മാറ്റാൻ കഴിഞ്ഞാൽ കാലുമാറി ട്രംപിന് വോട്ട് ചെയ്യതെന്നിരിക്കും 
The real Truth 2016-10-05 07:10:46
മല്ലുവിനെ മുഴുവൻ അടച്ചു  കുറ്റം പറയുന്ന യാഥാർഥ്യം 'കാളപെറ്റെ കയറെടുത്തോ എന്ന് പറഞ്ഞത്പോലെയാണ്. ബിൽക്ലിന്റൺ പറഞ്ഞതിന്റെ അർഥം മുഴുവൻ മനസിലാക്കുന്നതിന് മുൻപ് ഈ ബുദ്ധിജീവി അയാളുടെ കമ്മന്ടമായി പുറത്തുവന്നു കഴിഞ്ഞു. ഒബാമകെയറിന് പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന കാര്യം ഒബാമയും സമ്മതിക്കുന്ന സത്യമാണ്. ഹില്ലരി-കെയിൻ ടീമും പറയുന്ന ഒന്നാണ് ഒബാമ കെയറിന്റെ കുറവുകൾ നികത്തി കൂടുതൽ  കാര്യക്ഷമമാക്കണം എന്ന്.  ഇതാണ് മുൻ പ്രസിഡന്റ് ക്ലിന്റൺ  പറഞ്ഞത്.  പക്ഷെ എന്ത് ചെയ്യാം ട്രംപ് യുണിവേസിറ്റിയിൽ  ക്രാഷ് കഴിഞ്ഞു  കഴിഞ്ഞു വന്നവർ സത്യത്തെ വളച്ചൊടിച്ചു 'യാഥാർഥ്യം' എന്ന പേരിൽ ഇറക്കി വിടുകയാണ്.  ട്രംപിന്റെ, വിദ്യാഭ്യാസമില്ലാത്ത അനുയായികളുടെ തലയിൽ ഇത്തരം തെറ്റുധാരണകൾ കുത്തിവച്ച് അങ്കലാപ്പുണ്ടാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്
MN 2016-10-05 08:04:17
Well it turns out, if you refuse to acknowledge any of the horrible things that Donald Trump has actually said, then it's pretty easy to defend him.
This was the main takeaway from the vice presidential debate. Over and over again, Democratic VP nominee Tim Kaine tried valiantly to hold Republican Mike Pence accountable for the misogynistic, xenophobic, anti-Muslim, pro-Putin things that his running mate Donald Trump has said. And over and over again, Pence acted like Kaine was not only making these things up but, in so doing, actually perpetrating a campaign of insults simply by repeating the things that Donald Trump had said yet Mike Pence refused to acknowledge. I'm pretty impressed that Kaine's head didn't explode. Mine certainly came close.
Thomman 2016-10-05 07:47:52
Mr. Koovallor said the truth. Almost all media is against Trump because they all like to have a Democrat as President for their own benefit. The only problem Trump has he doesn't talk like a politician like Hillary because he is not a politician. His style may not be attractive but he says the truth. Hillary is all lies. She doesn't want to reveal the 33,000 private emails, why? If Hillary wins, we will be facing what France and Belgium facing right now. I think you got the point! Vote for Trump!
yogavidya 2016-10-05 21:17:18
ട്രമ്പ് അനുയായികളിൽ ഭൂരിഭാഗത്തിനും വിദ്യാഭ്യാസം കുറവാണന്നു പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. യോഗവിദ്യാഭ്യാസവും അതിൽ പെടുമോ?
പാസ്റ്റർ മത്തായി 2016-10-05 10:08:46

യേശു എന്റെ രക്ഷകൻ
അവൻ എന്നെന്നും മതിയാവാൻ എന്ന രീതി)

ട്രംപ് എന്റെ രക്ഷകൻ
അവൻ എന്നും മതിയായവൻ
വെട്ടിപ്പിലും തട്ടിപ്പീലും
അവൻ എന്നെ താങ്ങിടുമേ
മൂന്ന് തവണ പെണ്ണുകെട്ടി ഞാൻ
ഉപേക്ഷിച്ചു നടന്നിടുമ്പോൾ
അവൻ എന്റെ റോൾ മോഡലായി
പണത്തിനായി ബുദ്ധിമുട്ടിയപ്പോൾ
അവൻ വഴി കാട്ടിയായി
പാപ്പരായി ഞാൻ കറങ്ങിടുമ്പോൾ 
ബാങ്ക്റപ്‌സി കാണിച്ചവൻ
അങ്കിൾ സാമിനെ വഞ്ചിക്കുവാൻ
ലൂപ്പ്ഹോൾ കാണിച്ചവൻ
അവൻ എന്നും മതിയവൻ
അവൻ എന്റെ കോട്ടയും
ബലവും താൻ അവൻ എന്നും മതിയായവൻ


Anthappan 2016-10-05 11:48:14
Paying tax is civic duty and Trump failed.  He wants to build the infrastructure, wall between USA and Mexico, build the military, cut the tax and make America great again; but how?  Moronic people are after him.
ശിഷ്യൻ 2016-10-06 06:22:26
അതെന്താണ് സ്വാമിജി  ശീര്ഷാസനത്തിൽ നിന്ന് യോഗ ചെയ്യാൻ പറയുന്നത്?
ബുദ്ബുദാനന്ദ സ്വാമികൾ 2016-10-06 06:55:46
ശിഷ്യ നീ ഇപ്പോൾ കാണുന്നതൊന്നും സത്യമല്ല. ട്രംപിന്റെ യഥാർത്ഥ രൂപഭാവങ്ങളെ കാണണമെങ്കിൽ നീ ശീര്ഷാസനത്തിൽ നിന്ന് കാണണം. അപ്പോഴേ സത്യം കാണാൻ കഴിയൂ. എന്റെ സുഹൃത്തും യോഗഗുരുവുമായ കൂവള്ളൂർ പത്മാസനത്തിൽ ഇരുന്നു കാര്യങ്ങളെ കാണാൻ ശ്രമിക്കുന്നത് കൊണ്ടാണ് കുഴപ്പം.  അദ്ദേഹം ആ തെറ്റ് തിരുത്തി ശീര്ഷാസനത്തിൽ നിന്ന് കാര്യങ്ങളെ കാണാൻ ശ്രമിക്കുമെന്ന് നോം പ്രേത്യാശിക്കുന്നു.
സുഖിനോ ഭവന്തൂ

Anthappan 2016-10-06 07:48:58

Is anyone worried about America's $19 trillion debt?

Trump will add 5.3 trillion dollars in the decade whereas Hillary will add 200 billion

Trump calls himself the "king of debt." He has borrowed heavily from banks over the years for his various property deals, some of which have ended in disaster.

Think folks think before you vote

don't get excited about few Indian millionaires supporting Trump. For them Trump becomes the president or not is not a matter.  All they want is to have a connection to him and that is the way the business folks think.  They are trying to exploit the ruthless Trump's connections through out the world in business for their advantage.  But for ordinary Americans, a person like Trump is not good. Though he claims that as a business man he used the tax loopholes to take advantage.  But that is not all the successful business people do in USA.  They pay their fare share of tax to the country and build up business.  Warrant Buffet, Michael Bloomberg , Mark Cuban, Oprah Winfrey, George Soros and many billionaires are supporting Hillary not because they not smart but they have a conscience of justice to the society. 

Ask your conscience what is your civic duty; give tax or not to give tax?

Varughese George 2016-10-06 20:00:10
Which candidate is supporting the killing of innocent defenseless babies at mother's womb? which candidate supports man marrying man and woman marrying woman?
Clinton was a governor of a small state with a budget less than some of the county Governments? He then became the President. What kind of business they owned to become multi million rich? What percentage of money they collected for the foundation go for charity?  How many millions Clintons collected for Haiti relief and how much they spend there? Why the banks and corporations gave Hillary millions for half an hour speech. What did she say to receive the millions. Was that all bribes? Why the Arab Kings giving her multi million donations? Is it all kick backs?
Why she destroyed the emails and even the gadgets? What did she do for the American people after spending her entire life in public service?
How many more interns will be subjected for sexual abuse?


George varghese 2016-10-06 20:20:15
Which candidate had illegal business with Russia? Which candidate bankrupted six times and destroyed small contractors and their life? Which candidate refused rent apartment for black? Which candidate used the charity foundation money for personal use? Which candidate said Mexicans are rapist and drug dealers? Which candidate abuse women? Which candidate doesn't want release tax? Which candidate evaded tax and made millions of dollars? Which candidate had the fraud university and extracted money from poor and old? Which candidate got married three times? which candidates lies the most? Which candidate disrespect the veterans and their service to this county? Which candidate disrespect the gold star family? Which candidate bully the most? Which candidate is ignorant about this world?  
andrew 2016-10-07 04:15:31
Bush team deleted Millions of e mail and used Pvt. servers.
 When you like to remain brain washed &stupid and refuse to learn 
we all suffer.
That is why i hate your stupidity.
Varughese George 2016-10-07 13:25:14
Things Hillary did and manipulated are 100 times worst than Trump said twenty years ago. He never ever said all Mexicans are rapists and drug dealers. Considerable number of illegal Mexicans entering US through tunnels and jumping over the fence are drug dealers, rapists and murderers. Check with anyone serve in any prisons in US and see how many Mexican illegals are there fitting the description Trump provided. The lady who became Miss Universe had an option to leave the contest organized by Trump. Instead she stayed with him and took all the advantage and advise and became Miss Universe. These silly arguments have nothing to do with the Presidential election. Trump did not violate any tax laws. He only used an allowance provided by IRS and he did it during the tenure of Bill Clinton. Millions of Americans use this yearly. How many people are employed by Trump. Malayalee Achayans jealousy has no limits. Go and vote for Hillary and take care of refugees and illegals with your hard earned money.
യോഗാ ശിഷ്യൻ 2016-10-07 14:08:43
കൂവള്ളൂരേ നേതാവേ
മലയാളികളുടെ നട്ടല്ലേ 
ധീരതയോടെ പറഞ്ഞോളൂ 
കാതുകൾ ഉള്ളവർ കേൾക്കട്ടെ 
George Varghese 2016-10-07 17:45:28
I know why some Malayaalees are supporting Trump.  They fit into their category 
 "Donald Trump bragged about trying to have sex with a married woman and being able to grope women in previously unaired footage from 2005 that surfaced on Friday.
    Trump is heard discussing women in vulgar terms during off-camera banter during the taping of a segment for "Access Hollywood," footage which was obtained by The Washington Post."
    Sorry my brother Varghese George Hillary is thousand time better than your dearest Trump. If you don't like better start drilling a hole and get out of this country. 

    വ്യാജൻ 2016-10-07 12:33:21
    ലിബറൽ ഡെമോക്രാറ്റ് എല്ലാംകൂടി കൂവള്ളൂരിനെ മാമോദീസ കഴിപ്പിച്ചു ഒരു ഡെമോക്രാറ്റാക്കി കാണും. അദ്ദേഹം പ്രതികരിച്ചു കാണുന്നില്ല, അല്ലെങ്കിൽ എന്നെപ്പോലെ വ്യാജനായി ഇതിനക്കത്തു വരുന്നുണ്ടായിരിക്കും. 

    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക